Sunday, June 23, 2024 8:20 am

കൊവിഡ് വ്യാപനം ; ബംഗാളിലെ തെരഞ്ഞെടുപ്പ് റാലികൾ റദ്ദാക്കി രാഹുൽ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ദില്ലി : രാജ്യത്ത് കൊവിഡ് രണ്ടാം വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ബംഗാളിലെ തെരഞ്ഞെടുപ്പ് റാലികൾ രാഹുൽ ഗാന്ധി റദ്ദാക്കി. റാലികളുണ്ടാക്കുന്ന പ്രത്യാഘാതം രാഷ്ട്രീയ പാർട്ടി നേതാക്കൾ മനസിലാക്കണമെന്നും രോഗവ്യാപന പശ്ചാത്തലത്തിലാണ് തന്റെ റാലികൾ റദ്ദാക്കാനുള്ള തീരുമാനമെന്നും രാഹുൽ ഗാന്ധി അറിയിച്ചു.

ലോകത്തേറ്റവും വേഗതയിൽ കൊവിഡ് പടരുന്ന രാജ്യമായി ഇന്ത്യ മാറിക്കഴിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2.61 ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗവ്യാപനം അതിരൂക്ഷമാകുന്നത് ഇതാദ്യമായാണ്. കൊവിഡ് ബാധിതരായ 1501 പേർ 24 മണിക്കൂറിനുള്ളിൽ മരണപ്പെട്ടു. ഇന്നത്തെ കണക്കോടെ രാജ്യത്ത് കൊവിഡ് ബാധിതരായി ചികിത്സയിലുള്ളവരുടെ എണ്ണം 18 ലക്ഷം പിന്നിട്ടു. 18,01,316 ആക്ടീവ് കൊവിഡ് കേസുകളാണ് നിലവിൽ ഇന്ത്യയിലുള്ളത്. രണ്ടാം തരംഗത്തിൽ കൊവിഡ് വൈറസിന്റെ  ജനിതകമാറ്റം വന്ന വകഭേദം നിരവധി സാമ്പിളുകളിൽ കണ്ടെത്തിയെന്നാണ് വിവരം.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

0
വെച്ചൂച്ചിറ: ഗ്രാമപഞ്ചായത്തില്‍ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. പഞ്ചായത്ത് മിനി ഓഡിറ്റോറിയത്തിൽ...

നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ ഇടിച്ചു ; ശരീരത്തിൽ കമ്പി തുളച്ചു കയറി യുവാക്കൾക്ക്...

0
മലപ്പുറം: ശരീരത്തിൽ കമ്പി തുളച്ചു കയറി മലപ്പുറം വെളിയങ്കോടിൽ യുവാക്കൾക്ക് ദാരുണാന്ത്യം....

ടിപി കേസ് പ്രതികൾക്ക് ചട്ടം മറികടന്ന് ശിക്ഷായിളവ് ; ശുപാർശപട്ടിക തയ്യാറാക്കിയത് പി ജയരാജൻ...

0
തിരുവനന്തപുരം : ടിപി വധക്കേസ് പ്രതികൾക്ക് ചട്ടം മറികടന്ന് ശിക്ഷാ ഇളവ്...

ഉത്തരക്കടലാസിൽ മാതാപിതാക്കളുടെ പേര് രേഖപ്പെടുത്താൻ കോളം ; നീറ്റ് പരീക്ഷയിൽ വീണ്ടും വിവാദം

0
കോഴിക്കോട്: നീറ്റ് പരീക്ഷാ ഉത്തരക്കടലാസിൽ വിദ്യാർഥികളുടെ വ്യക്തി വിവരങ്ങൾ ആവശ്യപ്പെട്ടതിനെതിരെയും ആക്ഷേപം....