ന്യൂഡൽഹി : കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതയിലാണ് ഡൽഹിയിലെ ഗല്ലികൾ. സമൂഹ വ്യാപനം ഉൾപ്പെടെ ഉണ്ടാക്കാൻ സാധ്യതയുള്ളതിനാൽ പോലീസ് നിരീക്ഷണങ്ങളും ഇവിടങ്ങളിൽ ശക്തമാക്കിയിട്ടുണ്ട്.
പല നാടുകളിൽ നിന്ന് വന്നവർ, വ്യത്യസ്ത ഭാഷ സംസാരിക്കുന്നവർ, വിവിധ ജോലികൾ ചെയ്ത് ജീവിക്കുന്നവർ ഇവയുടെ സമ്മേളന ഇടങ്ങൾ കൂടിയാണ് ഓരോ ഗല്ലിയും. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം അതീവ ജാഗ്രതയിലാണ് ഇവിടം. ആളുകൾ ഇപ്പോൾ പുറത്തേയ്ക്ക് ഇറങ്ങുന്നില്ല. രോഗം പടർന്ന് പിടിക്കാൻ ഏറെ സാധ്യതയുള്ളതിനാൽ ജാഗ്രത പല മുഖങ്ങളിലും കാണാം.
സാധാരണ കച്ചവടങ്ങളുടെയും കേന്ദ്രങ്ങൾ ആകാറുണ്ട് ഗല്ലികളിലെ തെരുവുകൾ. എന്നാൽ ഇപ്പോൾ പച്ചക്കറി വണ്ടികൾ മാത്രമായി നിരത്ത് ഒതുങ്ങി. ആവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളുടെ സമയവും രാവിലെയും വൈകുന്നേരവുമായി നിജപ്പെടുത്തിത്തിട്ടുണ്ട്. ആൾക്കൂട്ടം ഉണ്ടാവാതിരിക്കാൻ സർക്കാർ തലത്തിൽ ബോധവൽക്കരണവുമുണ്ട്.