സംസ്ഥാനത്ത് കൊറോണ ബാധിതരെ കണ്ടെത്താന്‍ ഇന്ന് മുതല്‍ ആന്റിബോഡി പരിശോധന

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ സമൂഹവ്യാപനത്തിലേക്ക് കടന്നോ എന്ന് കണ്ടെത്താന്‍ ഇന്ന് മുതല്‍ ആന്റിബോഡി പരിശോധന ആരംഭിക്കും. ആദ്യഘട്ടത്തില്‍ 10000 കിറ്റുകളാണു ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ക്കു നല്‍കിയിട്ടുണ്ട്. ആദ്യപടിയായി ആരോഗ്യ പ്രവര്‍ത്തകരെ ഇന്നു പരിശോധിക്കും. ഓരോ ദിവസം ഓരോ വിഭാഗങ്ങളായി തിരിച്ചാകും പരിശോധന. നാളെ മുതല്‍ പരിശോധന നടത്തേണ്ട വിഭാഗങ്ങളെ ഇന്നു നിശ്ചയിക്കും.

ആന്റിബോഡി പരിശോധനയില്‍ രക്ത സാംപിളാണ് ശേഖരിക്കുക. ഇതിന്റെ ഫലം ലാബിലെത്തി അരമണിക്കൂറിനുള്ളില്‍ ലഭിക്കും. ഇതേസമയം ആന്റിബോഡി പരിശോധനയിലെ ഫലത്തിനു 100% കൃത്യത ഉറപ്പുനല്‍കാനാകില്ല. പോസിറ്റീവ് ആകുന്നവരില്‍ സ്ഥിരീകരണത്തിനായി പിസിആര്‍ പരിശോധന നടത്തും. പിസിആര്‍ പരിശോധന മൂക്കിലൂടെയോ തൊണ്ടയിലൂടെയോ സ്രവം ശേഖരിച്ചാണു നടത്തുന്നത്. പിസിആര്‍ പരിശോധനയുടെ ഫലം ലഭിക്കാന്‍ 24 മണിക്കൂര്‍ വരെ വേണ്ടിവരും.

സമൂഹവ്യാപനം കണ്ടെത്താന്‍ പരിശോധിക്കുന്നത് കോവിഡ് പ്രതിരോധ ആരോഗ്യ പ്രവര്‍ത്തകര്‍, വീടുകളില്‍ ക്വാറന്റീനില്‍ കഴിയുന്നവര്‍, 65 വയസ്സിനു മുകളിലുള്ളവര്‍, ജോലിയുടെ ഭാഗമായി പുറത്തിറങ്ങുന്ന മാധ്യമ പ്രവര്‍ത്തകര്‍, പോലീസുകാര്‍, തദ്ദേശസ്ഥാപന ജീവനക്കാര്‍, അന്യസംസ്ഥാന തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, അങ്കണവാടി ജീവനക്കാര്‍, റേഷന്‍ കടകളിലെയും പലവ്യഞ്ജനക്കടകളിലെയും തൊഴിലാളികള്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ലോറി ഡ്രൈവര്‍മാരുമായി സാമ്പര്‍ക്കത്തിലുള്ളവര്‍, ചുമട്ടുതൊഴിലാളികള്‍ എന്നിവരെയാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....