കൊവാക്‌സിന്‍ സുരക്ഷിതം ; ഫലപ്രാപ്തി നിശ്ചയിക്കാന്‍ മൂന്നാംഘട്ട ഫലം കൂടി വേണ്ടിവരും

For full experience, Download our mobile application:
Get it on Google Play

ലണ്ടന്‍ : ഭാരത് ബയോടെക്ക് വികസിപ്പിച്ച കൊറോണ വൈറസ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിന്റെ രണ്ടാംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ ഫലം പുറത്ത്. കൊവാക്‌സിന്‍ സുരക്ഷിതവും രോഗപ്രതിരോധശേഷിയുള്ളതും ഗൗരവതരമായ പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതുമാണെന്ന് മെഡിക്കല്‍ മാസികയായ ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

രണ്ടാംഘട്ട പരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ഫലപ്രാപ്തി നിശ്ചയിക്കാനാവില്ല. എന്നിരുന്നാലും കൊവാക്‌സിന്‍ സുരക്ഷിതവും രോഗപ്രതിരോധശേഷി നല്‍കുന്നതുമാണ്. മൂന്നാംഘട്ട പരീക്ഷണങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ മാത്രമേ ഫലപ്രാപ്തിയെക്കുറിച്ച് പറയാനാകൂവെന്നും പഠനം പറയുന്നു. കോവാക്‌സിന്‍ 81 ശതമാനം ഫലപ്രദമാണെന്ന് ഭാരത് ബയോടെക്കും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും അറിയിച്ചിരുന്നു. വാക്‌സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് പാര്‍ശ്വഫലങ്ങളുണ്ടായവരുടെ എണ്ണം ഒന്നാംഘട്ടത്തെ അപേക്ഷിച്ച് രണ്ടാംഘട്ടത്തില്‍ കുറവാണ്. 12-നും 65-നും ഇടയില്‍ പ്രായമുള്ള 380 പേരാണ് രണ്ടാംഘട്ട പരീക്ഷണത്തില്‍ പങ്കെടുത്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....