കോവിഡ് ബാധിതൻ പോയ വഴിയേ നിങ്ങളും പോയോ? ഗൂഗിൾ മാപ് വഴി കണ്ടെത്താം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കോവിഡ് 19 സ്ഥിരീകരിച്ച വ്യക്തികൾ പോയ സ്ഥലങ്ങളിൽ അതേ സമയത്ത് നിങ്ങളും ചെന്നിരുന്നോ എന്നറിയാൻ ഗൂഗിൾ മാപ്പ്  സഹായിക്കും. ഇതേ സൗകര്യം ഉപയോഗിച്ച് രോഗിയുടെ സഞ്ചാരവഴികളും കണ്ടെത്താനാകും. രോഗി പോയ സഞ്ചാരപഥം സർക്കാർ പ്രസിദ്ധീകരിക്കുന്നുണ്ടെങ്കിലും അതേ സമയത്ത് തന്നെ നമ്മൾ അവിടെയുണ്ടായിരുന്നോ എന്നു ഓർത്തിരിക്കുക എളുപ്പമല്ല. ഇക്കാരണത്താൽ ആശയക്കുഴപ്പങ്ങളും ഏറെയാണ്.

പലരും ഊഹം വച്ചാകും ആരോഗ്യവകുപ്പിൽ വിളിച്ച് റിപ്പോർട്ട് ചെയ്യുക. ഗൂഗിൾ മാപ്പിന്റെ ലൊക്കേഷൻ ടൈംലൈൻ എന്ന ഫീച്ചർ ഉപയോഗിച്ചാൽ ഈ പ്രശ്നത്തിനു പരിഹാരമാകും. ജിപിഎസ് ഉള്ള ഫോണുകളിൽ ലൊക്കേഷൻ ഹിസ്റ്ററി ഓൺ ആക്കിയിട്ടാൽ നമ്മൾ ഓരോ ദിവസവും പോകുന്ന പ്രധാന സ്ഥലങ്ങൾ തനിയെ റെക്കോർഡ് ആകും. ലൊക്കേഷൻ ഹിസ്റ്ററിയും രോഗിയുടെ സഞ്ചാരപഥവും താരതമ്യം ചെയ്താൽ ചോദ്യത്തിന് ഉത്തരമാകും.

എങ്ങനെ:

>ഫോണിൽ ഗൂഗിൾ മാപ്സ് തുറക്കുക, വലതുവശത്ത് നമ്മുടെ പ്രൊഫൈൽ ചിത്രത്തിൽ ടാപ് ചെയ്യുക.

>മെനുവിൽ കാണുന്ന ‘ടൈംലൈൻ’ തുറക്കുക

>മുകളിൽ കാണുന്ന കലണ്ടറിൽ ഓരോ ദിവസവും ക്ലിക് ചെയ്താൽ ആ ദിവസം എവിടെയൊക്കെ ഏതൊക്കെ സമയത്ത് പോയെന്ന് കാണാം.

>’Places’, എന്ന ടാബ് തുറന്നാൽ നമ്മൾ പോയ ഹോട്ടലുകൾ, ഷോപ്പിങ് കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ എന്നിവ ലിസ്റ്റ് ചെയ്യും.

>100 % കൃത്യതയുണ്ടാകില്ലെങ്കിലും ഏതാണ്ട് സമയവും സ്ഥലവും ശരിയായിരിക്കും.

ടൈംലൈൻ ഓൺ/ഓഫ് ആക്കാൻ: ഗൂഗിൾ മാപ്സ്–സെറ്റിങ്ങ്സ്–പേഴ്സണൽ കണ്ടന്റ്–ലൊക്കേഷൻ ഹിസ്റ്റി എന്ന ഓപ്ഷൻ തുറന്ന് ഓൺ/ഓഫ് ചെയ്യാം

ലൊക്കേഷൻ ഹിസ്റ്ററി കളയാനായി ‘Delete all Location History’ എന്ന ഓപ്ഷൻ ഉപയോഗിക്കാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...