കൊറോണ രോഗബാധിതര്‍ 71ലക്ഷത്തിനടുത്ത് ; മരണം 4ലക്ഷത്തിലേറെ…

For full experience, Download our mobile application:
Get it on Google Play

വാ​ഷിം​ഗ്ട​ണ്‍ : ലോ​ക​ത്താ​കെ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ലെ വ​ര്‍​ധ​ന​വി​ന് കു​റ​വി​ല്ല. മ​ര​ണ സം​ഖ്യ 4.06 ല​ക്ഷം ആ​യി. ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​ര​മാ​ണി​ത്. 4,06,107 പേ​രാ​ണ് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. 70,86,008 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ രോ​ഗംം ബാ​ധി​ച്ച​ത്. 34,59,972 പേ​ര്‍ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​മേ​രി​ക്ക -20,07,449, ബ്ര​സീ​ല്‍ – 6,91,962, റ​ഷ്യ – 4,67,673, സ്പെ​യി​ന്‍ –  2,88,630, ബ്രി​ട്ട​ന്‍ – 2,86,194, ഇ​ന്ത്യ – 2,57,486, ഇ​റ്റ​ലി – 2,34,998, ജ​ര്‍​മ​നി – 1,85,869, പെ​റു – 1,96,515, തുര്‍​ക്കി – 1,70,132, ഇ​റാ​ന്‍ – 1,71,789, ഫ്രാ​ന്‍​സ് – 1,53,977, ചി​ലി – 1,34,150, മെ​ക്സി​ക്കോ – 1,17,103, കാ​ന​ഡ – 1,01,914, സൗ​ദി അ​റേ​ബ്യ – 1,01,914, പാ​ക്കി​സ്ഥാ​ന്‍ – 98,943, ചൈ​ന – 83,040.

ലോകത്തെ വന്‍ സാമ്പത്തിക ശക്തികളായ അമേരിക്ക, റഷ്യ, ബ്രിട്ടന്‍, ഇംഗ്ലണ്ട്, സ്‌പെയിന്‍, ബ്രസീല്‍, കാനഡ തുടങ്ങിയ രാജ്യങ്ങളെല്ലാം കൊവിഡിന്റെ പിടിയിലാണ്. ആകെ രോഗികളില്‍ 20 ലക്ഷം യുറോപ്പിലാണ്. ഏഷ്യയില്‍ 13 ലക്ഷം രോഗികളാണുള്ളത്.

ഇതില്‍ അമേരിക്കയിലാണ് സ്ഥിതി ഏറ്റവും രൂക്ഷമായുള്ളത്. അമേരിക്കയില്‍ കോവിഡ് രോഗികളുടെ എണ്ണം ഇരുപത് ലക്ഷം കടന്നു. ഒരു ലക്ഷത്തി പന്ത്രണ്ടായിരം പേരാണ് ഇതുവരെ മരിച്ചത്. കൊവിഡ് രോഗപ്പകര്‍ച്ചയില്‍ ലോകത്ത് രണ്ടാമതുള്ള ബ്രസീലില്‍ രോഗികളുടെ എണ്ണം ഏഴു ലക്ഷത്തിലേക്ക് നീങ്ങുകയാണ്. മുപ്പത്തിയാറായിരം പേരാണ് ഇതുവരെ ബ്രസീലില്‍ മരിച്ചത്. റഷ്യയിലും ഇന്ത്യയിലും അതിവേഗം കൊവിഡ് പടരുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....