പത്തനംതിട്ട ജില്ലയില്‍ ഇന്ന് 301 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍സെല്‍ ബുളളറ്റിന്‍ – ആഗസ്റ്റ്‌ 02

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 301 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തുനിന്നു വന്നതും 300 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1. അടൂര്‍ 5
2. പന്തളം 10
3. പത്തനംതിട്ട 2
4. തിരുവല്ല 11
5. ആനിക്കാട് 3
6. ആറന്മുള 11
7. അരുവാപുലം 5
8. അയിരൂര്‍ 2
9. ചെന്നീര്‍ക്കര 1
10. ചെറുകോല്‍ 10
11. ഏറത്ത് 4
12. ഏനാദിമംഗലം 1
13. ഇരവിപേരൂര്‍ 6
14. ഏഴംകുളം 1
15. എഴുമറ്റൂര്‍ 8
16. കടമ്പനാട് 2
17. കടപ്ര 2
18. കലഞ്ഞൂര്‍ 9
19. കവിയൂര്‍ 51
20. കോയിപ്രം 7
21. കോന്നി 3
22. കൊറ്റനാട് 2
23. കോട്ടാങ്ങല്‍ 5
24. കോഴഞ്ചേരി 7
25. കുളനട 2
26. കുന്നന്താനം 17
27. കുറ്റൂര്‍ 5
28. മലയാലപ്പുഴ 1
29. മല്ലപ്പളളി 3
30. മല്ലപ്പുഴശേരി 4
31. മെഴുവേലി 1
32. മൈലപ്ര 4
33. നാറാണംമൂഴി 17
34. നാരങ്ങാനം 5
35. നെടുമ്പ്രം 1
36. നിരണം 1
37. ഓമല്ലൂര്‍ 6
38. പള്ളിക്കല്‍ 6
39. പന്തളം-തെക്കേക്കര 1
40. പെരിങ്ങര 9
41. പ്രമാടം 1
42. പുറമറ്റം 4
43. റാന്നി 3
44. റാന്നി-പഴവങ്ങാടി 6
45. റാന്നി-അങ്ങാടി 5
46. റാന്നി-പെരുനാട് 7
47. തോട്ടപ്പുഴശേരി 7
48. തുമ്പമണ്‍ 1
49. വടശേരിക്കര 11
50. വെച്ചൂച്ചിറ 5

ജില്ലയില്‍ ഇതുവരെ ആകെ 131399 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 123876 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ നാലു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) 15.07.2021ന് രോഗബാധ സ്ഥിരീകരിച്ച കുളനട സ്വദേശിനി (89) 31.07.2021ന് സ്വവസതിയില്‍ വെച്ച് മരണമടഞ്ഞു.
2) 20.07.2021ന് രോഗബാധ സ്ഥിരീകരിച്ച ആറന്മുള സ്വദേശി (62) 01.08.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
3) 24.07.2021ന് രോഗബാധ സ്ഥിരീകരിച്ച പുറമറ്റം സ്വദേശി (62) 01.08.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
4) 16.07.2021ന് രോഗബാധ സ്ഥിരീകരിച്ച കടപ്ര സ്വദേശിനി (83) 01.08.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 451 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 125411 ആണ്. പത്തനംതിട്ട ജില്ലക്കാരായ 5188 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 4984 പേര്‍ ജില്ലയിലും 204പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ 11060 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1326 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3073 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തു നിന്നും ഇന്ന് തിരിച്ചെത്തിയ 99 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 221 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 15459 പേര്‍ നിരീക്ഷണത്തിലാണ്.

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 10556 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2489 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.38 ശതമാനമാണ്. ജില്ലയുടെ ഇതുവരെയുളള ആകെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 9.91 ശതമാനവും ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.9 ശതമാനവുമാണ്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍റൂമില്‍ 79 കോളുകളും ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍റൂമില്‍ 118 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1186 കോളുകള്‍ നടത്തുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ഏഴാം ക്ലാസുകാരനെ മർദ്ദിച്ച കേസിൽ ഒത്തുതീർപ്പ് സമ്മർദ്ദം

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ മോഷണ കുറ്റം...

പ്രവാസി ക്ഷേമ പെന്‍ഷൻകാർക്ക് ആശ്വാസം ; സർക്കാർ 32 കോടി അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രവാസി ക്ഷേമ പെൻഷൻ വിതരണത്തിനായി സർക്കാർ 32 കോടി...

എടവണ്ണയിലെ ക്ഷേത്രത്തിൽ നിന്നുള്ള അമിത ശബ്ദത്തിനെതിരായ പരാതിക്കാരന് അനുകൂലമായി മനുഷ്യാവകാശ ഉത്തരവ്

0
മലപ്പുറം: ശബ്ദമലിനീകരണ നിയന്ത്രണ നിയമപ്രകാരം കൃത്യമായ നടപടിയെടുക്കേണ്ടത് ബന്ധപ്പെട്ട പോലീസിന്റെ...

വീട്ടില്‍ പൂജക്കെത്തിയ പൂജാരി പതിനൊന്നുകാരനെ ലൈംഗികാതിക്രമത്തിനിരയാക്കി ; അഞ്ച് വര്‍ഷം കഠിന തടവും പിഴയും...

0
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസില്‍ പൂജാരിക്ക് അഞ്ച്...