സ്വ​പ്ന സു​രേ​ഷി​ന്റെ ര​ഹ​സ്യ​മൊ​ഴി പു​റ​ത്തായ സം​ഭ​വം ; ക​സ്റ്റം​സ് ക​മ്മീ​ഷ​ണ​ര്‍ സു​മി​ത് കു​മാ​റി​ന് അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ലി​ന്റെ നോ​ട്ടീ​സ്

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : ന​യ​ത​ന്ത്ര സ്വ​ര്‍​ണ​ക്ക​ട​ത്തി​ലെ മു​ഖ്യ​പ്ര​തി സ്വ​പ്ന സു​രേ​ഷി​ന്റെ ര​ഹ​സ്യ​മൊ​ഴി പു​റ​ത്തായ സം​ഭ​വ​ത്തി​ല്‍ ക​സ്റ്റം​സ് ക​മ്മീ​ഷ​ണ​ര്‍ സു​മി​ത് കു​മാ​റി​ന് അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ലി​ന്റെ നോ​ട്ടീ​സ്. കോ​ട​തി അ​ല​ക്ഷ്യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​തി​രി​ക്കാ​ന്‍ കാ​ര​ണം കാ​ണി​ക്കാ​നാ​ണ് നോ​ട്ടീ​സ്.

സി​പി​എം നേ​താ​വ് കെ.​ജെ. ജേ​ക്ക​ബി​ന്റെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ര​ഹ​സ്യ മൊ​ഴി​യി​ല്‍ പ​റ​യു​ന്ന​ത് പു​റ​ത്തു​പ​റ​യാ​ന്‍ പാ​ടി​ല്ലെ​ന്നും അ​ത് കോ​ട​തി​യി​ല്‍ നി​ല​നി​ല്‍​ക്കു​ന്ന കേ​സി​നെ ബാ​ധി​ക്കു​മെ​ന്നും കെ.​ജെ. ജേ​ക്ക​ബ് പരാ​തി​യി​ല്‍ പ​റ​യു​ന്നു. അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ല്‍ അ​നു​മ​തി ന​ല്‍​കി​യാ​ല്‍ കോ​ട​തി അ​ല​ക്ഷ്യ ന​ട​പ​ടി​ക​ളു​മാ​യി കെ.​ജെ.​ജേ​ക്ക​ബി​ന് മു​ന്നോ​ട്ട് പോ​കാ​ന്‍ സാ​ധി​ക്കും. ഇ​തി​ന് പി​ന്നി​ല്‍ രാ​ഷ്ട്രീ​യ ല​ക്ഷ്യ​ങ്ങ​ളു​ണ്ടെ​ന്നും പ​രാ​തി​യി​ല്‍ പറ​യു​ന്നു.

മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ ശ്രീരാമകൃഷ്ണനും ഡോളര്‍ കടത്തില്‍ നേരിട്ട് പങ്കുള്ളതായി സ്വപ്ന സുരേഷ് രഹസ്യ മൊഴി നല്‍കിയെന്നാണ് കസ്റ്റസ് ഹൈക്കോടതിയില്‍ അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയ്ക്ക് പുറമെ സ്പീക്കര്‍, മറ്റ് മൂന്ന് മന്ത്രിമാര്‍ എന്നിവര്‍ക്ക് കോണ്‍സുല്‍ ജനറലുമായി നേരിട്ട് ബന്ധമുണ്ട്. കോണ്‍സുലേറ്റിന്റെ  സഹായത്തോടെയുള്ള ഡോളര്‍കടത്ത് മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും നിര്‍ദ്ദേശപ്രകാരം ആയിരുന്നുവെന്നും സ്വപ്ന രഹസ്യ മൊഴി നല്‍കിയതായും കസ്റ്റംസ് വ്യക്തമാക്കുന്നു. മുന്‍ യുഎഇ കോണ്‍സുല്‍ ജനറലുമായി മുഖ്യമന്ത്രിയ്ക്ക് നേരിട്ട് ബന്ധമുണ്ടെന്നും ഇവര്‍ക്കിടയില്‍ അനധികൃത പണമിടപാട് നടന്നതായും സ്വപ്നയുടെ മൊഴിയിലുണ്ട്.

കഴിഞ്ഞദിവസം ജയില്‍ വകുപ്പുമായി ബന്ധപ്പെട്ട ഒരു പഴയ കേസിലാണ് കസ്‌റ്റംസ് കമ്മിഷണര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഇതിലാണ് സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴിയുടെ പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...

പയ്യന്നൂർ ചികിത്സാ പിഴവ്; കുട്ടിയുടെ വീട്ടിലെത്തി ബാലാവകാശ കമ്മീഷൻ

0
കണ്ണൂര്‍: പയ്യന്നൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരിച്ച ഒന്നര വയസുകാരന്റെ വീട്ടിലെത്തി...

പണമിടപാടുകൾ കൂടുതൽ സുതാര്യമാക്കാൻ ദേവസ്വം ബോർഡ്; തുടക്കം ശബരിമലയിൽ

0
പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ പണമിടപാടുകള്‍ ഡിജിറ്റലാക്കാന്‍ നീക്കം....