കോവിഡ് 19: ഗൾഫ് രാജ്യങ്ങളിൽ കൂടുതൽ വിലക്ക് ; ആരാധനാലയങ്ങൾ അടച്ചു

For full experience, Download our mobile application:
Get it on Google Play

ബഹ്റെെന്‍ : ഗൾഫ് രാജ്യങ്ങളിൽ രോഗികളുടെ എണ്ണം 1100 കവിഞ്ഞു. ഇന്നലെ മാത്രം 83 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗവ്യാപനം തടയുന്നതിന് നിയന്ത്രണ നടപടികൾ കടുപ്പിച്ചു. യു.എ.ഇയിലെ മുഴുവൻ പള്ളികളിലും ചർച്ചുകളിലും നാല് ആഴ്ചക്കാലം ആരാധനകൾ നിർത്തിവെച്ചു. യു.എ.ഇയിൽ വിസാവിലക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ബഹ്റൈനിൽ 65 വയസുള്ള സ്വദേശിനി ഇന്നലെ കൊവിഡ് ബാധ മൂലം മരണപ്പെടുകയും രോഗികളുടെ എണ്ണം വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കൂടുതൽ വിലക്കുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്താനുള്ള തീരുമാനം. ഖത്തറിൽ 38 ഉം ബഹ്റൈനിൽ 17ഉം സൗദിയിൽ 15ഉം കുവൈത്തിൽ 11 ഉം ഒമാനിൽ രണ്ടും പേർക്ക് കൂടിയാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.

ഗൾഫിലെ മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 1111 ആയി. ഇതിൽ 439 പേരും ഖത്തറിലാണ്. രോഗവ്യാപനം തടയുന്നതിന് നിയന്ത്രണ നടപടികൾ കൂടുതൽ കടുപ്പിക്കുകയാണ്. യു.എ.ഇയിലെ മുഴുവൻ പള്ളികളിലും ചർച്ചുകളിലും നാല് ആഴ്ചക്കാലം ആരാധനകൾ നിർത്തിവെച്ചു. സൗദിയിൽ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും അടച്ചിടും. പടിഞ്ഞാറൻ രാജ്യങ്ങളിൽ നിന്നുള്ളവർക്കും മറ്റും വിസ ഓൺ അറൈവൽ സൗകര്യം ലഭ്യമാകും. വിമാന യാത്രാവിലക്ക് ഉണ്ടാകില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. വെളിയിലുള്ള എല്ലാ പൗരൻമാരോടും തിരിച്ചെത്താൻ യു.എ.ഇ ആവശ്യപ്പെട്ടു.

വിദേശികൾക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്താനുള്ള തീരുമാനത്തിൽ ഒമാൻ ഭേദഗതി വരുത്തി. ഒമാൻ വിസയുള്ള പ്രവാസികൾക്ക് വിമാനത്താവളം മുഖേന രാജ്യത്ത് തിരിച്ചെത്താൻ സാധിക്കും. രോഗവ്യാപനം തടയാനുള്ള നടപടികളുമായി സഹകരിക്കാത്തവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് കുവൈത്ത് മുന്നറിയിപ്പ് നൽകി. ഖത്തറിൽ നാളെ മുതൽ രണ്ടാഴ്ചക്കാലം പുറമെ നിന്നുള്ള എല്ലാ വിമാനങ്ങൾക്കും വിലക്കുണ്ട്. രാജ്യത്തെ പൊതുഗതാഗതവും നിലച്ചിരിക്കുകയാണ്. ബഹ്റൈൻ നാളെ മുതൽ വിമാന സർവീസുകൾ പരിമിതപ്പെടുത്തും. വിസ ഓൺ അറൈവൽ സംവിധാനവും നിലയ്ക്കും. ഒമാനിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുകയാണെങ്കിലും സി.ബി.എസ്.ഇ പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. യു.എ.ഇയിൽ വിവാഹ പരിപാടികൾക്കും പാർട്ടികൾക്കും വീടുകളിലെ വിരുന്നു സൽക്കാരത്തിനും ഈ മാസം 31 വരെ വിലക്ക് ഏർപ്പെടുത്തി. സാമ്പത്തിക പ്രതിസന്ധി നേരിടാൻ സൗദി, യു.എ.ഇ, ഖത്തർ എന്നിവ ഉത്തേജക പാക്കേജുകൾക്ക് രൂപം നൽകി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാന ബിജെപിയെ പിടിച്ചുലച്ച് തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി വിവാദം

0
തിരുവനന്തപുരം: സംസ്ഥാന ബിജെപിയെ പിടിച്ചുലച്ച് തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി വിവാദം....

കശുവണ്ടി ഇറക്കുമതി അഴിമതി കേസിൽ വകുപ്പ് സെക്രട്ടറി കെ. ബിജുവിനെതിരെ വിമര്‍ശനം തുടര്‍ന്ന് കോടതി

0
തിരുവനന്തപുരം: കശുവണ്ടി ഇറക്കുമതി അഴിമതി കേസിൽ വകുപ്പ് സെക്രട്ടറി കെ. ബിജുവിനെതിരെ...

വിവാദങ്ങൾക്കൊടുവിൽ ‘അമ്മ’ അഡ്ഹോക്ക് കമ്മിറ്റി പിരിച്ചുവിട്ടു ; ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി...

0
കൊച്ചി : വിവാദങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും ഒടുവിൽ ശ്വേത മേനോൻ പ്രസിഡന്റായുള്ള താരസംഘടന...

പത്തനംതിട്ട നഗരത്തില്‍ പെരുമ്പാമ്പ് തെരുവ് നായയെ വിഴുങ്ങി

0
പത്തനംതിട്ട : പത്തനംതിട്ട നഗര മധ്യത്തില്‍ പെരുമ്പാമ്പ് തെരുവ് നായയെ വിഴുങ്ങി. നഗരത്തില്‍...