പത്തനംതിട്ടയില്‍ ഇന്ന് 683 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കോവിഡ് ബുള്ളറ്റിന്‍ – മെയ് 29

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 683 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ എട്ടു പേര്‍ വിദേശത്ത് നിന്നും വന്നവരും രണ്ടു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 673 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത നാലു പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളളകണക്ക്
1. അടൂര്‍ 20
2. പന്തളം 35
3. പത്തനംതിട്ട 47
4. തിരുവല്ല 20
5. ആനിക്കാട് 4
6. ആറന്മുള 10
7. അരുവാപുലം 4
8. അയിരൂര്‍ 17
9. ചെന്നീര്‍ക്കര 7
10. ചെറുകോല്‍ 18
11. ചിറ്റാര്‍ 10
12. ഏറത്ത് 10
13. ഇലന്തൂര്‍ 3
14. ഏനാദിമംഗലം 12
15. ഇരവിപേരൂര്‍ 12
16. ഏഴംകുളം 5
17. എഴുമറ്റൂര്‍ 8
18. കടമ്പനാട് 10
19. കടപ്ര 27
20. കലഞ്ഞൂര്‍ 24
21. കല്ലൂപ്പാറ 20
22. കവിയൂര്‍ 10
23. കൊടുമണ്‍ 16
24. കോയിപ്രം 30
25. കോന്നി 15
26. കൊറ്റനാട് 8
27. കോട്ടാങ്ങല്‍ 4
28. കോഴഞ്ചേരി 4
29. കുളനട 16
30. കുന്നന്താനം 20
31. കുറ്റൂര്‍ 3
32. മലയാലപ്പുഴ 10
33. മല്ലപ്പളളി 9
34. മല്ലപ്പുഴശ്ശേരി 2
35. മെഴുവേലി 5
36. മൈലപ്ര 3
37. നാറാണംമൂഴി 3
38. നാരങ്ങാനം 8
39. നെടുമ്പ്രം 5
40. നിരണം 13
41. ഓമല്ലൂര്‍ 7
42. പള്ളിക്കല്‍ 37
43. പന്തളം-തെക്കേക്കര 15
44. പെരിങ്ങര 4
45. പ്രമാടം 15
46. പുറമറ്റം 18
47. റാന്നി 6
48. റാന്നി-പഴവങ്ങാടി 13
49. റാന്നി-അങ്ങാടി 7
50. റാന്നി-പെരുനാട് 16
51. തണ്ണിത്തോട് 6
52. തോട്ടപ്പുഴശ്ശേരി 10
53. തുമ്പമണ്‍ 2
54. വടശ്ശേരിക്കര 8
55. വളളിക്കോട് 4
56. വെച്ചൂച്ചിറ 8

ജില്ലയില്‍ ഇതുവരെ ആകെ 103656 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 96295 പേര്‍ സമ്പര്‍ക്കം മൂലംരോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ ആറു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) 14.05.2021ന് രോഗബാധ സ്ഥിരീകരിച്ച ഇരവിപേരൂര്‍ സ്വദേശി (83) 29.05.2021ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.

2) 21.05.2021ന് രോഗബാധ സ്ഥിരീകരിച്ച ചെന്നീര്‍ക്കര സ്വദേശിനി (72) 28.05.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.

3) 20.05.2021ന് രോഗബാധ സ്ഥിരീകരിച്ച റാന്നി-പെരുനാട് സ്വദേശി (48) 27.05.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.

4) 20.05.2021ന് രോഗബാധ സ്ഥിരീകരിച്ച കൊടുമണ്‍ സ്വദേശി (79) 28.05.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.

5) 25.05.2021ന് രോഗബാധ സ്ഥിരീകരിച്ച അയിരൂര്‍ സ്വദേശി (84) 29.05.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.

6) വെച്ചൂച്ചിറ സ്വദേശി (74) 29.05.2021ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.

ജില്ലയില്‍ ഇന്ന് 1146 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 93219 ആണ്. പത്തനംതിട്ട ജില്ലക്കാരായ 9934 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 9611 പേര്‍ ജില്ലയിലും 323 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ 18720 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1094 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3139 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 91 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 42 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 22953 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
സര്‍ക്കാര്‍ ലാബുകളിലെ പരിശോധനാ വിവരങ്ങള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര് , ഇന്നലെവരെ ശേഖരിച്ചത് , ഇന്ന് ശേഖരിച്ചത്, ആകെ

1 ദൈനംദിന പരിശോധന (ആര്‍.ടി.പി.സി.ആര്‍ പരിശോധന) 274202 – 861 – 275063
2 റാപ്പിഡ് ആന്റിജന്‍ പരിശോധന(പുതിയത്) 246501 – 1688 – 248189
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 48548 – 40 – 48588
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485 –  0 – 485
5 ട്രൂനാറ്റ് പരിശോധന 8109 – 12 – 8121
6 സി.ബി.നാറ്റ് പരിശോധന 822 – 5 – 827

സര്‍ക്കാര്‍ ലാബുകളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 578667 – 2606 – 581273
സ്വകാര്യ ആശുപത്രികളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 409595 – 2310 – 411905
ആകെ സാമ്പിളുകള്‍ (സര്‍ക്കാര്‍ + സ്വകാര്യം) 988262 – 4916 – 993178

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 4916 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1631 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.25 ശതമാനമാണ്. ജില്ലയുടെ ഇതുവരെയുളള ആകെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 10.44 ശതമാനവും ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 17.6 ശതമാനവുമാണ്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 147 കോളുകളും ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 97 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 818 കോളുകള്‍ നടത്തുകയും രണ്ടു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു

0
മസ്‌കത്ത്: ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു....

മഞ്ചേശ്വരം വെടിവെപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ

0
കാസർകോട് : കാസർകോട് മഞ്ചേശ്വരം വെടിവെപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ. ചിഗുരുപദെ...

മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം: മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ്...

തലശ്ശേരിയിൽ ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികൾ ഷോക്കേറ്റു മരിച്ചു

0
തൃശൂർ: ദേശമംഗലം തലശ്ശേരിയിൽ ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികൾ ഷോക്കേറ്റു മരിച്ചു....