പത്തനംതിട്ട : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി ജില്ലയിലെ ഫ്ളാറ്റുകളിലും മറ്റും താമസിക്കുന്നവരെ ബോധവത്ക്കരിക്കുന്നതിനും ധൈര്യം പകരുന്നതിനുമായി പത്തനംതിട്ട പോലീസ് സബ് ഡിവിഷന്‍റെ നേതൃത്വത്തില്‍ നടത്തിയ ഗാനമേള ശ്രദ്ധേയമായി.
പത്തനംതിട്ട കലാസ്റ്റാര്‍ മ്യൂസിക്കിലെ ഗായകരേയും പോലീസിലെ കലാകാരന്മാരേയും ഉള്‍പ്പെടുത്തിയാണ് ഗാനമേള അവതരിപ്പിച്ചത്. ഇതോടനുബന്ധിച്ച് പത്തനംതിട്ട ഡിവൈഎസ്പി കെ.സജീവ് കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനത്തെ സംബന്ധിച്ച് ജനങ്ങള്‍ക്ക് സന്ദേശം നല്‍കി. ട്രാഫിക് എസ്ഐ സുരേഷ് കുമാര്‍, എസ്ഐ സദാശിവന്‍, എസ്ഐ ഹരീന്ദ്രന്‍, സിവില്‍ പോലീസ് ഓഫീസര്‍ ശ്രീരാജ് എന്നിവര്‍ പങ്കെടുത്തു.