രാജ്യത്തെ ഏറ്റവും അധികം കോവിഡ് രോഗികളുള്ളത് മുംബൈയില്‍ ; ഇന്ന് 18 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു

For full experience, Download our mobile application:
Get it on Google Play

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ മും​ബൈ​യി​ല്‍ കോ​വി​ഡ് 19 മരണസംഖ്യ ഉയരുന്നു. തി​ങ്ക​ളാ​ഴ്ച 18 പേ​രാ​ണ് കോ​വി​ഡ് ബാധിച്ച്‌ മും​ബൈ​യി​ല്‍ മാ​ത്രം മ​രി​ച്ച​ത്. 510 പേ​ര്‍​ക്ക് ഇ​ന്ന് മും​ബൈ​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. രാ​ജ്യ​ത്തു​ത​ന്നെ കൂടുതല്‍ കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ലൊ​ന്നാ​ണ് മും​ബൈ. മും​ബൈ​യി​ല്‍ മാ​ത്രം 361 പേരാ​ണ് ഇ​തി​നോ​ട​കം കോ​വി​ഡ് ബാധിച്ച്‌ മരണത്തിന് കീഴടങ്ങിയത്. 9,123 പേ​ര്‍​ക്ക് ഇ​വി​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ചു. മുംബൈ​യി​ല്‍ നി​ര​വ​ധി ആ​രോ​ഗ്യ​ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി ന​ഴ്സു​മാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. മ​ഹാ​രാ​ഷ്ട്ര​യി​ല്‍ 12,974 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 548 പേ​രാ​ണ് ഇ​വി​ടെ മ​രി​ച്ച​ത്. മഹാരാഷ്ട്രയ്ക്ക് ശേഷം ഏറ്റവും അധികം രോഗികള്‍ ഉള്ളത് ഗുജറാത്തിലാണ്. 5,428 പേര്‍ക്കാണ് ഗുജറാത്തില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം, 2573 പോസിറ്റീവ് കേസുകളാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 83 പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. 42,836 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 29,685 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ നിലവില്‍ ചികിത്സയിലുള്ളത്. 1389 പേരാണ് വൈറസ് ബാധ മൂലം രാജ്യത്ത് ഇതുവരെ മരണമടഞ്ഞത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കിണറ്റില്‍ വീണ 14 അടിയോളം നീളമുള്ള രാജവെമ്പാലയെ വനം വകുപ്പ് സംഘം പിടികൂടി

0
തിരുവനന്തപുരം: കിണറ്റില്‍ വീണ 14 അടിയോളം നീളമുള്ള രാജവെമ്പാലയെ വനം വകുപ്പ്...

വയോധികയെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ നിലയിൽ കണ്ടെത്തി

0
തൃശൂർ: ഗുരുവായൂർ കർണ്ണംകോട് റെയിൽവേഗേറ്റിനു സമീപം വയോധികയെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ...

സംഭാവനാ തട്ടിപ്പ് ആവർത്തിക്കരുത്; രാമക്ഷേത്ര ട്രസ്റ്റിനോട് ആർ.എസ്.എസ്

0
ബെംഗളൂരു: അയോധ്യ രാമക്ഷേത്ര സംഭാവനക്കൊള്ളയിൽ ആഴത്തിലുള്ള ദുഃഖവും ആശങ്കയും രേഖപ്പെടുത്തി രാഷ്ട്രീയ...

4.25 ലക്ഷം കുടുംബങ്ങൾക്ക് സർക്കാർ ആനുകൂല്യം; ദാരിദ്ര്യ നിർമാർജനത്തിൽ മുന്നേറി ഉത്തർപ്രദേശ്

0
ഉത്തർപ്രദേശ്: ദാരിദ്ര്യ നിർമ്മാർജ്ജനം ലക്ഷ്യമിട്ടുള്ള ‘സീറോ പോവർട്ടി ക്യാമ്പയിൻ’ അതിവേഗം പുരോഗമിക്കുന്നതായി...