വോട്ടർപട്ടികയിൽ പേരുചേർക്കൽ : അവസാന ദിവസം ഇന്ന്

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ : വോട്ടർപട്ടികയിൽ പേര്‌ ചേർക്കുന്നതിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള സമയം ചൊവ്വാഴ്ച രാത്രി 12-ന് അവസാനിക്കും. ജില്ലയിൽ 18 വയസ്സ് തികഞ്ഞവരിൽ നല്ലൊരു ശതമാനം ഇനിയും വോട്ടർ പട്ടികയിൽ പേരുചേർത്തിട്ടില്ല. അവസരം പാഴാക്കരുതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ കളക്ടർ എസ്. ഷാനവാസ് അറിയിച്ചു.

2021 ജനുവരി 20-ന് പ്രസിദ്ധീകരിച്ച വോട്ടർപട്ടിക പ്രകാരം ജില്ലയിലെ ജനസംഖ്യയിലെ 18-19 പ്രായപരിധിയിലുള്ള 30 ശതമാനം പേർ മാത്രമാണ് വോട്ടർപട്ടികയിൽ പേര് രജിസ്റ്റർ ചെയ്തത്. പുതിയതായി വോട്ടർ പട്ടികയിൽ പേര് ചേർക്കേണ്ടവരും വിദേശത്തുനിന്ന് എത്തിയവരിൽ വോട്ട് ചെയ്യാൻ അർഹതയുള്ളവരും nvsp.in വഴി ചൊവ്വാഴ്ച തന്നെ അപേക്ഷ സമർപ്പിക്കണം.

2021 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായവർ nvsp.in പോർട്ടൽ തുറന്നാൽ കാണുന്ന രജിസ്ട്രേഷൻ ഫോർ ന്യൂ ഇലക്ടർ സെലക്ട് ചെയ്ത് പേര് രജിസ്റ്റർ ചെയ്യണം. തദ്ദേശ തെരഞ്ഞെടുപ്പിന്റെയും നിയമസഭാ തെരഞ്ഞെടുപ്പിന്റെയും വോട്ടർപട്ടിക വ്യത്യസ്തമായതിനാൽ വോട്ടർപട്ടികയിൽ പേരുകൾ ഉണ്ടെന്ന് വോട്ടർമാർ ഉറപ്പുവരുത്തണം. നാഷണൽ വോട്ടേഴ്സ് സർവീസ് പോർട്ടലായ nvsp.in ൽ തന്നെ വോട്ടർപട്ടികയിൽ പേരു നോക്കാനുള്ള സൗകര്യവും ഉണ്ട്. മാർച്ച് 9-ന് ശേഷം വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ലഭിക്കുന്ന അപേക്ഷകൾ തെരഞ്ഞെടുപ്പിനുശേഷം മാത്രമേ പരിഗണിക്കുകയുള്ളൂ. അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്ന തീയതി പിന്നീട് അറിയിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....