തിരുവനന്തപുരം: ഇറ്റലിയില്‍നിന്ന് എത്തിയ കൊറോണ വൈറസ് കുടുംബവുമായി നേരിട്ടു സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട സിവില്‍ പോലീസ് ഓഫീസറുടെ പരിശോധന ഫലം നെഗറ്റീവ്. തിരുവനന്തപുരം ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്. പത്തനംതിട്ട എസ്പി ഓഫീസിലെ സിവില്‍ പോലീസ് ഓഫീസറാണു നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നത്. ഇറ്റലിയില്‍നിന്ന് എത്തിയ റാന്നി സ്വദേശികളുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടത് ഇദ്ദേഹമാണ്.
പത്തനംതിട്ട എസ്പി ഓഫീസില്‍ എത്തിയപ്പോഴാണ് കുടുംബവുമായി പോലീസ് ഉദ്യോഗസ്ഥനു സമ്പര്‍ക്കം പുലര്ത്തേണ്ടിവന്നത്. ഇറ്റലി കുടുംബത്തിനു കൊറോണ സ്ഥിരീകരിച്ചശേഷം തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. അതേസമയം ഇറ്റലിയില്‍നിന്നു വന്ന കുടുംബം കൊറോണ സ്ഥിരീകരിക്കപ്പെട്ട് ആശുപത്രിയില്‍ ഐസൊലേഷനില്‍ കഴിയുകയാണ്.