കൊച്ചി : സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉപയോഗിച്ച രഹസ്യ സിംകാർഡിന്‍റെ ഉടമയെ കസ്റ്റംസ് ചോദ്യം ചെയ്യലിനു വിളിപ്പിച്ചു. മലപ്പുറം പൊന്നാനി സ്വദേശി നാസറിനോടാണ് ഹാജരാകാൻ ആവശ്യപ്പെട്ടത്. 62388 30969 എന്ന നമ്പർ സിം എടുത്ത് കവര്‍ പൊട്ടിക്കാതെ സ്പീക്കർക്കു കൈമാറുകയായിരുന്നു എന്നാണ് കണ്ടെത്തിയത്.
സ്പീക്കറുടെ സ്വപ്ന ബന്ധം വിവാദമായതോടെ ഈ സിംകാര്‍ഡുള്ള ഫോൺ ഓഫാക്കുകയായിരുന്നു. മന്ത്രി കെ.ടി. ജലീൽ, സ്പീക്കർ ശ്രീരാമകൃഷ്ണൻ ഇവരുടെ അടുത്ത സൗഹൃദ വലയത്തിൽ ഉള്ള ആളാണ് നാസ് അബ്ദുല്ല എന്ന നാസർ. വിദേശത്തായിരുന്ന ഇദ്ദേഹം നാലു വർഷം മുമ്പാണ് നാട്ടിലെത്തിയത്.