ന്യൂഡൽഹി : ഓക്സിജൻ ക്ഷാമത്തിലും ഐസിയു കിടക്കകൾ കുറയുന്നതിലും കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് മുൻ കോൺഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി. കൊറോണ ശരീരത്തിലെ ഓക്സിജൻ അളവ് കുറയ്ക്കുന്നു. ഓക്സിജൻ ക്ഷാമവും ഐസിയു കിടക്കകൾ കുറയുന്നതുമാണ് മരണത്തിനു കാരണമാകുന്നതെന്ന് രാഹുൽ ട്വീറ്റ് ചെയ്തു. കോവിഡിനെ നേരിടുന്ന രീതി ശരിയല്ലെന്നും രാഹുൽ പറയുന്നു. രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 3,32,730 കേസുകളാണ്. 2,263 പേർ മരിക്കുകയും ചെയ്തു.
മരണത്തിനു കാരണം ഓക്സിജൻ ക്ഷാമവും ഐസിയു കിടക്കകൾ കുറയുന്നതും ; കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് രാഹുൽ ഗാന്ധി
RECENT NEWS
Advertisment