പത്തനംതിട്ടയില്‍ ഇന്ന് 283 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഡിസംബര്‍ 01

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 283 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒന്‍പതു പേര്‍ വിദേശത്തുനിന്നു വന്നവരും 23 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 251 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 64 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1 അടൂര്‍ (പറന്തല്‍, പറക്കോട്, മൂന്നാളം, പന്നിവിഴ, ആനന്ദപ്പളളി, കണ്ണംകോട്, കരുവാറ്റ, അടൂര്‍) 8
2 പന്തളം (പന്തളം, തോന്നല്ലൂര്‍, പൂഴിക്കാട്) 5
3 പത്തനംതിട്ട (കുമ്പഴ, വലഞ്ചുഴി, കല്ലറകടവ്, കുലശേഖരപതി, പത്തനംതിട്ട) 16
4 തിരുവല്ല (ചുമത്ര, മുത്തൂര്‍, മന്നംകരചിറ, കാട്ടൂര്‍കര, കുറ്റപ്പുഴ, കാവുംഭാഗം, മഞ്ഞാടി, തുകലശേരി, തിരുമൂലപുരം) 22
5 ആനിക്കാട് (ആനിക്കാട്) 2
6 ആറന്മുള (ആറന്മുള, ഇടയാറന്മുള, മാലക്കര, എരുമക്കാട്, ആറാട്ടുപ്പുഴ) 9
7 അരുവാപുലം (അരുവാപുലം, കുമ്മണ്ണൂര്‍, കല്ലേലിതോട്ടം) 7
8 അയിരൂര്‍ (അയിരൂര്‍) 3
9 ചെന്നീര്‍ക്കര (മുട്ടുകുടുക്ക) 1
10 ചിറ്റാര്‍ (ചിറ്റാര്‍) 4
11 ഏറത്ത് (മണക്കാല, ചൂരക്കോട്, നെല്ലിമുകള്‍, വടക്കടത്തുകാവ്) 12
12 ഇലന്തൂര്‍ 1
13 ഏനാദിമംഗലം (പുതുവല്‍, കുന്നിട, ഇളമണ്ണൂര്‍, മാരൂര്‍) 13
14 ഇരവിപേരൂര്‍ (ഈസ്റ്റ് ഓതറ, ഇരവിപേരൂര്‍) 3
15 ഏഴംകുളം (ഏഴംകുളം, വയല, ഇളങ്ങമംഗലം, ഏനാത്ത്) 12
16 എഴുമറ്റൂര്‍ (പെരുമ്പെട്ടി) 2
17 കടമ്പനാട് (തുവയൂര്‍, മാഞ്ഞാലി, മണ്ണടി) 3
18 കടപ്ര (കടപ്ര, വളഞ്ഞവട്ടം) 6
19 കലഞ്ഞൂര്‍ (നെടുമണ്‍കാവ്, അതിരുങ്കല്‍, കലഞ്ഞൂര്‍) 5
20 കല്ലൂപ്പാറ (കല്ലൂപ്പാറ, കടമാന്‍കുളം, തുരുത്തിക്കാട്) 10
21 കവിയൂര്‍ (കവിയൂര്‍) 1
22 കൊടുമണ്‍ (ഇടത്തിട്ട, അങ്ങാടിക്കല്‍ നോര്‍ത്ത്) 2
23 കോയിപ്രം (കോയിപ്രം) 1
24 കോന്നി (മങ്ങാരം, പൂവന്‍പാറ) 5
25 കൊറ്റനാട് (കൊറ്റനാട്, തീയാടിക്കല്‍) 5
26 കോട്ടാങ്ങല്‍ 1
27 കോഴഞ്ചേരി 1
28 കുളനട (ഉളനാട്, കുളനട, കൈപ്പുഴ) 3
29 കുന്നന്താനം (ആഞ്ഞിലിത്താനം) 1
30 കുറ്റൂര്‍ (വെണ്‍പാല, തലയാര്‍, കുറ്റൂര്‍) 9
31 മലയാലപ്പുഴ (മലയാലപ്പുഴ, ഏറം) 6
32 മല്ലപ്പളളി (മല്ലപ്പളളി വെസ്റ്റ്, കീഴ്‌വായ്പ്പൂര്‍) 2
33 മല്ലപ്പുഴശേരി (നെല്ലിക്കാല) 2
34 മെഴുവേലി (ഇലവുംതിട്ട, കാരിത്തോട്ട, മെഴുവേലി) 4
35 നാറാണംമൂഴി (അടിച്ചിപ്പുഴ, കുടമുരുട്ടി) 7
36 നാരങ്ങാനം 1
37 നിരണം (കിഴക്കുംഭാഗം, നിരണം) 2
38 ഓമല്ലൂര്‍ (ഊന്നുകല്‍, ഓമല്ലൂര്‍) 2
39 പള്ളിക്കല്‍ (പെരിങ്ങനാട്, തെങ്ങമം, പളളിക്കല്‍, മിത്രപുരം) 5
40 പന്തളം-തെക്കേക്കര (തട്ടയില്‍, പറന്തല്‍, മല്ലിക, പൊങ്ങലടി) 15
41 പെരിങ്ങര 1
42 പ്രമാടം (വകയാര്‍, വി-കോട്ടയം, വെളളപ്പാറ) 9
43 പുറമറ്റം (വെണ്ണിക്കുളം) 4
44 റാന്നി (ഇടമണ്‍, റാന്നി) 2
45 റാന്നി പഴവങ്ങാടി (ചെറുകുളഞ്ഞി, പഴവങ്ങാടി) 5
46 റാന്നി അങ്ങാടി (പുല്ലുപ്രം, നെല്ലിയ്ക്കാമണ്‍, വലിയകാവ്) 5
47 റാന്നി പെരുനാട് (റാന്നി-പെരുനാട്, അട്ടത്തോട്, പമ്പ, മാമ്പാറ, തുലാപ്പളളി) 20
48 തണ്ണിത്തോട് (തണ്ണിത്തോട്) 4
49 തോട്ടപ്പുഴശേരി (മാരാമണ്‍, തടിയൂര്‍, വരയന്നൂര്‍) 4
50 വടശേരിക്കര (ചെറുകുളഞ്ഞി) 1
51 വളളിക്കോട് (വാഴമുട്ടം ഈസ്റ്റ്, വി-കോട്ടയം) 4
52 വെച്ചൂച്ചിറ (മണ്ണടിശാല, ചാത്തന്‍തറ) 5

ജില്ലയില്‍ ഇതുവരെ ആകെ 20555 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 16649 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. 1) നവംബര്‍ 26ന് രോഗബാധ സ്ഥിരീകരിച്ച കോട്ടാങ്ങല്‍ സ്വദേശി (81) നവംബര്‍ 30 ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 105 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ 20 പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 193 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 18370 ആണ്. പത്തനംതിട്ട ജില്ലക്കാരായ 2060 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1909 പേര്‍ ജില്ലയിലും 151 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം
1 ജില്ലാ ആശുപത്രി കോഴഞ്ചേരി 106
2 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 27
3 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 93
4 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 153
5 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 81
6 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 51
7 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 85
8 നെടുമ്പ്രം സിഎഫ്എല്‍ടിസി 41
9 മല്ലപ്പളളി സിഎഫ്എല്‍ടിസി 46
10 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 911
11 സ്വകാര്യ ആശുപത്രികളില്‍ 112
ആകെ 1706

ജില്ലയില്‍ 3519 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2512 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 4156 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 81 പേരും  മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 115 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 10187 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 119221, 717, 119938.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 99998, 1451, 101449.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 4757, 167, 4924.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 4011, 39, 4050.
6 സി.ബി.നാറ്റ് പരിശോധന 291, 1, 292.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 228763, 2375, 231138.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 1505 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3880 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2122 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.51 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 8.31 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 86 കോളുകളും  ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 118 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1228 കോളുകള്‍ നടത്തുകയും 14 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.

പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ്  ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അപവാദ പ്രചാരണം നടത്തിയെന്നാരോപിച്ച് യൂട്യൂബ് ചാനലിന് നോട്ടീസ് അയച്ച് മാലാ പാർവതി

0
കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ ആഭ്യന്തര തർക്കങ്ങളുമായി ബന്ധപ്പെടുത്തി തനിക്കെതിരെ അപവാദ പ്രചാരണം...

‘ഞാനാണ് ജഡ്ജി’ ; കോടതിയില്‍ അതിക്രമിച്ച് കയറി യുവതി

0
ലഖ്‌നൗ : വാരാണസി ജില്ലാ കോടതിയില്‍ അതിക്രമിച്ചു കയറി യുവതി. തുടര്‍ന്ന്...

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണത്തിന് കൊച്ചി സൈബർ പോലീസ്

0
കൊച്ചി: യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണത്തിന് കൊച്ചി സൈബർ പോലീസ്. സംസ്ഥാന...

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിൽ അർജുൻ ആയങ്കിയിലേക്ക് അന്വേഷണം

0
കോഴിക്കോട് : കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിൽ അർജുൻ ആയങ്കിയിലേക്ക് അന്വേഷണം. സ്വർണം...