പത്തനംതിട്ട :ആറന്മുളയിൽ കോവിഡ് രോഗിയേ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പോലീസ് ഇന്ന് അടൂർ കോടതിയിൽ അപേക്ഷ നൽകും. ഞായറാഴ്ച പ്രതിയെ കോടതിയിൽ റിമാൻഡ് ചെയ്തു. കോവിഡ് കെയർ സെൻ്റർ സൗകര്യമുള്ള കൊട്ടാരക്കര സബ് ജയിലിലാണ് പ്രതിയായ നൗഫലിനെ റിമാൻഡ് ചെയ്തിരിക്കുന്നത്. ദേശീയ – സംസ്ഥാന വനിതാ കമ്മീഷൻ എസ് സി എസ് റ്റി കമ്മീഷൻ തുടങ്ങിയവർ സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.
അതേസമയം കോവിഡ് പോസിറ്റീവായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസിലെ പ്രതിയെ ഡിഐജി സഞ്ജയ് കുമാര്‍ ഗുരുഡിന്‍ ചോദ്യം ചെയ്തു. സംഭവത്തില്‍ കുറ്റവാളിക്കെതിരെ ശക്തമായ നടപടികള്‍ പോലീസ് ഉറപ്പാക്കും. പ്രതിയായ ആംബുലന്‍സ് ഡ്രൈവറുടെ ക്രിമിനല്‍ പശ്ചാത്തലവും ഇയാളെ ഡ്യൂട്ടിക്ക് നിയോഗിച്ചതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണ വിധേയമാക്കുമെന്നും ഇത്തരം നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട കര്‍ശന നടപടികളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.