കോവിഡ് : റോഡ് അപകടങ്ങള്‍ വന്‍തോതില്‍ കുറഞ്ഞു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ലോകത്ത് മറ്റെല്ലാ മേഖലകളിലും കോവിഡ് പ്രതികൂലമായി ബാധിച്ചപ്പോള്‍ അപകടങ്ങളിലും, റോഡ് സുരക്ഷയിലും അത് അനുകൂലമായി. റോഡപകടങ്ങളും അപകടമരണവും 80 ശതമാനത്തോളം കുറഞ്ഞതായാണ് കണക്ക്.

ലോക്ക്ഡൗണിന് മുമ്പുള്ള മൂന്നു മാസങ്ങളിലും മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ അപകടങ്ങള്‍ കുറഞ്ഞിരുന്നു. മാര്‍ച്ച്‌ 24ന് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ നിലവില്‍ വന്നു. മാര്‍ച്ച്‌ 25 മുതല്‍ മെയ് 31 വരെയുള്ള കണക്കാണ് പുറത്തുവന്നത്. ആകെ 68 ദിവസത്തില്‍ 1592 റോഡപകടങ്ങളും 193 മരണവുമാണ് നടന്നത്. 1656 പേര്‍ക്ക് പരിക്കേറ്റു.

എന്നാല്‍ മുന്‍വര്‍ഷം ഇതേ കാലയളവില്‍ നടന്നത് 7703 അപകടങ്ങള്‍, മരണം- 926. റോഡപകടങ്ങളില്‍ 8679 പേര്‍ക്ക് പരിക്കേറ്റു. ലോക്ക്ഡൗണ്‍ കാരണം മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ 6111 അപകടങ്ങള്‍ കുറഞ്ഞു. 733 ജീവനുകളും രക്ഷപെട്ടെന്നു ചുരുക്കം. കോവിഡ് കാലത്തിന് മുന്‍പ് ജനുവരി മുതല്‍ മാര്‍ച്ച്‌ വരെ 10592 അപകടങ്ങളിലായി 1047 പേരാണ് മരിച്ചത്.

കഴിഞ്ഞ വര്‍ഷത്തെക്കാള്‍ അപകടം നാല് ശതമാനവും മരണം 17 ശതമാനവും കുറഞ്ഞു. ലോക്ക്ഡൗണ്‍ കാലത്ത് നിരത്തില്‍ വാഹനങ്ങള്‍ ഇറങ്ങുന്നത് കുറവായതു തന്നെയാണ് അപകടം കുറയാന്‍ പ്രധാന കാരണം. എന്നാല്‍ ലോക്ക്ഡൗണിന് മുന്‍പുള്ള മൂന്ന് മാസങ്ങളിലും അപകട മരണനിരക്ക് കുറഞ്ഞതില്‍ മോട്ടോര്‍ വാഹനവകുപ്പിന് ആശ്വസിക്കാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊഴിൽ ലഭിക്കാത്തതിനെത്തുടർന്നുള്ള മാനസികവിഷമം ; ഹൈദരാബാദ് സ്വദേശിയായ വിദ്യാർത്ഥി യുഎസിൽ ജീവനൊടുക്കി

0
വാഷിങ്ടണ്‍: ജോലി കണ്ടെത്താൻ സാധിക്കാത്തതിനെത്തുടർന്നുള്ള കടുത്ത മാനസിക സമ്മർദ്ദം മൂലമാണ് ഹൈദരാബാദ്...

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...