പത്തനംതിട്ടയില്‍ ഇന്ന് 536 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍സെല്‍ ബുളളറ്റിന്‍ – ഓഗസ്റ്റ് 05

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 536 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തുനിന്നു വന്നതും ഒരാള്‍ മറ്റു സംസ്ഥാനത്ത് നിന്നും വന്നതും 534 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത ആറു പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1. അടൂര്‍ 22
2. പന്തളം 31
3. പത്തനംതിട്ട 11
4. തിരുവല്ല 34
5. ആനിക്കാട് 6
6. ആറന്മുള 11
7. അരുവാപുലം 1
8. അയിരൂര്‍ 5
9. ചെന്നീര്‍ക്കര 1
10. ചെറുകോല്‍ 3
11. ചിറ്റാര്‍ 13
12. ഏറത്ത് 10
13. ഇലന്തൂര്‍ 2
14. ഏനാദിമംഗലം 14
15. ഇരവിപേരൂര്‍ 6
16. ഏഴംകുളം 13
17. എഴുമറ്റൂര്‍ 9
18. കടമ്പനാട് 11
19. കടപ്ര 2
20. കലഞ്ഞൂര്‍ 27
21. കല്ലൂപ്പാറ 18
22. കവിയൂര്‍ 4
23. കൊടുമണ്‍ 7
24. കോയിപ്രം 3
25. കോന്നി 15
26. കൊറ്റനാട് 26
27. കോട്ടാങ്ങല്‍ 10
28. കോഴഞ്ചേരി 3
29. കുളനട 14
30. കുന്നന്താനം 17
31. കുറ്റൂര്‍ 6
32. മലയാലപ്പുഴ 3
33. മല്ലപ്പളളി 12
34. മല്ലപ്പുഴശേരി 3
35. മെഴുവേലി 12
36. മൈലപ്ര 6
37. നാറാണംമൂഴി 1
38. നാരങ്ങാനം 11
39. നെടുമ്പ്രം 10
40. ഓമല്ലൂര്‍ 4
41. പള്ളിക്കല്‍ 20
42. പന്തളം-തെക്കേക്കര 2
43. പെരിങ്ങര 15
44. പ്രമാടം 11
45. പുറമറ്റം 1
46. റാന്നി 3
47. റാന്നി-പഴവങ്ങാടി 2
48. റാന്നി-അങ്ങാടി 1
49. റാന്നി-പെരുനാട് 7
50. സീതത്തോട് 4
51. തണ്ണിത്തോട് 3
52. തോട്ടപ്പുഴശേരി 2
53. തുമ്പമണ്‍ 5
54. വടശേരിക്കര 11
55. വളളിക്കോട് 14
56. വെച്ചൂച്ചിറ 18

ജില്ലയില്‍ ഇതുവരെ ആകെ 133176 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 125646 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ നാലു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) 26.07.2021ന് രോഗബാധ സ്ഥിരീകരിച്ച നിരണം സ്വദേശി (79) 03.08.2021ന് പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
2) 30.07.2021ന് രോഗബാധ സ്ഥിരീകരിച്ച കടപ്ര സ്വദേശിനി (79) 04.08.2021ന് പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
3) ചെന്നീര്‍ക്കര സ്വദേശി (86) 04.08.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.
4) വെച്ചൂച്ചിറ സ്വദേശി (67) 04.08.2021ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു.

ജില്ലയില്‍ ഇന്ന് 267 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 126542 ആണ്. പത്തനംതിട്ട ജില്ലക്കാരായ 5826 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 5600 പേര്‍ ജില്ലയിലും 226 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ 11009 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്.

വിദേശത്തുനിന്നും തിരിച്ചെത്തിയ 1121 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3282 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 97 പേര്‍ ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 15412 പേര്‍ നിരീക്ഷണത്തിലാണ്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 7577 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2869 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.37 ശതമാനമാണ്. ജില്ലയുടെ ഇതുവരെയുളള ആകെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 9.88 ശതമാനവും ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.3 ശതമാനവുമാണ്.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍റൂമില്‍ 161 കോളുകളും ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍റൂമില്‍ 132 കോളുകളും ലഭിച്ചു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശബരിമല സ്വർണകൊള്ളയിൽ പാർട്ടി നടപടി നേരിടുന്ന ആൾ ; പത്മകുമാറിന്റെ തള്ളി ഗോവിന്ദൻ

0
പത്തനംതിട്ട: ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം സന്നിധാനത്തുനിന്ന്...

ബാലകൃഷ്ണന്റെ അപകടമരണക്കേസിൽ ഒന്നര വർഷത്തിന് ശേഷം നിർണായക തെളിവ്

0
കോഴിക്കോട് : കോഴിക്കോട് കക്കോടിയിലെ ബാലകൃഷ്ണന്റെ അപകടമരണക്കേസിൽ രണ്ട് വർഷത്തിന് ശേഷം...

സിപിഎമ്മിൻ്റേത് വിപരീതബുദ്ധി ; ‘പ്രിയദർശിനി’ ബഹിഷ്കരണത്തിൽ മന്ത്രി സി പി ജോൺ

0
തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന 'പ്രിയദർശിനി'...

വീണ്ടും ഷിഗെല്ല : കോഴിക്കോട് പയ്യോളിയില്‍ ഒമ്പതുവയസുകാരന് രോഗം സ്ഥിരീകരിച്ചു

0
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട് പയ്യോളി സ്വദേശിയായ...