സ്വന്തം നിലക്ക് വാക്‌സീന്‍ വാങ്ങി ജീവനക്കാര്‍ക്ക് നല്‍കാന്‍ കമ്പനികള്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജീവനക്കാര്‍ക്കായി വാക്‌സിനുകള്‍ വാങ്ങി വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍. ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി ഭാരത് ബയോടെക്കില്‍ നിന്ന് നേരിട്ടാണ് സിന്തൈറ്റ് ഗ്രൂപ്പും വി ഗാര്‍ഡുമടക്കമുള്ള കമ്പനികള്‍ വാക്‌സിനുകള്‍ വാങ്ങാനൊരുങ്ങുന്നത്

വ്യവസായ സ്ഥാപനങ്ങളില്‍ കൊവിഡ് വേഗത്തില്‍ വ്യാപിക്കുന്ന സാഹചര്യത്തിലാണ് കമ്പനികള്‍ വാക്‌സീന്‍ ഭാരത് ബയോടെക്കില്‍ നിന്ന് വിലകൊടുത്ത് വാങ്ങുന്നത്. വാക്‌സിന്റെ അമ്പത് ശതമാനം ഉല്‍പാദകര്‍ക്ക് പൊതുവിപണിയില്‍ വില്‍ക്കാമെന്ന കേന്ദ്ര നയം വന്നതോടെയാണ് സ്വന്തം നിലയില്‍ വാക്‌സിന്‍ വാങ്ങാന്‍ ശേഷിയുള്ള കമ്പനികള്‍ക്ക് ആശ്വാസകരമായ സാഹചര്യമുണ്ടായത്. സിന്തൈറ്റ് ഗ്രൂപ്പ് വാങ്ങുന്ന 5000 ഡോസ് വാക്‌സിനില്‍ ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും നല്‍കിയ ശേഷമുള്ളത് കോലഞ്ചേരി പഞ്ചായത്ത് പരിധിയിലെ അര്‍ഹതപ്പെട്ടവര്‍ക്കും നല്‍കും.

ആദ്യഘട്ടത്തിലെത്തുന്ന 2500 വാക്സിനുകള്‍ സിന്തൈറ്റ് ഗ്രൂപ്പ് കോലഞ്ചേരി എംഒഎസി മെഡിക്കല്‍ കോളജ് ആശുപത്രിയുടെ സഹകരണത്തോടെയാണ് നല്‍കുക. ഇതിനായി ആശുപത്രിയില്‍ പ്രത്യേക കൗണ്ടര്‍ തുറക്കും. വി ഗാര്‍ഡ് അടക്കമുള്ള കമ്പനികളും ജീവനക്കാര്‍ക്കായി വാക്സീന്‍ വാങ്ങി തൊഴില്‍ സാഹചര്യം സുരക്ഷിതമാക്കാനുള്ള ശ്രമത്തിലാണ്. മിക്ക സ്ഥാപനങ്ങളും സിഎസ്ആര്‍ ഫണ്ടില്‍ നിന്നാണ് ഇതിനായുള്ള പണം ചെലവഴിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...