നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പിന്നില്‍ കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒന്നര വയസ്സുകാരി മരിച്ചു

For full experience, Download our mobile application:
Get it on Google Play

കായംകുളം : നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പിന്നില്‍ കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒന്നരവയസ്സുകാരി മരിച്ചു. ദേശീയപാതയില്‍ കരീലക്കുളങ്ങരക്കു സമീപം രാമപുരത്താണ് സംഭവം. തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോയ കാര്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരുക്കേറ്റു. തമിഴ്നാട് തിരുച്ചിറപ്പള്ളി ചിറക്കല്‍ വീട്ടില്‍ ഡെന്നി വര്‍ഗീസിന്റെ മകള്‍ സൈറ മരിയ ഡെന്നി (ഒന്നര വയസ്സ്) ആണ് മരിച്ചത്. ഡെന്നിയുടെ ഭാര്യ മിന്ന (28), മകള്‍ കൈക്കുഞ്ഞായ ഇസ മരിയ ഡെന്നി, മിന്നയുടെ സഹോദരന്‍ തിരുവനന്തപുരം തോന്നക്കല്‍ ഓട്ടോക്കാരന്‍ വീട്ടില്‍ മിഥുന്‍ (30), ഇവരുടെ മാതാവ് ആനി (55), മിഥുന്റെ ഭാര്യ ലക്ഷ്മി (23) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. പരുക്കേറ്റവരെ ആലപ്പുഴ മെഡിക്കല്‍ കോളജിലും തുടര്‍ന്നു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...