കോവാക്‌സിനില്‍ ആശങ്ക : ടി.എസ് സിങ് ദേബിന് മറുപടിയുമായി കേന്ദ്രമന്ത്രി ഡോ.ഹര്‍ഷ വര്‍ധന്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഭാരത് ബോയോടെക്കിന്‍റെ കോവിഡ് വാക്സിനായ കോവാക്സിനിൽ ആശങ്ക പ്രകടിപ്പിച്ച ഛത്തീസ്ഗഢ് ആരോഗ്യമന്ത്രി ടി.എസ് സിങ് ദേബിന് മറുപടിയുമായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷ വർധൻ.
കോവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം പൂര്‍ത്തിയായിട്ടില്ല കാലാവധി തീരുന്ന തീയതി വാക്‌സിന്‍ കുപ്പികളില്‍ രേഖപ്പെടുത്തിയിട്ടില്ല തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടികാട്ടിയാണ് ടി.എസ് സിങ് ദേബ് വാക്‌സിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചത്. ആശങ്ക പരിഹരിക്കപ്പെടുന്നത് വരെ ചത്തീസ്ഗഢില്‍ കോവാക്‌സിന്‍ വിതരണം നിര്‍ത്തിവയ്ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടി നല്‍കികൊണ്ട് ഹര്‍ഷവര്‍ധന്‍ എഴുതിയ കത്തില്‍ പ്രതിരോധ കുത്തിവയ്പ്പില്‍ സംസ്ഥാനം പിന്നിലാണെന്നും ഇതില്‍ കേന്ദ്രത്തിന് ആശങ്കയുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യുന്ന എല്ലാ വാക്‌സിനുകളും സുരക്ഷിതവും രോഗപ്രതിരോധശേഷിയുമാണെന്നും അതിനാല്‍ തന്നെ അവയുടെ ഉപയോഗം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും ഡോ.ഹര്‍ഷവര്‍ധന്‍ ആവശ്യപ്പെട്ടു.
കോവാക്‌സിന്റെ ഉപയോഗ കാലാവധി വ്യക്തമാക്കിയിട്ടില്ലെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് വാക്‌സിന്‍ കുപ്പിയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് മന്ത്രി വ്യക്തമാക്കി. മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയാക്കുന്നതിന് മുമ്പാണ് കോവാക്‌സിന്‍ വിതരണത്തിന് അംഗീകാരം നല്‍കിയത്. അതിനാല്‍ വാക്‌സിന്‍ നല്‍കിയ ശേഷം സ്വീകര്‍ത്താക്കളെ നിരീക്ഷിച്ച് വരികയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...