പത്തനംതിട്ടയില്‍ ഇന്ന് 277 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍സെല്‍ ബുളളറ്റിന്‍ – മെയ് 31

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 277 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനത്ത് നിന്ന് വന്നതും 276 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത എട്ടു പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1. അടൂര്‍ 4
2. പന്തളം 10
3. പത്തനംതിട്ട 42
4. തിരുവല്ല 10
5. ആനിക്കാട് 8
6. ആറന്മുള 3
7. അരുവാപുലം 6
8. അയിരൂര്‍ 2
9. ചെന്നീര്‍ക്കര 4
10. ചെറുകോല്‍ 1
11. ഏനാദിമംഗലം 9
12. ഇരവിപേരൂര്‍ 5
13. ഏഴംകുളം 7
14. എഴുമറ്റൂര്‍ 1
15. കടമ്പനാട് 1
16. കടപ്ര 11
17. കലഞ്ഞൂര്‍ 3
18. കല്ലൂപ്പാറ 3
19. കവിയൂര്‍ 17
20. കൊടുമണ്‍ 7
21. കോയിപ്രം 12
22. കോന്നി 14
23. കൊറ്റനാട് 2
24. കോട്ടാങ്ങല്‍ 7
25. കുളനട 2
26. കുന്നന്താനം 5
27. കുറ്റൂര്‍ 1
28. മലയാലപ്പുഴ 1
29. മല്ലപ്പളളി 19
30. മെഴുവേലി 1
31. നാരങ്ങാനം 4
32. നിരണം 3
33. ഓമല്ലൂര്‍ 1
34. പള്ളിക്കല്‍ 8
35. പെരിങ്ങര 2
36. പ്രമാടം 9
37. പുറമറ്റം 1
38. റാന്നി 10
39. റാന്നി-പഴവങ്ങാടി 2
40. റാന്നി-പെരുനാട് 2
41. സീതത്തോട് 1
42. തോട്ടപ്പുഴശേരി 3
43. തുമ്പമണ്‍ 1
44. വടശേരിക്കര 1
45. വളളിക്കോട് 8
46. വെച്ചൂച്ചിറ 3

ജില്ലയില്‍ ഇതുവരെ ആകെ 104447 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 97082 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ എട്ടു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) 16.05.2021ന് രോഗബാധ സ്ഥിരീകരിച്ച കുളനട സ്വദേശി (54) 29.05.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

2) 25.05.2021ന് രോഗബാധ സ്ഥിരീകരിച്ച റാന്നി പെരുനാട് സ്വദേശി (62) 29.05.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

3) 22.05.2021ന് രോഗബാധ സ്ഥിരീകരിച്ച വടശേരിക്കര സ്വദേശി (49) 30.05.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

4) 25.05.2021ന് രോഗബാധ സ്ഥിരീകരിച്ച റാന്നി പഴവങ്ങാടി സ്വദേശി (80) 31.05.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

5) 23.05.2021ന് രോഗബാധ സ്ഥിരീകരിച്ച അരുവാപ്പുലം സ്വദേശി (76) 31.05.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

6) 26.05.2021ന് രോഗബാധ സ്ഥിരീകരിച്ച മെഴുവേലി സ്വദേശി (76) 31.05.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

7) ആനിക്കാട് സ്വദേശി (61) 30.05.2021ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച്  ഇതരരോഗങ്ങള്‍ മൂലമുള്ള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

8) ആനിക്കാട് സ്വദേശി (61) 30.05.2021ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍വെച്ച് ഇതരരോഗങ്ങള്‍ മൂലമുള്ള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 995 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 95315 ആണ്. പത്തനംതിട്ട ജില്ലക്കാരായ 8618 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 8309 പേര്‍ ജില്ലയിലും 309 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ 17971 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1136 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3114 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 55 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 109 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 22221 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
സര്‍ക്കാര്‍ ലാബുകളിലെ പരിശോധനാ വിവരങ്ങള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെവരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:

1 ദൈനംദിന പരിശോധന (ആര്‍.ടി.പി.സി.ആര്‍ പരിശോധന) 275063, 1355, 276418.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന(പുതിയത്) 248245, 1738, 249983.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 48595, 108, 48703.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 8123, 29, 8152.
6 സി.ബി.നാറ്റ് പരിശോധന 827, 0, 827.

സര്‍ക്കാര്‍ ലാബുകളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 581338, 3230, 584568.
സ്വകാര്യ ആശുപത്രികളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 413423, 2222, 415645.
ആകെ സാമ്പിളുകള്‍ (സര്‍ക്കാര്‍ + സ്വകാര്യം) 994761, 5452, 1000213.
ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 5452 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1950 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.25 ശതമാനമാണ്. ജില്ലയുടെ ഇതുവരെയുളള ആകെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 10.44 ശതമാനവും ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 15.1 ശതമാനവുമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍റൂമില്‍ 157 കോളുകളും ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍റൂമില്‍ 85 കോളുകളും ലഭിച്ചു.

ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 622 കോളുകള്‍ നടത്തുകയും ഒരാള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിവാഹം കഴിഞ്ഞിട്ട് 4 മാസം ; ഭാര്യയെ കൊലപ്പെടുത്തിയശേഷം ചിത്രം കാമുകിക്ക് അയച്ചു :...

0
വാഷിങ്ടൺ : വിവാഹം കഴിഞ്ഞ് നാലാം മാസം ഭാര്യയെ കൊലപ്പെടുത്തിയ ഇന്ത്യൻ...

പ്രാണിയുടെ കടിയേറ്റു ; നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ തുടരുന്നു : അന്വേഷണം ആവശ്യപ്പെട്ട്...

0
ഹൈദരാബാദ് : പ്രഭാസ് ചിത്രം ഫൗജിയുടെ ഷൂട്ടിങ്ങിനിടെ നടൻ രാജേഷ് ശർമയ്ക്ക്...

താമരശ്ശേരി ചുരത്തിൽ കാറിന് മുകളിലേക്ക് മരം വീണു ; കുട്ടിയ്ക്കുൾപ്പെടെ പരിക്ക്

0
കോഴിക്കോട് : താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് മരം വീണ്...

രാമക്ഷേത്ര സംഭാവനക്കൊള്ള : ഒന്നാംപ്രതി അവിനാഷ് ശുക്ല ; ചമ്പത് റായിയെ അറസ്റ്റുചെയ്യണമെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി : അയോധ്യ രാമക്ഷേത്ര സംഭാവനക്കൊള്ളക്കേസിൽ അവിനാഷ് ശുക്ല ഒന്നാംപ്രതിയെന്ന് പ്രത്യേക...