കോവിഡ് നിരീക്ഷണത്തിലുണ്ടായിരുന്നയാള്‍ പുനലൂരില്‍ അപകടത്തിൽപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കോവിഡ് 19 നിരീക്ഷണത്തിലുണ്ടായിരുന്നയാൾ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. പുനലൂരിന് സമീപം  ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. വിദേശത്തു നിന്നും എത്തിയ ഇദ്ദേഹം നിരീക്ഷണത്തിലായിരുന്നു. അപകടം ഉണ്ടായപ്പോഴും ഇയാൾ ഇക്കാര്യം മറച്ചുവച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയപ്പോൾ ഡോക്ടർമാർക്ക് തോന്നിയ സംശയത്തെ തുടർന്ന് ചോദിച്ചപ്പോഴാണ് ഇയാൾ കൊറോണ നിരീക്ഷണത്തിലുണ്ടയിരുന്നയാളാണ് എന്ന് അറിയുന്നത്.

ഉടൻ തന്നെ ഇയാളെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. ഇയാളുമായി അടുത്ത് ഇടപഴകിയ പോലീസുകാർ, ആരോഗ്യവകുപ്പ് അധികൃതർ തുടങ്ങി 40 പേർ ഇപ്പോൾ നിരീക്ഷണത്തിലാണ്. രോഗ ലക്ഷണങ്ങൾ ഉള്ള ഇയാളുടെ പരിശോധന ഫലം വരുന്നത് വരെ ഇവർ നിരീക്ഷണത്തിൽ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. ഇദ്ദേഹം പുനലൂർ സ്വദേശിയാണ് എന്ന് സൂചനയുണ്ട്. ആരോഗ്യ വകുപ്പ് അധികൃതരുടെ നിർദേശം ലംഘിച്ചാണ് ഇയാൾ പുറത്തു ഇറങ്ങുകയും യാത്ര ചെയ്യുകയും ചെയ്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...