ഹെ​ല്‍​മ​റ്റ് കൊ​ണ്ട് ത​ല​ക്ക​ടി​ച്ച്‌ പ​രി​ക്കേ​ല്‍​പ്പിച്ച് ക​വ​ര്‍​ച്ച​

For full experience, Download our mobile application:
Get it on Google Play

കു​രു​വ​ട്ടൂ​ര്‍ : ഹെ​ല്‍​മെ​റ്റ് കൊ​ണ്ട് ത​ല​ക്ക​ടി​ച്ച്‌ പ​രി​ക്കേ​ല്‍​പ്പി​ച്ച്‌ ക​വ​ര്‍​ച്ച​. പ​റ​മ്പി​ല്‍​ ബ​സാ​ര്‍ ന​മ്പ്യാട്ടു​താ​ഴം ക​നാ​ലി​ന്​ സ​മീ​പ​ത്തെ ക്വാ​ര്‍​ട്ടേ​ഴ്സി​ല്‍ താ​മ​സി​ക്കു​ന്ന ആ​ല​പ്പു​ഴ ചെ​ട്ടി​കു​ള​ങ്ങ​ര സ്വ​ദേ​ശി രാ​ഹു​ലിനെയാണ് തലക്കു പരിക്കേല്‍പ്പിച്ച് ക​വ​ര്‍​ച്ച​ക്കി​ര​യാക്കിയത്. 3000 രൂ​പ അ​ട​ങ്ങി​യ പ​ഴ്സും പു​തി​യ മൊ​ബൈ​ല്‍ ഫോ​ണു​മാ​ണ് ക​വ​ര്‍​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ര്‍​ച്ച മൂ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം.

അ​പ​ക​ടം പ​റ്റി​യെ​ന്നും വെ​ള്ളം വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് വ​ന്ന ആ​ള്‍​ക്ക് വാ​തി​ല്‍ തു​റ​ന്ന് വെ​ള്ളം എ​ടു​ക്കു​ന്ന​തി​നി​ടെ മു​റി​യി​ല്‍ ക​യ​റി​യ ആ​ക്ര​മി രാ​ഹു​ലി​നെ ത​ള്ളി​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. മോ​ഷ​ണ​ശ്ര​മം ചെ​റു​ത്ത രാ​ഹു​ലി​നെ ഹെ​ല്‍​മ​റ്റ് കൊ​ണ്ട് അ​ടി​ച്ചു​വീ​ഴ്ത്തി. ക​റു​ത്ത തൊ​പ്പി​യും അ​തി​നു മു​ക​ളി​ല്‍ ഹെ​ല്‍​മ​റ്റും ധ​രി​ച്ച്‌ ക​റു​ത്ത പ​ള്‍​സ​ര്‍ ബൈ​ക്കി​ലാ​ണ് ആ​ക്ര​മി വ​ന്ന​തെ​ന്ന് രാ​ഹു​ല്‍ പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ രാ​ഹു​ലി​നെ നാ​ട്ടു​കാ​ര്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. അ​ലൂ​മി​നി​യം ഫാ​ബ്രി​ക്കേ​ഷ​ന്‍ തൊ​ഴി​ലാ​ളി​യാ​യ രാ​ഹു​ല്‍ അ​ഞ്ചു മാ​സം മു​മ്പാ​ണ് കു​രു​വ​ട്ടൂ​ര്‍ പൊ​ട്ടം​മു​റി സ്വ​ദേ​ശി​യു​ടെ കൂ​ടെ ജോ​ലി​ക്ക് ചേ​ര്‍​ന്ന​ത്. തൊ​ട്ട​ടു​ത്ത്​ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ താ​മ​സി​ക്കു​ന്ന മു​റി​യി​ലും മു​മ്പ് വെ​ള്ളം ചോ​ദി​ച്ച്‌ എ​ത്തി​യി​രു​ന്നു​വ​ത്രെ.

മു​മ്പ് 20,000 രൂ​പ മോ​ഷ​ണം പോ​യ അ​നു​ഭ​വം ഉ​ള്ള​തി​നാ​ല്‍ വാ​തി​ല്‍ തു​റ​ക്കാ​തെ ഗ്രി​ല്ലി​നി​ട​യി​ലൂ​ടെ വെ​ള്ളം കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വം ന​ട​ന്ന ദി​വ​സം പു​ല്ലാ​ളൂ​രി​ല്‍ ക​ട കു​ത്തി​ത്തു​റ​ക്കാ​നും ശ്ര​മ​മു​ണ്ടാ​യി. ക​റു​ത്ത് ഉ​യ​രം​കൂ​ടി​യ ആ​ളാ​ണ് ക​വ​ര്‍​ച്ച ന​ട​ത്തി​യ​തെ​ന്ന്​ സി.​സി.​ടി.​വി ദൃ​ശ്യ​ത്തി​ല്‍​നി​ന്ന്​ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. ചേ​വാ​യൂ​ര്‍ പപോലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തൃണമൂൽ കോൺ​ഗ്രസിന് കുരുക്ക് മുറുക്കി കേന്ദ്ര ഏജൻസികളും ; 440 കോടിയുള്ള പാർട്ടിയുടെ ബാങ്ക്...

0
ന്യൂഡൽഹി : തൃണമൂൽ കോൺ​ഗ്രസിന് കുരുക്ക് മുറുക്കി കേന്ദ്ര ഏജൻസികളും. പാർട്ടിയുടെ...

കേരളത്തിലേക്ക് ഓണം സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു

0
ന്യൂഡൽഹി: ഓണക്കാലത്തെ യാത്രാതിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് കൂടുതൽ പ്രത്യേക ട്രെയിനുകൾ അനുവദിച്ച്...

ദില്ലിയിൽ നിന്നും കാണാതായ മലയാളി വിദ്യാർത്ഥിനിയെ കണ്ടെത്തി

0
ദില്ലി: ദില്ലിയിൽ നിന്നും കാണാതായ മലയാളി പെൺകുട്ടിയെ സുരക്ഷിതമായി കണ്ടെത്തി. ഓഖ്ലയിൽ...

ഹോർമുസ് കടലിടുക്കിൽ വീണ്ടും സംഘർഷം : ഇറാനിൽ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ വ്യാപക യുഎസ് വ്യോമാക്രമണം

0
ടെഹ്‌റാൻ: പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി ഇറാനിലെ വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്കൻ...