Friday, July 4, 2025 3:01 pm

പത്തനംതിട്ടയില്‍ ഇന്ന് 338 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുള്ളറ്റിന്‍ – ആഗസ്റ്റ്‌ 22

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 338 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റു സംസ്ഥാനത്തു നിന്നും വന്നതും 337 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്
1 അടൂര്‍ 15
2 പന്തളം 4
3 പത്തനംതിട്ട 8
4 തിരുവല്ല 4
5 ആനിക്കാട് 1
6 ആറന്‍മുള 11
7 അരുവാപ്പുലം 4
8 അയിരൂര്‍ 13
9 ചെന്നീര്‍ക്കര 2
10 ചെറുകോല്‍ 4
11 ചിറ്റാര്‍ 1
12 ഏറത്ത് 6
13 ഇലന്തൂര്‍ 2
14 ഏനാദിമംഗലം 5
15 ഇരവിപേരൂര്‍ 6
16 ഏഴംകുളം 7
17 എഴുമറ്റൂര്‍ 5
18 കടമ്പനാട് 8
19 കടപ്ര 2
20 കലഞ്ഞൂര്‍ 3
21 കല്ലൂപ്പാറ 6
22 കവിയൂര്‍ 19
23 കൊടുമണ്‍ 2
24 കോയിപ്രം 6
25 കോന്നി 34
26 കൊറ്റനാട് 8
27 കോട്ടാങ്ങല്‍ 7
28 കോഴഞ്ചേരി 4
29 കുളനട 3
30 കുന്നന്താനം 7
31 കുറ്റൂര്‍ 12
32 മലയാലപ്പുഴ 1
33 മല്ലപ്പള്ളി 8
34 മല്ലപ്പുഴശേരി 6
35 മെഴുവേലി 10
36 മൈലപ്ര 1
37 നാറാണംമൂഴി 3
38 നാരങ്ങാനം 9
39 നെടുമ്പ്രം 1
40 നിരണം 3
41 ഓമല്ലൂര്‍ 8
42 പള്ളിക്കല്‍ 9
43 പന്തളം തെക്കേക്കര 1
44 പെരിങ്ങര 3
45 പ്രമാടം 5
46 പുറമറ്റം 4
47 റാന്നി 13
48 റാന്നി- പഴവങ്ങാടി 2
49 റാന്നി- അങ്ങാടി 7
50 റാന്നി-പെരുനാട് 5
51 സീതത്തോട്4
52 തണ്ണിത്തോട് 5
53 തോട്ടപ്പുഴശേരി 0
54 തുമ്പമണ്‍ 1
55 വടശേരിക്കര 4
56 വള്ളിക്കോട് 3
57 വെച്ചൂച്ചിറ 3

ജില്ലയില്‍ ഇതുവരെ 143651 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 136086 പേര്‍ സമ്പര്‍ക്കം മൂലം കോവിഡ് സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്- 19 ബാധിതരായ നാലു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1. അടൂര്‍ സ്വദേശി (63) 20.08.2021 ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
2. കുളനട സ്വദേശി (25) 20.08.2021 ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
3. ആറന്മുള സ്വദേശി (50) 20.08.2021 ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
4. കുറ്റൂര്‍ സ്വദേശി (88) 21.08.2021ന് സ്വ വസതിയില്‍ വെച്ച് മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 680 പേര്‍ രോഗ മുക്തരായി. ആകെ രോഗ മുക്തരായവരുടെ എണ്ണം 135949 ആണ്. പത്തനംതിട്ട ജില്ലക്കാരായ  6818 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 6659 പേര്‍ ജില്ലയിലും 159 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 16159 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്.

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 2634 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 918 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്- 19 മൂലമുള്ള മരണനിരക്ക് 0.39 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.1 ശതമാനമാണ്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വനിതാ ഡോക്ടറെ ദേശീയപാതയിൽ കാറിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി

0
പുണെ: വനിതാ ഡോക്ടറെ ദേശീയപാതയിൽ കാറിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി....

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി മത്സരിക്കാൻ വിജയ്‌

0
ചെന്നൈ: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ നടന്‍ വിജയ്...

പട്ടിക വർഗ വികസന വകുപ്പും റാന്നി ബി.ആർ സിയും സംയുക്തമായി ഉന്നതികളിൽ പഠനം...

0
റാന്നി : കേരള സർക്കാരിൻ്റെ സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ...

ആശുപത്രികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സേഫ്റ്റി ഓഡിറ്റ് നടത്തിയത് ഈ സര്‍ക്കാരാണെന്ന അവകാശവാദവുമായി വീണാ ജോര്‍ജ്

0
തിരുവനന്തപുരം: ആശുപത്രികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ചരിത്രത്തിലാദ്യമായി സേഫ്റ്റി ഓഡിറ്റും ഫയര്‍ ഓഡിറ്റും...