പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് : പോലീസിന്റെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിൽ റിമാൻഡിൽ കഴിയുന്ന പോപ്പുലർ ഫിനാൻസ് ഉടമകളെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന പോലീസിന്റെ അപേക്ഷ ഇന്ന് പത്തനംതിട്ട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്‌ കോടതി പരിഗണിക്കും. 2000 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ പോപ്പുലർ ഫിനാൻസ് എം.ഡി. തോമസ് ഡാനിയേൽ ഭാര്യ പ്രഭാ ഡാനിയേൽ മക്കളായ റിനു മറിയം തോമസ്, റീബ തോമസ് എന്നിവരെ വിശദമായി ചോദ്യം ചെയ്യുന്നതിന് പോലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാണ് പോലീസിന്റെ ആവശ്യം.

തോമസ് ഡാനിയേൽ ഇപ്പോൾ കൊട്ടാരക്കര സബ്ബ് ജയിലിലും ഭാര്യയും രണ്ടു പെൺമക്കളും അട്ടക്കുളങ്ങര വനിതാ ജയിലിലുമാണ് റിമാൻഡിൽ കഴിയുന്നത് . ശനിയാഴ്ച ഇവരുടെ ബന്ധുവീടുകളിലും സ്ഥാപനങ്ങളിലുമായി പോലീസ് റെയ്ഡ് നടത്തിയിരുന്നു. നിക്ഷേപകർ ആക്ഷൻ കൗൺസിൽ രൂപീകരിക്കുകയും പോലീസ് വകയാറിലെ ഹെഡ് ഓഫീസ് സീൽ ചെയ്യുകയും ചെയ്തിരുന്നു. ഇതിനിടെ  ഉടമകൾ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇവരുടെ പാപ്പർ ഹർജി പത്തനംതിട്ട സബ്കോടതിയിൽ ഇന്ന് പരിഗണിക്കും.

സാൻ പോപ്പുലർ ഫിനാൻസ് ലിമിറ്റഡ്, പോപ്പുലർ ട്രഡേഴ്സ്, എം.ആർ.പി.എൻ സ്കീം, സാൻ പോപ്പുലർ ബോണ്ട്, മൈ പോപ്പുലർ മറൈൻ, മേരി റാണി നിധി ലിമിറ്റഡ്, സാൻ പോപ്പുലർ ബിസിനസ് സൊല്യൂഷൻ, സാൻ ഫ്യൂവൽസ്, പോപ്പുലർ എക്സ്പോർട്ട്, പോപ്പുലർ പ്രിന്റേഴ്സ്, പോപ്പുലർ സൂപ്പർ മാർക്കറ്റ്, വകയാർ ലാബ് തുടങ്ങിയ വിവിധ സ്ഥാപനങ്ങളുടെ പേരിലാണ് നിക്ഷേപം സ്വീകരിച്ചിരുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...