മരണത്തെ മുന്നില്‍കണ്ട് പ്രവാസികള്‍ ; ഗള്‍ഫില്‍ അഞ്ച് മലയാളികള്‍ കൂടി മരിച്ചു ; ഇതുവരെ നഷ്‍ടമായത് 44 മലയാളി ജീവനുകൾ

For full experience, Download our mobile application:
Get it on Google Play

അബുദാബി : ഗള്‍ഫില്‍ കൊവിഡ്  ബാധിച്ച് അഞ്ച് മലയാളികള്‍ കൂടി മരിച്ചു. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 44 ആയി. മലപ്പൂറം തിരൂര്‍ കൈനിക്കര അഷ്റഫ്, പത്തനംതിട്ട നെല്ലിക്കാല റോഷന്‍, കോതമംഗലം ആയക്കാട് തൈക്കാവ് പടി ഏലവും ചാലില്‍ നിസാര്‍, ചൈവക്കാട് എടക്കഴിയൂര്‍ നാലാം കല്ല് കറുപ്പം വീട്ടില്‍ മുഹമ്മദ് ഹനീഫ, തിരൂര്‍ താനൂരിലെ കമാലൂദ്ദീന്‍ കുളത്തുവീട്ടില്‍ എന്നിവരാണ് മരിച്ചത്.

അജ്‍മാനില്‍ താമസിക്കുന്ന നിസാറിന് രോഗം ബാധിച്ചത് കൊവിഡ് ബാധിതനായ സുഹൃത്തിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചപ്പോഴാണ്. രണ്ട് ദിവസമായി അജ്‍മാനിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിരൂർ സ്വദേശി അഷ്റഫ് അബുദാബിയിലാണ് മരിച്ചത്. സൂപ്പര്‍മാര്‍ക്കറ്റ് ഉടമയാണ്. റോഷനും അബുദാബിയിലാണ് മരിച്ചത്. ഏതാനും ദിവസമായി ആശുപത്രിയിലായിരുന്നു. പിനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴാണ് മുഹമ്മദ് ഹനീഫിന് കൊവിഡ് ബാധിച്ചതായി കണ്ടെത്തിയത്.

ദുബായിലാണ് താനൂര്‍ സ്വദേശി കമാലുദ്ദീന്‍ മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ദുബായ് അല്‍ ബറാഹ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഷാര്‍ദ കെഎംസിസിയുെട സജീവ പ്രവര്‍ത്തകനായിരുന്നു. യുഎഇയിലാണ് ഏറ്റവും കൂടുതല്‍ മലയാളികള്‍ കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് മലയാളികളാണ് യുഎഇയില്‍ മരിച്ചത്.

തൊഴിലാളി ക്യാമ്പുകളില്‍ ഉള്‍പ്പെടെ രോഗബാധിതര്‍ക്കൊപ്പം താമസിക്കേണ്ടി വരുന്നതിനാല്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ ആശങ്കയിലാണ്. നാട്ടിലേക്ക് മടങ്ങാനായി ഇന്ത്യന്‍ എമ്പസികള്‍ വഴി രജിസ്റ്റര്‍ ചെയ്‍ത് കാത്തിരിക്കുകയാണ് പ്രവാസികളില്‍ ഭൂരിഭാഗവും. യുഎഇയില്‍ രണ്ട് ലക്ഷത്തോളം ആളുകളാണ് രജിസ്റ്റര്‍ ചെയ്‍തിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ വിമാന സര്‍വീസ് പ്രഖ്യാപിച്ചാല്‍ മാത്രമെ ഇവര്‍ക്ക് മടങ്ങാനാകു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...