നിയമസഭ തല്ലിതകര്‍ത്ത കേസിലെ പ്രതിയായ മന്ത്രി വി.ശിവന്‍കുട്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യു.ഡി.എഫ് ധര്‍ണ്ണ ആഗസ്റ്റ്‌ നാലിന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍, നിയമസഭ തല്ലിതകര്‍ത്ത കേസിലെ പ്രതിയായ മന്ത്രി വി. ശിവന്‍കുട്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യു.ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനമനുസരിച്ച് പത്തനംതിട്ട ജില്ലയിലെ അഞ്ചു നിയോജക മണ്ഡലങ്ങളിലും ആഗസ്റ്റ് 4-ാം തീയതി രാവിലെ 10 മണിക്ക് യു.ഡി.എഫിന്റെ നേത്രുത്വത്തില്‍ ധര്‍ണ്ണ നടത്തുന്നു.

യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ വിക്ടര്‍ റ്റി. തോമസിന്റെ  അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. കെ. ശിവദാസന്‍ നായര്‍, ഡി.സി.സി പ്രസിഡന്റ്  ബാബു ജോര്‍ജ്ജ്, പി. മോഹന്‍രാജ്, അനീഷ് വരിക്കണ്ണാമല, അഡ്വ. ജോര്‍ജ്ജ് വര്‍ഗ്ഗീസ്, റ്റി.എം ഹമീദ്, സമദ് മേപ്രത്ത്, സനോജ് മേമന, മധു ചെമ്പങ്കുഴി, മലയാലപ്പുഴ കോമളന്‍, പഴകുളം ശിവദാസന്‍, ലാലു തോമസ്, പ്രകാശ് തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രൊഫ. പി.ജെ കുര്യന്‍ തിരുവല്ലയിലും, അഡ്വ. കെ. ശിവദാസന്‍ നായര്‍ ആറന്മുളയും, വിക്ടര്‍ റ്റി. തോമസ് റാന്നിയിലും, ബാബു ജോര്‍ജ്ജ് അടൂരിലും, തോമസ് ജോസഫ് കോന്നിയിലും ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുമെന്ന് യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രംപ് സൃഷ്ടിക്കുന്നത് ആണവ അരക്ഷിതാവസ്ഥ : കൂടുതൽ രാജ്യങ്ങൾ ആണവായുധം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു ;...

0
ടെഹ്‌റാൻ : ആഗോള ആണവസുരക്ഷയുടെ അടിത്തറമാന്തുന്ന നിലപാടാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്...

എൻഐസിയുവിലെ വാമർ മെഷീന് തീപ്പിടിത്തം : നവജാതശിശുവിന് ദാരുണാന്ത്യം ; രണ്ട് കുഞ്ഞുങ്ങൾക്ക് ഗുരുതരമായി...

0
ഭോപ്പാൽ : ജില്ലാ ആശുപത്രിയിൽ നവജാതശിശുക്കൾക്കുള്ള ഇന്റൻസീവ് കെയർ യൂണിറ്റിലെ (എൻഐസിയു)...

റാവൽപിണ്ടിയിൽ സൈനിക വിന്യാസം ; മൂന്ന് കമ്പനി സൈന്യത്തെ നിയോഗിക്കാൻ ഉത്തരവ്

0
ഇസ്‌ലാമാബാദ്: പാക് സൈനിക ആസ്ഥാനം സ്ഥിതി ചെയ്യുന്ന റാവൽപിണ്ടിയിൽ മൂന്ന് കമ്പനി...

റാന്നി താലൂക്ക് ആശുപത്രിയിൽ സംഘർഷം ; ജീവനക്കാർക്ക് മർദനമേറ്റു

0
പത്തനംതിട്ട: പത്തനംതിട്ട റാന്നി താലൂക്ക് ആശുപത്രിയിൽ സംഘർഷം. ആശുപത്രി ജീവനക്കാർക്ക് മർദനത്തിൽ...