കോവിഡ് : സംസ്ഥാനത്ത് ഇന്നും നാളെയും കൂട്ടപരിശോധന ; ചിലയിടങ്ങളില്‍ കുത്തിവെയ്പ് മുടങ്ങും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോവിഡ് വ്യാപനം നേരിടാൻ സംസ്ഥാനത്ത് ഇന്നും നാളെയും കൂട്ടപരിശോധന. രണ്ടു ദിവസത്തിനുള്ളിൽ രണ്ടര ലക്ഷം പേരെ പരിശോധിക്കും. കോവിഡ് കണക്കുകൾ കുതിക്കുമ്പോൾ പരമാവധി പേരെ പരമാവധി വേഗത്തിൽ പരിശോധിക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്.

കടകൾ, ഹോട്ടലുകൾ, വിനോദ സഞ്ചാരം, പൊതു ഗതാഗതം, വിതരണ ശ്യംഖലകളിലെ തൊഴിലാളികൾ എന്നിവരിൽ പരിശോധന നടത്തും. വാക്സീൻ എടുക്കാത്ത 45 വയസ്സിനു താഴെ പ്രായമുള്ളവരെയും ഉൾപ്പെടുത്തും. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുത്ത പരമാവധി പേരെ കണ്ടെത്തി പരിശോധിക്കും. ആശുപത്രി ഒപികളിൽ എത്തുന്നവർ, കിടത്തി ചികിത്സയിലുള്ളവർ, ക്ലസ്റ്ററുകളിലും നിയന്ത്രിത മേഖലകളിലും ഉള്ളവരെയും പരിശോധിക്കും. സ്കൂൾ, കോളജ് വിദ്യാർഥികളെയും പരിശോധിക്കും.

രോഗബാധിതരുടെ എണ്ണം ഉയർന്നു നിൽക്കുന്ന എറണാകുളം, കോഴിക്കോട് ജില്ലകളിൽ കൂടുതൽ സാമ്പിളുകളെടുക്കും. മൂന്ന് മാസത്തിനുള്ളിൽ കോവിഡ് വന്നു പോയവർ, രണ്ട് ഡോസ് വാക്സീൻ എടുത്തവർ എന്നിവർക്ക് പരിശോധന ഉണ്ടാകില്ല. അതേസമയം കോവിഷീൽഡ് വാക്സീൻ ക്ഷാമം തുടരുന്നതിനാൽ ഇന്ന് പല കേന്ദ്രങ്ങളിലും കുത്തിവെയ്പ് മുടങ്ങും. ഇന്നു രാത്രിയോടെ വാക്സീൻ എത്തിക്കുമെന്നാണ് കേന്ദ്രത്തിൽനിന്നുള്ള വിവരം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...