Monday, April 14, 2025 12:27 am

കൊവിഡ് 19 : സമൂഹ മാധ്യമങ്ങളില്‍ വ്യാജപ്രചാരണം ; പോലീസില്‍ പരാതി നല്‍കാന്‍പോയ ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : മുതലമടയില്‍ വിദേശത്തുള്ള മകന്‍ നാട്ടിലെത്തിയെന്നും കൊവിഡ് ബാധയുണ്ടെന്നുമുള്ള സമൂഹമാധ്യമങ്ങളിലെ പ്രചാരണത്തിനെതിരേ പോലീസില്‍ പരാതി നല്‍കാന്‍ പോയ ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിച്ചു. ഗോവിന്ദാപുരം അംബേദ്ക്കര്‍ കോളനിയില്‍  ചായക്കട നടത്തുന്ന അള്ളാപിച്ചയാണ് (55) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അംബേദ്കര്‍ കോളനിയിലെ തന്നെ അരുണ്‍ രാജിനെതിരേ (23) കൊല്ലങ്കോട് പോലീസ് കേസെടുത്തു.

അള്ളാപിച്ചയുടെ മകന്‍ മുഹമ്മദ് അനസ് ഒന്നരവര്‍ഷത്തോളമായി സൗദി അറേബ്യയില്‍ ഡ്രൈവറാണ്. കൊവിഡ് ബാധിതനായി അനസ് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്ന് സമൂഹ മാധ്യമങ്ങളില്‍ വ്യാജസന്ദേശം പ്രചരിച്ചിരുന്നു. ഇതോടെ പതിവായി ചായകുടിക്കാനെത്തിയിരുന്ന പലരും വരാതായി. കഴിഞ്ഞ ഒരാഴ്ചയിലധികമായി ചായക്കട അടക്കേണ്ടിവന്നു. കുടുംബത്തെ ഒറ്റപ്പെടുത്തി നടത്തിയ വ്യാജ പ്രചാരണത്തില്‍ മനംനൊന്ത അള്ളാപിച്ച ഭാര്യ സിറാജുന്നീസക്കൊപ്പം വെള്ളിയാഴ്ച രാവിലെ കൊല്ലങ്കോട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തി. ഓണ്‍ലൈനിലൂടെ മാത്രമേ പരാതി സ്വീകരിക്കൂ എന്ന്‌ സ്റ്റേഷനില്‍നിന്ന്‌ പറഞ്ഞെന്നു പറഞ്ഞ് ഇദ്ദേഹം ബ്ലോക്ക് ഓഫീസ് റോഡിലെ സി.പി.എം. ഏരിയാകമ്മിറ്റി ഓഫീസിലെത്തിയിരുന്നു.

ഓഫീസ് സെക്രട്ടറി ആലത്തൂര്‍ ഡിവൈ.എസ്‌.പി. ഉള്‍പ്പെടെയുള്ളവരെ ഫോണില്‍വിളിച്ച്‌ ഓണ്‍ലൈനില്‍ പരാതി നല്‍കാന്‍ കഴിയാത്ത കാര്യം ബോധിപ്പിച്ചു. ഇതേത്തുടര്‍ന്ന് എഴുതിയ പരാതി സ്റ്റേഷനില്‍ നല്‍കാന്‍ നിര്‍ദേശിച്ചു. ഇതിനായുള്ള കാര്യങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കേ അള്ളാപിച്ച തളര്‍ന്നു വീഴുകയായിരുന്നുവത്രേ. ഉടന്‍ കൊല്ലങ്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തി പ്രാഥമിക ചികിത്സ നല്‍കി.

തുടര്‍ന്ന് പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും വൈകീട്ട് അഞ്ചോടെ മരിച്ചു. പരാതിക്കാരന്‍ സ്റ്റേഷനില്‍ വരുമ്പോള്‍ താന്‍ തിരക്കിലായിരുന്നെന്നും പിന്നീട് പരാതി സ്വീകരിച്ചതായും കൊല്ലങ്കോട് സിഐ. കെ.പി. ബെന്നി പറഞ്ഞു.

അള്ളാപിച്ചയുടെ കുടുംബത്തിനെതിരേ വ്യാജ പ്രചാരണം നടത്തിയെന്ന്‌ പറയുന്ന ഗോവിന്ദാപുരം അംബേദ്കര്‍ കോളനി സ്വദേശി അരുണ്‍ രാജിന്റെ (23) ഫോണ്‍ പിടിച്ചെടുത്തതായും ഇയാള്‍ക്കെതിരേ കേസെടുത്തതായും കൊല്ലങ്കോട് പോലീസ് പറഞ്ഞു. ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം രാത്രി 10.30-ഓടെ ആനമാറി പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി. മറ്റ്‌ മക്കള്‍: ഷെയ്ക്ക് ബീബി, ആയിഷ. മരുമക്കള്‍: അബ്ദുള്‍സലാം ബാഖവി, കബീര്‍. സഹോദരങ്ങള്‍: മുഹമ്മദ് സലീം, ഉമ്മര്‍, സൗരീത്ത്, ജമീല, സബീന.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തനിക്കെതിരെ വധഭീഷണിയെന്ന പരാതിയുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ

0
പാലക്കാട്: തനിക്കെതിരെ വധഭീഷണിയെന്ന പരാതിയുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. സംഭവത്തിൽ...

പാലക്കാട് പട്ടാമ്പിയിൽ ബെവ്കോ ഔട്ട്‍ലറ്റിൽ ബാലികയെ ക്യൂവിൽ നിർത്തി

0
പാലക്കാട്: പാലക്കാട് പട്ടാമ്പിയിലെ ബെവ്കോ ഔ‍‍ട്ട്ലെറ്റിൽ പ്രായപൂ൪ത്തിയാകാത്ത പെൺകുട്ടിയെ വരിനിർത്തിയിരിക്കുന്നതിന്റെ ദൃശ്യങ്ങൾ...

പിക് അപ് വാന്‍ ബൈക്കിന് പിന്നിലിടിച്ച് പാൽ കച്ചവടക്കാരൻ മരിച്ചു

0
തിരുവനന്തപുരം: ബാലരാമപുരത്ത് മീനുമായി പോയ പിക് അപ് വാന്‍ ബൈക്കിന് പിന്നിലിടിച്ച്...

പാലിയേക്കര ടോൾപ്ലാസയിൽ കാർ നിർത്തിയിട്ട് സംഘർഷമുണ്ടാക്കിയ യാത്രികരുടെ പേരിൽ കേസെടുത്തു

0
തൃശ്ശൂർ: ദേശീയപാതയിൽ പാലിയേക്കര ടോൾപ്ലാസയിൽ കാർ നിർത്തിയിട്ട് സംഘർഷമുണ്ടാക്കിയ യാത്രികരുടെ പേരിൽ...