ഇറ്റലിയില്‍ കുടുങ്ങി മലയാളികളില്‍ പട്ടാമ്പി എം.എല്‍.എ യുടെ ഭാര്യയും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  ഇറ്റലിയില്‍ കുടുങ്ങിയ മലയാളികളില്‍ പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സീന്റെ ഭാര്യയും. കിഴക്കന്‍ ഇറ്റലിയിലെ കാമറിനോ സര്‍വകലാശാലയില്‍ ഗവേഷകയാണ് മുഹ്‌സീന്റെ ഭാര്യ ഷഫഖ് കാസിം. കാമറിനോയിലെ ഒറ്റമുറിയില്‍ അവരെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം.

മുറിയില്‍ പുറത്തിറങ്ങാനാവാത്തതിനാല്‍ അവര്‍ക്ക് റോമിലെ വിമാനത്താവളത്തില്‍ എത്താനാവുന്നില്ല. അവിടെനിന്ന് അഞ്ചു മണിക്കൂര്‍ സഞ്ചരിച്ചാലെ വിമാനത്താവളത്തില്‍ എത്താന്‍ സാധിക്കൂ. മൂന്ന് ബസ് മാറി കയറേണ്ടതുണ്ട്. രോഗം പടര്‍ന്നുപിടിച്ച പ്രദേശങ്ങളിലൂടെവേണം സഞ്ചരിക്കാന്‍ എന്നതാണ് ഏറെ ആശയക്കുഴപ്പത്തിലാക്കുന്നത്. അതേസമയം, ഇറ്റലിയില്‍ കുടുങ്ങിക്കിടക്കുന്നവരെ കേരളത്തിലെത്തിക്കുന്ന കാര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ നിസ്സഹായവസ്ഥയിലാണ്.

അവരിപ്പോള്‍ വീഡിയോ കോളിലൂടെയാണ് സംസാരിക്കുന്നത്. മുഹ്‌സീന്‍ ആരോഗ്യമന്ത്രി കെ. കെ ശൈലജയെ കാര്യം അറിയിച്ചെങ്കിലും സംസ്ഥാന സര്‍ക്കാരും നിസഹായ അവസ്ഥയിലാണ്. അവിടെ നിന്ന് രോഗബാധയില്ലെന്ന് സര്‍ട്ടിഫിക്കറ്റ് കിട്ടാതെ ഇറ്റലിയില്‍ കഴിയുന്നവര്‍ക്ക് ഇന്ത്യയിലെത്താനാവില്ല. റോമിലെ ഇന്ത്യന്‍ എംബസിയെ ബന്ധപ്പെട്ടിട്ടും ഫലമുണ്ടായില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...