പത്തനംതിട്ട ജില്ലയില്‍ ഇന്ന് 333 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഡിസംബര്‍ 12

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 333 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ എട്ടു പേര്‍ വിദേശത്ത് നിന്ന് വന്നവരും 17 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 308 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 85 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1 അടൂര്‍ (കണ്ണംകോട്, ആനന്ദപ്പളളി, മൂന്നാളം, മേലൂട്, പന്നിവിഴ, കരുവാറ്റ) 19
2 പന്തളം (പന്തളം, മുടിയൂര്‍ക്കോണം, പൂഴിക്കാട്) 6
3 പത്തനംതിട്ട (കുമ്പഴ, കീഴ്‌ച്ചേരിക്കടവ്, കുലശേഖരപതി, മുണ്ടുകോട്ടയ്ക്കല്‍ നന്നൂവക്കാട്, പത്തനംതിട്ട) 18
4 തിരുവല്ല (തുകലശേരി, അഴിയിടത്തുച്ചുറ, പൊടിയാടി, തിരുവല്ല) 9
5 ആനിക്കാട് (നൂറോമാവ്, ആനിക്കാട്) 4
6 ആറന്മുള (എരുമക്കാട്, കുറിച്ചിമുട്ടം, ആറന്മുള) 4
7 അരുവാപുലം (അരുവാപുലം, കൊക്കാത്തോട്) 3
8 അയിരൂര്‍ (ഇടപ്പാവൂര്‍, അയിരൂര്‍, വലിയകാവ്, ചെറുകോല്‍പ്പുഴ) 5
9 ചെന്നീര്‍ക്കര (ചെന്നീര്‍ക്കര, ഊന്നുകല്‍, മുട്ടത്തുകോണം) 7
10 ഏറത്ത് 1
11 ഇലന്തൂര്‍ 1
12 ഏനാദിമംഗലം 1
13 ഇരവിപേരൂര്‍ (വെസ്റ്റ് ഓതറ, കോഴിമല, വളളംകുളം, ഓതറ, ഇരവിപേരൂര്‍) 7
14 ഏഴംകുളം (ഏഴംകുളം, നെടുമണ്‍, പുതുമല) 3
15 എഴുമറ്റൂര്‍ 1
16 കടമ്പനാട് 1
17 കടപ്ര (കടപ്ര, പരുമല, വളഞ്ഞവട്ടം) 8
18 കലഞ്ഞൂര്‍ (ഇടത്തറ, കലഞ്ഞൂര്‍) 2
19 കല്ലൂപ്പാറ (പുതുശേരി, തുരുത്തിക്കാട്, കല്ലൂപ്പാറ) 5
20 കവിയൂര്‍ (പേഴുംകാല, കവിയൂര്‍) 6
21 കൊടുമണ്‍ (കൊടുമണ്‍, ഐക്കാട്, അങ്ങാടിക്കല്‍ നോര്‍ത്ത്) 6
22 കോയിപ്രം (പൂവത്തൂര്‍, പുല്ലാട്, കുമ്പനാട്, കുറവന്‍കുഴി, കുന്നം) 23
23 കോന്നി (പെരിഞ്ഞൊട്ടക്കല്‍, എലിയറയ്ക്കല്‍, മങ്ങാരം, കോന്നി) 7
24 കൊറ്റനാട് (കരിമ്പിലാവ്, കൊറ്റനാട്) 8
25 കോട്ടാങ്ങല്‍ (ചുങ്കപ്പാറ, പാടിമണ്‍, നിര്‍മ്മലപുരം) 7
26 കോഴഞ്ചേരി (കോഴഞ്ചേരി) 2
27 കുളനട (കുളനട നോര്‍ത്ത്, മാന്തുക, കുളനട) 3
28 കുന്നന്താനം (നെടുങ്ങാടപ്പളളി, പാലയ്ക്കാതകിടി, കുന്നന്താനം) 4
29 കുറ്റൂര്‍ (കുറ്റൂര്‍, തെങ്ങേലി, വെസ്റ്റ് ഓതറ) 3
30 മലയാലപ്പുഴ (ചെങ്ങറ, മലയാലപ്പുഴ, കിഴക്കുപ്പുറം) 3
31 മല്ലപ്പളളി (കിഴ്‌വായ്പ്പൂര്‍, മല്ലപ്പളളി) 2
32 മെഴുവേലി 1
33 മൈലപ്ര (മേക്കൊഴുര്‍, മൈലപ്ര) 5
34 നാറാണംമൂഴി (അത്തിക്കയം, അടിച്ചിപ്പുഴ, നാറാണംമൂഴി) 5
35 നാരങ്ങാനം (നാരങ്ങാനം) 3
36 നെടുമ്പ്രം 1
37 നിരണം (നിരണം) 2
38 ഓമല്ലൂര്‍ (പന്ന്യാലി, ഓമല്ലൂര്‍, മഞ്ഞിനിക്കര) 11
39 പള്ളിക്കല്‍ (മുണ്ടപ്പളളി, പഴകുളം, പാറക്കൂട്ടം, പെരിങ്ങനാട്) 4
40 പന്തളം-തെക്കേക്കര (പങ്ങലടി, പാറക്കര, മന്നംനഗര്‍, ഇടമാലി, തട്ട, കീരുകുഴി, പറന്തല്‍, പടുകോട്ടയ്ക്കല്‍) 20
41 പ്രമാടം (തെങ്ങുംകാവ്, പ്രമാടം) 2
42 പുറമറ്റം (വെണ്ണിക്കുളം, പുറമറ്റം) 7
43 റാന്നി (തോട്ടമണ്‍, റാന്നി, വയലത്തല) 3
44 റാന്നി പഴവങ്ങാടി (കക്കുടുമണ്‍, പഴവങ്ങാടി, ചേത്തക്കല്‍, കാരികുളം, ഐത്തല, കൂനംകര) 10
45 റാന്നി അങ്ങാടി (ഈട്ടിച്ചുവട്, അങ്ങാടി) 5
46 റാന്നി പെരുനാട് (മാടമണ്‍, സന്നിധാനം, തുലാപ്പളളി) 26
47 സീതത്തോട് (സീതത്തോട്) 3
48 തണ്ണിത്തോട് (തണ്ണിത്തോട്) 5
49 തുമ്പമണ്‍ (തുമ്പമണ്‍) 10
50 വടശേരിക്കര (വടശേരിക്കര, പേഴുംപാറ, ചെറുകുളഞ്ഞി) 8
51 വളളിക്കോട് (വാഴമുട്ടം, വളളിക്കോട്) 6
52 വെച്ചൂച്ചിറ (അരയാഞ്ഞിലിമൂട്, വെണ്‍ക്കുറിഞ്ഞി, മണ്ണടിശാല, മുക്കൂട്ടുതറ, ചാത്തന്‍തറ, കൊല്ലമുള, വെച്ചൂച്ചിറ) 12
53 മറ്റ് ജില്ലക്കാര്‍ 5

ജില്ലയില്‍ ഇതുവരെ ആകെ 23225 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 19131 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ രണ്ടു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) ഡിസംബര്‍ ഒന്‍പതിന് രോഗബാധ സ്ഥിരീകരിച്ച അയിരൂര്‍ സ്വദേശി (84) ഡിസംബര്‍ 12ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് ഇതരരോഗങ്ങളുടെ സങ്കീര്‍ണതകള്‍ മൂലം മരണമടഞ്ഞു.

2)ഡിസംബര്‍ ഒന്‍പതിന് രോഗബാധ സ്ഥിരീകരിച്ച കല്ലൂപ്പാറ സ്വദേശി (68) ഡിസംബര്‍ 12ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് ഇതരരോഗങ്ങളുടെ സങ്കീര്‍ണതകള്‍ മൂലം മരണമടഞ്ഞു.

കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 105 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ 33 പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 196 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 20410 ആണ്. പത്തനംതിട്ട ജില്ലക്കാരായ 2677 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2498 പേര്‍ ജില്ലയിലും 179 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം
1 ജില്ലാ ആശുപത്രി കോഴഞ്ചേരി 168
2 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 54
3 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 123
4 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 122
5 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 183
6 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 32
7 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 79
8 നെടുമ്പ്രം സിഎഫ്എല്‍ടിസി 47
9 മല്ലപ്പളളി സിഎഫ്എല്‍ടിസി 50
10 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 1253
11 സ്വകാര്യ ആശുപത്രികളില്‍ 107
ആകെ 2218

ജില്ലയില്‍ 3371 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2107 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3783 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 72 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 81 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 9261 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 127149, 887, 128036.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 112421, 1063, 113484.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 6808, 283, 7091.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 4271, 31, 4302.
6 സി.ബി.നാറ്റ് പരിശോധന 316, 3, 319.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 251450, 2267, 253717.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 1545 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3812 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2132 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.45 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.54 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 54 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 122 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1334 കോളുകള്‍ നടത്തുകയും എട്ടു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.

പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ്  ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബെവ്‌കോയും സപ്ലൈകോയും ലയിപ്പിക്കണം ; സമഗ്ര പരിഷ്‌കരണം നിര്‍ദേശിച്ച് ധവളപത്രം

0
തിരുവനന്തപുരം : തീവ്ര സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന്റെ ധനസ്ഥിതി മെച്ചപ്പെടുത്താൻ...

ഹരിപ്പാട് മോഷണശ്രമം ; തടയാൻ ശ്രമിച്ച ഗൃഹനാഥന് തലയ്ക്ക് ഗുരുതര പരിക്ക്

0
ഹരിപ്പാട് : ഹരിപ്പാട് നഗരസഭാ പരിധിയിൽ മോഷണശ്രമങ്ങൾ വർധിക്കുന്നു. കഴിഞ്ഞ...

പാർട്ടി ഓഫീസിൽ പെൻഷൻ വിതരണം നടത്തിയതിൽ പരാതി ലഭിച്ചിട്ടില്ലെന്ന് കെ.എം.ഷാജി

0
തിരുവനന്തപുരം: മലപ്പുറത്തെ യുഡിഎഫ് പാർട്ടി ഓഫീസിൽ പെൻഷൻ വിതരണം ചെയ്തതിൽ പ്രതികരണവുമായി...

ഓപ്പറേഷൻ തൂഫാൻ ; കഞ്ചാവുമായി ജോത്സ്യൻ പിടിയിൽ

0
പയ്യന്നൂർ : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ കഞ്ചാവുമായി ജോത്സ്യൻ...