വാടക തര്‍ക്കത്തെ തുടര്‍ന്ന് മര്‍ദനമേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : കിഴുത്താണിയില്‍ വാടക തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് മരിച്ച സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. കോമ്പാറ സ്വദേശി ചേനത്ത്പറമ്പില്‍ ഷാജു (47), ഭാര്യ രഞ്ജിനി (39), പൊറുത്തിശ്ശേരി സ്വദേശി ചേനത്ത് പറമ്പില്‍ ലോറന്‍സ് (50). ഭാര്യ സിന്ധു (39) എന്നിവരാണ് പോലീസ് പിടിയിലായത്. ഇരിങ്ങാലക്കുടയിലെ ഡ്രൈവിംഗ് സ്കൂള്‍ അധ്യാപകനും കിഴുത്താണി സ്വദേശിയുമായ സൂരജ് ആണ് മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ചത്.

ഉത്രാടനാളില്‍ ഉച്ചയോടെയാണ് ആക്രമണം നടന്നത്. വാടകയ്‌ക്ക് താമസിക്കുന്ന വട്ടപറമ്പില്‍ ശശിധരനും വീട്ടുടമയും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഇതിനിടയിലാണ് വീട്ടുടമയും സംഘവും കഴിഞ്ഞ ദിവസം വീട്ടില്‍ താമസിക്കാന്‍ എന്ന നിലയില്‍ അതിക്രമിച്ച്‌ കയറി ആക്രമണം നടത്തിയത്. കമ്പിവടി, മരവടി എന്നിവ കൊണ്ടുള്ള ആക്രമണത്തില്‍ ശശിധരനും മക്കളായ സൂരജ്, സ്വരൂപ് എന്നിവര്‍ക്കും പരിക്കേറ്റു. ഗുരുതര പരിക്കേറ്റ സൂരജിനെയും സ്വരൂപിനെയും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സൂരജ് മരണപ്പെടുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...