സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുന്നു ; നിയന്ത്രണവിധേയമാക്കാമെന്ന് സർക്കാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണം കൂടിയാലും സ്ഥിതി നിയന്ത്രണവിധേയമായി കൊണ്ടുപോകാം എന്ന കണക്കുകൂട്ടലിലാണ് സർക്കാർ. വ്യാപനം നിയന്ത്രിക്കുന്നതിനൊപ്പം ഗുരുതരാവസ്ഥയിലുളളവരുടെ എണ്ണം കുറയ്ക്കാനും കഴിഞ്ഞാൽ ഈ ഘട്ടവും ഭീഷണിയാകില്ലെന്നാണ് വിലയിരുത്തൽ.

പ്രവാസികളുടെ രണ്ടാംഘട്ട തിരിച്ചുവരവ് തുടങ്ങിയ മെയ് 7 മുതൽ പുറത്ത് നിന്ന് ഇതുവരെ എത്തിയത് 93,404 പേരാണ്. ഈ ഘട്ടത്തിൽ രോഗികളായ 322 പേരിൽ 298 പേരും വിദേശത്ത് നിന്ന് എത്തിയവരാണ്. പരമാവധി ആറ് ലക്ഷം പേരാണ് ഈ ഘട്ടത്തിൽ തിരിച്ചുവരുമെന്ന് സംസ്ഥാന സർക്കാർ കണക്കാക്കുന്നത്. ആദ്യഘട്ടത്തിൽ നിന്നും വ്യത്യസ്തമായി രോഗം വ്യാപിച്ച ഇടങ്ങളിൽ നിന്ന് എത്തുന്നവരായതിനാൽ ഇവരിൽ നിന്നുളള രോഗികളുടെ എണ്ണവും കൂടും.

തിരിച്ചെത്തുന്നവരിൽ പതിനായിരത്തിൽ താഴെ രോഗികളുണ്ടാകാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. സമ്പർക്കത്തിലൂടെയുളള രോഗവ്യാപനം നിയന്ത്രിക്കുകയാണ് പ്രധാനവെല്ലുവിളി. ആരോഗ്യപ്രവർത്തകരടക്കം സമ്പർക്കത്തിലൂടെ രോഗബാധിതരാകുന്നത് മോശം സൂചനയാണ്. എന്നാൽ രോഗികളുടെ എണ്ണത്തേക്കാൾ ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണമാണ് പ്രസക്തമെന്നാണ് ആരോഗ്യവിദഗ്ദരുടെ പക്ഷം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർത്തിയിട്ട തടിലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
പാലാ : നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട്...

വാഴക്കാട് പോലീസിന്റെ ‘ചാലിയാർ രക്ഷകൻ’ ബോട്ട് പ്രവർത്തനരഹിതം ; ആശങ്കയിൽ നാട്ടുകാർ

0
മലപ്പുറം: ചാലിയാറിൽ വാഴക്കാട് പോലീസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന 'ചാലിയാർ രക്ഷകൻ' എന്ന ബോട്ട്...

സമാധാന കരാറിലെ വ്യവസ്ഥകൾ തള്ളി ഇസ്രായേൽ ; ഗാസയിൽ ആക്രമണം തുടർന്ന് നെതന്യാഹു

0
ഗാസ : ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ്...

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യത ; 12 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. 12 ജില്ലയിൽ ഓറഞ്ച്...