ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവാക്‌സിന്‍ സുരക്ഷിതമെന്ന് പരിശോധനാഫലം

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: കോവിഡിനെതിരെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോ വാക്‌സിന്‍ സുരക്ഷിതമെന്ന് പരിശോധനാഫലം. ഒന്നാംഘട്ട ക്ലിനിക്കല്‍ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. വാക്സിന്‍ സ്വീകരിച്ച 375 പേര്‍ക്കും പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്ന് ഡല്‍ഹി എയിംസ് വ്യക്തമാക്കി.

കോവാക്സിന്റെ ക്ലിനിക്കല്‍ പരിശോധന കഴിഞ്ഞ മാസമാണ് ആരംഭിച്ചത്. ഇതിന്റെ ആദ്യഘട്ടം ആണ് ഇപ്പോള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്. ഇതില്‍ ആദ്യഘട്ടത്തിലാണ് വാക്സിന്‍ സുരക്ഷിതമാണെന്ന കണ്ടെത്തല്‍ ഉണ്ടായിരിക്കുന്നത്. ഡല്‍ഹി എയിംസ് ഉള്‍പ്പെടെ രാജ്യത്തെ 12 സ്ഥലങ്ങളിലായി 375 പേര്‍ക്കാണ് പരീക്ഷണ ഭാ​ഗമായി വാക്സിന്‍ നല്‍കിയിരിക്കുന്നത്. രണ്ട് ഡോസ് വീതമാണ് ഓരോരുത്തര്‍ക്കും ആദ്യഘട്ടത്തില്‍ നല്‍കിയത്.

ആദ്യഘട്ട വാക്സിന്‍ നല്‍കിയതിന് ശേഷമുള്ള പരിശോധനയിലാണ് ആര്‍ക്കും പാര്‍ശ്വഫലങ്ങളുണ്ടായിട്ടില്ല എന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയത്. വളരെ സുപ്രധാനമായ ഒരു പരിശോധന ഫലമാണ് ലഭിച്ചിരിക്കുന്നത്. വാക്സിന്റെ രണ്ടാംഘട്ട ക്ലിനിക്കല്‍ പരിശോധന ഇപ്പോള്‍ പുരോ​ഗമിക്കുകയാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് വ്യാജ കുടിവെള്ള നിർമാണ കേന്ദ്രം പൂട്ടിച്ചു

0
മലപ്പുറം: പ്രമുഖ കുടിവെള്ള ബ്രാൻഡുകളുടെ പേരിൽ കുഴൽക്കിണർ വെള്ളം കുപ്പികളിൽ...

ശബരിമല മിൽമ നെയ്യ് അഴിമതി ; എസ്.ഐ.ടി പട്ടിക ഹൈക്കോടതിയ്ക്ക് കൈമാറി

0
കൊച്ചി: ശബരിമല മിൽമ നെയ്യ് അഴിമതിയില്‍ ഹൈക്കോടതി നിര്‍ദേശത്തിന് പിന്നാലെ അതിവേഗ...

ആർട്ടിക്കിൾ 370 ചരിത്രമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: ഏഴ് വർഷങ്ങൾക്ക് മുമ്പ് ഈ ദിവസം ആർട്ടിക്കിൾ 370 ചരിത്രമായെന്ന്...

കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം

0
തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ),...