മുംബൈ : കൊവിഡ് 19 ബാധിച്ച് മുംബൈയില്‍ ചികില്‍സയിലുള്ള 64കാരന്റെ നില അതീവ ഗുരുതരമായി തുടരുന്നു രക്ഷപ്പെടുത്താനുള്ള നെട്ടോട്ടത്തില്‍ ഡോക്ടര്‍മാര്‍. മറ്റ് രോഗബാധിതരുടെ നില തൃപ്തികരമാണ്. അതിനിടെ തിഹാര്‍ ജയിലില്‍ ഐസലേഷന്‍ വാര്‍ഡ് തുറന്നു.
വിദേശത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന പോക്‌സോ കേസ് പ്രതിയെ കേരളത്തിലെ ജയിലില്‍ റിമാന്‍ഡില്‍ കഴിയവേ കൊറോണ ലക്ഷണങ്ങളുമായി ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു . തീഹാര്‍ ജയിലില്‍ പുതിയതായി വരുന്ന തടവുകാരെ മൂന്നുദിവസം പ്രത്യേകം തയ്യാറാക്കിയ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കും. നിലവില്‍ ആര്‍ക്കും രോഗലക്ഷണങ്ങളില്ല. ഡല്‍ഹിയിലും കര്‍ണാടകയിലുമായി രണ്ടുപേരാണ് രാജ്യത്ത് ഇതുവരെ കൊറോണ ബാധിച്ച് മരിച്ചത്.