പത്തനംതിട്ടയില്‍ ഇന്ന് 246 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍സെല്‍ ബുളളറ്റിന്‍ – ഏപ്രില്‍ 11

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 246 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ വിദേശത്ത് നിന്നും വന്നതും 17 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 224 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത ഏഴു പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1. അടൂര്‍ 5
2. പന്തളം 2
3. പത്തനംതിട്ട 5
4. തിരുവല്ല 22
5. ആനിക്കാട് 12
6. ആറന്മുള 2
7. അരുവാപ്പുലം 2
8. അയിരൂര്‍ 11
9. ചെന്നീര്‍ക്കര 3
10. ചെറുകോല്‍ 6
11. ചിറ്റാര്‍ 8
12. ഏറത്ത് 3
13. ഏനാദിമംഗലം 2
14. ഇരവിപേരൂര്‍ 14
15. ഏഴംകുളം 9
16. എഴുമറ്റൂര്‍ 1
17. കടമ്പനാട് 1
18. കടപ്ര 7
19. കലഞ്ഞൂര്‍ 2
20. കല്ലൂപ്പാറ 3
21. കവിയൂര്‍ 4
22. കൊടുമണ്‍ 1
23. കോയിപ്രം 6
24. കോന്നി 7
25. കൊറ്റനാട് 1
26. കോട്ടാങ്ങല്‍ 7
27. കുളനട 1
28. കുന്നന്താനം 5
29. കുറ്റൂര്‍ 7
30. മലയാലപ്പുഴ 2
31. മല്ലപ്പളളി 31
32. മല്ലപ്പുഴശ്ശേരി 1
33. മെഴുവേലി 3
34. മൈലപ്ര 1
35. നാറാണംമൂഴി 3
36. നാരങ്ങാനം 3
37. പള്ളിക്കല്‍ 5
38. പന്തളം-തെക്കേക്കര 2
39. പ്രമാടം 3
40. പുറമറ്റം 2
41. റാന്നി 8
42. റാന്നി-പഴവങ്ങാടി 1
43. റാന്നി-അങ്ങാടി 1
44. റാന്നി-പെരുനാട് 3
45. തണ്ണിത്തോട് 5
46. തോട്ടപ്പുഴശ്ശേരി 5
47. വടശ്ശേരിക്കര 1
48. വള്ളിക്കോട് 5
49. വെച്ചൂച്ചിറ 2

ജില്ലയില്‍ ഇതുവരെ ആകെ 61839 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 55833 പേര്‍ സമ്പര്‍ക്കം മൂലംരോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതയായ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1. അരുവാപ്പുലം സ്വദേശിനി (52) 10.04.2021ന് കോട്ടയം മെഡിക്കല്‍ കോളജ്
ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം
മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ
സ്ഥിരീകരിച്ചു.

പത്തനംതിട്ട ജില്ലക്കാരായ 1706 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1649 പേര്‍ ജില്ലയിലും 57 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ഇന്ന് 69 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 59749 ആണ്.

ജില്ലയില്‍ 1680 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2392 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3430 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 165 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 142 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 7502 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
സര്‍ക്കാര്‍ ലാബുകളിലെ പരിശോധനാ വിവരങ്ങള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെവരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:

1 ദൈനംദിന പരിശോധന (ആര്‍.ടി.പി.സി.ആര്‍ പരിശോധന) 215372, 0, 215372.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 196785, 51, 196836.
3 റാപ്പിഡ് ആന്റിജന്‍ (വീണ്‍ണ്ടും നടത്തിയത്) 42663, 7, 42670.
4 റാപ്പിഡ്ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 7463, 0, 7463.
6 സി.ബി.നാറ്റ് പരിശോധന 659, 0, 659.
സര്‍ക്കാര്‍ ലാബുകളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 463427, 58, 463485.
സ്വകാര്യ ആശുപത്രികളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 290930, 994, 291924.
ആകെ സാമ്പിളുകള്‍ (സര്‍ക്കാര്‍ + സ്വകാര്യം) 754357, 1052, 755409.

ഗവണ്‍മെന്റ് ലാബുകളിലും  സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 1052 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1386 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.22 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് (24 മണിക്കൂറിനുളളില്‍) 8.75 ശതമാനമാണ്. ഇതുവരെയുളള ആകെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.19 ശതമാനമാണ്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 82 കോളുകളും ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍റൂമില്‍ 136 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 326 കോളുകള്‍ നടത്തുകയും നാലു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ്  ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എത്യോപ്യയിൽ നിന്ന് ഹൈദരാബാദിലെത്തിയ യാത്രക്കാരന് എബോള ലക്ഷണങ്ങൾ

0
ഹൈദരാബാദ് : രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എബോള വൈറസ് ബാധയെന്ന്...

കിഫ്ബി കേരളത്തിന് ‘ബാധ്യത’ ; 21,000 കോടിയുടെ കടക്കെണിയെന്ന് കെ.എം. ചന്ദ്രശേഖർ സമിതി

0
തിരുവനന്തപുരം : സംസ്ഥാന ബജറ്റിന് പുറത്തുനിന്ന് വികസന ഫണ്ട് കണ്ടെത്താൻ രൂപീകരിച്ച...

വനംവകുപ്പിന്റെ അനാസ്ഥയെത്തുടര്‍ന്ന് മുട്ടില്‍ മരംമുറി കേസില്‍ കുറ്റപത്രം നല്‍കാനായില്ല

0
തിരുവനന്തപുരം: വനംവകുപ്പിന്റെ അനാസ്ഥയെത്തുടര്‍ന്ന് മുട്ടില്‍ മരംമുറി കേസില്‍ കുറ്റപത്രം നല്‍കാനായില്ല. 52...

സംസ്ഥാന സർക്കാരിന്റെ ധവള പത്രം കടുത്ത ആശങ്ക പല മേഖലയിലും ഉയർത്തുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന...

0
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധവള പത്രം കടുത്ത ആശങ്ക പല മേഖലയിലും...