പത്തനംതിട്ടയില്‍ ഇന്ന് 504 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍സെല്‍ ബുളളറ്റിന്‍ – ജൂലായ്‌ 30

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 504 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 504 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത നാലു പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1. അടൂര്‍ 25
2. പന്തളം 21
3. പത്തനംതിട്ട 22
4. തിരുവല്ല 22
5. ആനിക്കാട് 6
6. ആറന്മുള 14
7. അരുവാപുലം 7
8. അയിരൂര്‍ 3
9. ചെന്നീര്‍ക്കര 6
10. ചെറുകോല്‍ 2
11. ചിറ്റാര്‍ 1
12. ഏറത്ത് 3
13. ഇലന്തൂര്‍ 1
14. ഏനാദിമംഗലം 2
15. ഇരവിപേരൂര്‍ 4
16. ഏഴംകുളം 10
17. എഴുമറ്റൂര്‍ 9
18. കടമ്പനാട് 11
19. കടപ്ര 9
20. കലഞ്ഞൂര്‍ 1
21. കല്ലൂപ്പാറ 19
22. കവിയൂര്‍ 16
23. കൊടുമണ്‍ 40
24. കോയിപ്രം 2
25. കോന്നി 23
26. കൊറ്റനാട് 1
27. കോട്ടാങ്ങല്‍ 4
28. കോഴഞ്ചേരി 5
29. കുളനട 3
30. കുന്നന്താനം 17
31. കുറ്റൂര്‍ 10
32. മല്ലപ്പളളി 23
33. മല്ലപ്പുഴശേരി 1
34. മെഴുവേലി 7
35. മൈലപ്ര 2
36. നാറാണംമൂഴി 3
37. നാരങ്ങാനം 3
38. നെടുമ്പ്രം 5
39. നിരണം 1
40. ഓമല്ലൂര്‍ 5
41. പള്ളിക്കല്‍ 33
42. പന്തളം-തെക്കേക്കര 2
43. പെരിങ്ങര 12
44. പ്രമാടം 24
45. പുറമറ്റം 3
46. റാന്നി 5
47. റാന്നി-പഴവങ്ങാടി 7
48. റാന്നി-അങ്ങാടി 1
49. റാന്നി-പെരുനാട് 6
50. സീതത്തോട് 2
51. തണ്ണിത്തോട് 1
52. തോട്ടപ്പുഴശേരി 2
53. തുമ്പമണ്‍ 6
54. വടശേരിക്കര 4
55. വളളിക്കോട് 3
56. വെച്ചൂച്ചിറ 24

ജില്ലയില്‍ ഇതുവരെ ആകെ 130084 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 122565 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ രണ്ടു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. 1) ആറന്മുള സ്വദേശി (70) 28.07.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
2) മെഴുവേലി സ്വദേശി (47) 27.07.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 460 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 123969 ആണ്. പത്തനംതിട്ട ജില്ലക്കാരായ 5326 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 5132 പേര്‍ ജില്ലയിലും 194 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ 10976 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1464 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 2966 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തു നിന്നും ഇന്ന് തിരിച്ചെത്തിയ 14 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 58 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 15406 പേര്‍ നിരീക്ഷണത്തിലാണ്.

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 8670 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 3526 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.38 ശതമാനമാണ്. ജില്ലയുടെ ഇതുവരെയുളള ആകെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 9.95 ശതമാനവും ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.8 ശതമാനവുമാണ്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍റൂമില്‍ 134 കോളുകളും ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍റൂമില്‍ 149 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1005 കോളുകള്‍ നടത്തുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജന്തർ മന്തർ സമരം : വിവിധ ഹർജികൾ ഇന്നോ നാളെയോ പരി​ഗണിക്കും

0
ന്യൂഡൽഹി: സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപകരമായ വീഡിയോകൾ പങ്കുവെച്ച പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾക്കെതിരെ എഫ്...

പാണക്കാട് മണ്ണിടിച്ചിൽ ; അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കളക്ടർക്ക് നിർദേശം നൽകി മന്ത്രി

0
മലപ്പുറം: മലപ്പുറം പാണക്കാട് വേങ്ങര റോഡിലെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശദമായ...

സ്റ്റേറ്റ് ടാക്‌സ് ഓഫീസർ പരീക്ഷ ; ഉദ്യോഗാർഥികളുടെ വിവരം പി.എസ്.സി ചോർത്തി നൽകിയാതായി ആരോപണം

0
തിരുവനന്തപുരം : സ്റ്റേറ്റ് ടാക്സ് ഓഫീസറുടെ (ജി.എസ്.ടി.) റാങ്കുപട്ടിക പ്രസിദ്ധീകരിക്കുന്നതിനു മുൻപ്‌...

ഹൈക്കോടതി അംഗീകാരം നൽകി ; കണ്ഠര് ബ്രഹ്മദത്തൻ ശബരിമല തന്ത്രിയാകും

0
കൊച്ചി : ശബരിമല തന്ത്രിയായി കണ്ഠര് ബ്രഹ്മദത്തനെ നിയമിക്കാനുള്ള തിരുവിതാംകൂർ ദേവസ്വം...