കൊവിഡ് 19 നെ ചെറുക്കാൻ കുർക്കുമിൻ ; പരീക്ഷണവുമായി എംജി വൈസ് ചാൻസലറും സംഘവും

For full experience, Download our mobile application:
Get it on Google Play

കോട്ടയം : മഞ്ഞളിൽ നിന്നു വേർതിരിച്ചെടുക്കുന്ന കുർക്കുമിൻ ഉപയോഗിച്ചു കൊവിഡ് 19നെ പ്രതിരോധിക്കാൻ കഴിഞ്ഞേക്കുമെന്ന നിരീക്ഷണവുമായി എംജി സർവകലാശാലാ വൈസ് ചാൻസലറും നാനോ ടെക്നോളജി ഗവേഷകനുമായ ഡോ. സാബു തോമസ്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഡോ. സാബു തോമസിന്റെ നേതൃത്വത്തിൽ തയ്യാറാക്കുന്ന 3 പ്രോജക്ടുകളിൽ രണ്ടിന്റെയും അവിഭാജ്യ ഘടകം കുർക്കുമിനാണ്.

കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുടെ പഴ്സനൽ പ്രൊട്ടക്‌ഷൻ എക്വിപ്മെന്റുകൾ (പിപിഇ ) അണുമുക്തമാക്കുന്നത് ലക്ഷ്യമിട്ടുള്ള പ്രോജക്ടുകളാണ് രണ്ടെണ്ണം. ടൈറ്റാനിയം ഡയോക്സൈഡും കുർക്കുമിനും മറ്റു ചില വസ്തുക്കളും നാനോ രൂപത്തിലാക്കി തയ്യാറാക്കുന്ന കോട്ടിങ് നൽകിയാൽ പിപിഇ കിറ്റുകളിലേക്കും മാസ്കുകളിലേക്കും മറ്റും കൊറോണ വൈറസ് പടരില്ലെന്ന പ്രോജക്ട് സെൻട്രൽ സയൻസ് ആൻഡ് ടെക്നോളജി മന്ത്രാലയം, ഡിപ്പാർട്മെന്റ് ഓഫ് ബയോ ടെക്നോളജി, ആയുഷ് എന്നിവയ്ക്കു സമർപ്പിച്ചു.

പ്രക‍ൃതിയിൽ നിന്നു ലഭിക്കുന്ന നാരുകളിൽ നിന്നു വേർതിരിച്ചെടുക്കുന്ന നാനോ സെല്ലുലോസും കുർക്കുമിനും ഉപയോഗിച്ചു തയ്യാറാക്കുന്ന കവചവും പിപിഇ കിറ്റുകൾക്കു സുരക്ഷ നൽകുമെന്നതാണ് രണ്ടാമത്തെ പ്രോജക്ട്. ഇതു നാളെ സമർപ്പിക്കുമെന്നു ഡോ. സാബു തോമസ് പറഞ്ഞു. കൊവിഡ് 19 രോഗപ്രതിരോധത്തിനുള്ള വാക്സിൻ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട മൂന്നാമത്തെ ഗവേഷണത്തിന്റെ ജോലികൾ പുരോഗമിക്കുന്നു. രോഗം ഭേദമായ ആളുകളുടെ ശരീരത്തിൽനിന്നു വേർതിരിച്ചെടുക്കുന്ന ആന്റിബോഡികളാണ് വാക്സിൻ തയ്യാറാക്കാൻ ഉപയോഗിക്കുക. ഒരു വർഷം മുതൽ 3 വർഷം വരെയാണു പ്രോജക്ടുകളുടെ ദൈർഘ്യം.

മൂന്നു കോടി രൂപയാണു ചെലവ് പ്രതീക്ഷിക്കുന്നത്. എംജി സർവകലാശാല, കോട്ടയം മെഡിക്കൽ കോളജ്, അസം കേന്ദ്ര സർവകലാശാല, ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ബയോ ടെക്നോളജിക്കൽ റിസർച് എന്നിവ പ്രതിരോധ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിൽ സഹകരിക്കും. കോട്ടയം മെഡിക്കൽ കോളജ് പകർച്ചവ്യാധി ചികിത്സാ മേധാവി ഡോ. ആർ. സജിത് കുമാർ, എംജി സർവകലാശാലാ നാനോ സെന്റർ ഡയറക്ടർ ഡോ. നന്ദകുമാർ കളരിക്കൽ, പയ്യപ്പാടി കൊവിഡ് ടെസ്റ്റ് സെന്റർ ഡയറക്ടർ ഡോ. കെ. പി മോഹൻകുമാർ തുടങ്ങിയവർ ടീമിലുണ്ട്.

The post കൊവിഡ് 19 നെ ചെറുക്കാൻ കുർക്കുമിൻ ; പരീക്ഷണവുമായി എംജി വൈസ് ചാൻസലറും സംഘവും appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതാവ് വിഷയം : പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; സി...

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് വിഷയം വഷളാക്കിയത് പിണറായി വിജയന്റെ പ്രതികരണമാണമെന്ന്...

വെനസ്വേലയുടെ 6500 കോടി ബാരല്‍ എണ്ണ ശേഖരം അമേരിക്ക നിയന്ത്രിക്കും ; കരാറിലെത്തിയതായി ട്രംപ്

0
വാഷിങ്ഷണ്‍ : വെനസ്വേലയുമായി എണ്ണ കരാറിലെത്തിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്....

പണമയച്ചതായി വ്യാജ സ്‌ക്രീൻഷോട്ടുകൾ കാണിച്ച് ജുവലറികളിൽനിന്ന് സ്വർണം തട്ടി ; യുവാവ് അറസ്റ്റിൽ

0
ശ്രീകണ്ഠപുരം : പണമയച്ചതായി വ്യാജ സ്‌ക്രീൻഷോട്ടിലൂടെ വിശ്വസിപ്പിച്ച് ജൂവലറികളിൽനിന്ന് സ്വർണാഭരണങ്ങൾ തട്ടിയ...