പത്തനംതിട്ടയില്‍ ഇന്ന് 406 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഡിസംബര്‍ 23

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 406 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴു പേര്‍ വിദേശത്ത് നിന്ന് വന്നവരും  32 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 367 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 58 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1 അടൂര്‍ (മൂന്നാളം, പറക്കോട്, അടൂര്‍, ആനന്ദപ്പളളി, കണ്ണംകോട്, കരുവാറ്റ) 31
2 പന്തളം (മുടിയൂര്‍കോണം, മങ്ങാരം, പൂഴിക്കാട്, കുരമ്പാല) 15
3 പത്തനംതിട്ട (കച്ചേരികടവ്, പത്തനംതിട്ട, നന്നുവകാട്, അഴൂര്‍, മുണ്ടുകോട്ടയ്ക്കല്‍, മേലേവെട്ടിപ്രം) 15
4 തിരുവല്ല (മഞ്ഞാടി, ചമുത്ര, തുകലശേരി, പാലിയേക്കര, അഴിയിടത്തുചിറ, കുറ്റപ്പുഴ, കാവുഭാഗം) 16
5 ആറന്മുള (എരുമക്കാട്, ആറന്മുള, കോട്ട, ഇടയാറന്മുള, കിടങ്ങന്നൂര്‍) 7
6 അരുവാപുലം (കുമ്മണ്ണൂര്‍, കൊക്കാത്തോട്, ഐരവണ്‍) 6
7 അയിരൂര്‍ (പ്ലാങ്കമണ്‍, കൊട്ടത്തൂര്‍, വെളളിയറ, തടിയൂര്‍) 17
8 ചെന്നീര്‍ക്കര (ഇലവുംതിട്ട, പ്രക്കാനം, ചെന്നീര്‍ക്കര) 4
9 ചിറ്റാര്‍ (ചിറ്റാര്‍, പാമ്പിനി, മണിയാര്‍, കോട്ടമണ്‍പാറ) 4
10 ഏറത്ത് (ചൂരക്കോട്, വടക്കടത്തുകാവ്, മണക്കാല) 15
11 ഇലന്തൂര്‍ (ഇലന്തൂര്‍) 4
12 ഏനാദിമംഗലം (ഇളമണ്ണൂര്‍, മാരൂര്‍) 3
13 ഇരവിപേരൂര്‍ (ഇരവിപേരൂര്‍, നെല്ലാട്, വളളംകുളം) 25
14 ഏഴംകുളം (നെടുമണ്‍, തട്ടാരുപടി, ഏഴംകുളം, ഏനാത്ത്, തൊടുവക്കാട്) 15
15 എഴുമറ്റൂര്‍ (തെളളിയൂര്‍, വട്ടത്തറ, എഴുമറ്റൂര്‍) 3
16 കടമ്പനാട് (തുവയൂര്‍ സൗത്ത്, കടമ്പനാട് സൗത്ത്, കടമ്പനാട് നോര്‍ത്ത്, മണ്ണടി) 18
17 കടപ്ര (കടപ്ര, പരുമല, വളഞ്ഞവട്ടം) 4
18 കലഞ്ഞൂര്‍ (കലഞ്ഞൂര്‍, കൂടല്‍) 4
19 കവിയൂര്‍ (മുണ്ടിയപ്പളളി, കവിയൂര്‍) 4
20 കൊടുമണ്‍ (ഐക്കാട്, അങ്ങാടിക്കല്‍ നോര്‍ത്ത്, കൊടുമണ്‍ ഈസ്റ്റ്, കൊടുമണ്‍) 7
21 കോയിപ്രം (കുറങ്ങഴ, പൂവത്തൂര്‍, കുറവന്‍കുഴി, പുല്ലാട്, കോയിപ്രം) 13
22 കോന്നി (കൊന്നപ്പാറ, മങ്ങാരം, മുതുപേഴുംകല്‍, വകയാര്‍, പയ്യനാമണ്‍) 10
23 കൊറ്റനാട് (കൊറ്റനാട്) 5
24 കോട്ടാങ്ങല്‍ 1
25 കോഴഞ്ചേരി (തെക്കേമല, ടി.ബി.ജംഗ്ഷന്‍, കോഴഞ്ചേരി) 5
26 കുളനട (കുളനട, പനങ്ങാട്, ഉളളന്നൂര്‍, മാന്തുക, ഞെട്ടൂര്‍) 15
27 കുന്നന്താനം (പാലയ്ക്കാതകിടി, ആഞ്ഞിലിത്താനം, കുന്നന്താനം) 12
28 കുറ്റൂര്‍ (വെണ്‍പാല, വെസ്റ്റ് ഓതറ, തെങ്ങേലി) 10
29 മല്ലപ്പളളി (പരിയാരം, മല്ലപ്പളളി ഈസ്റ്റ്) 4
30 മല്ലപ്പുഴശേരി 1
31 മൈലപ്ര (മണ്ണാറകുളഞ്ഞി, മേക്കൊഴൂര്‍) 3
32 നാറാണംമൂഴി (തോമ്പികണ്ടം, അടിച്ചിപ്പുഴ, കക്കുടുമണ്‍, നാറാണംമൂഴി) 11
33 നാരങ്ങാനം (തോന്ന്യാമല, നാരങ്ങാനം) 3
34 നെടുമ്പ്രം (പൊടിയാടി, നെടുമ്പ്രം) 3
35 നിരണം (നിരണം) 3
36 ഓമല്ലൂര്‍ (ഓമല്ലൂര്‍, വാഴമുട്ടം) 5
37 പളളിക്കല്‍ (പെരിങ്ങനാട്, ചെറുപുഞ്ച, പളളിക്കല്‍, പഴകുളം, അമ്മകണ്ടകര) 9
38 പന്തളം-തെക്കേക്കര (പറന്തല്‍, തട്ട, പടുകോട്ടയ്ക്കല്‍, പെരുമ്പുളിക്കല്‍) 6
39 പെരിങ്ങര 1
40 പ്രമാടം 1
41 പുറമറ്റം 1
42 റാന്നി (ഉതിമൂട്, തോട്ടമണ്‍, റാന്നി) 12
43 റാന്നി പഴവങ്ങാടി (ചേത്തക്കല്‍, കാരികുളം, ചെല്ലക്കാട്) 10
44 റാന്നി പെരുനാട് (മാമ്പറ, ശബരിമല, നിലയ്ക്കല്‍) 9
45 റാന്നി അങ്ങാടി (നെല്ലിയ്ക്കാമണ്‍, വലിയപാറ) 3
46 സീതത്തോട് (സീതത്തോട്) 6
47 തണ്ണിത്തോട് (തേക്കുതോട്, തേക്കുതോട്, അളളുങ്കല്‍) 4
48 തോട്ടപ്പുഴശേരി (മാരാമണ്‍) 3
49 വടശേരിക്കര (കുമ്പളാംപൊയ്ക, ചെറുകുളഞ്ഞി, പേഴുംപാറ) 9
50 വെച്ചൂച്ചിറ (വാറ്റുകുന്ന്, ചെമ്പനോലി, വെച്ചൂച്ചിറ) 11

ജില്ലയില്‍ ഇതുവരെ ആകെ 27052 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 22646 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ മൂന്നു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) ഡിസംബര്‍ 19ന് രോഗബാധ സ്ഥിരീകരിച്ച ചിറ്റാര്‍ സ്വദേശി (63) ഡിസംബര്‍ 23ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

2) ഡിസംബര്‍ 17ന് രോഗബാധ സ്ഥിരീകരിച്ച പന്തളം സ്വദേശിനി (59)ഡിസംബര്‍ 23ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

3) കുറ്റൂര്‍ സ്വദേശി (78)ഡിസംബര്‍ 21 ന് ആശുപത്രിയിലേക്കുളള യാത്രമദ്ധ്യേ മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ ഡിസംബര്‍ 23ന് രോഗബാധ സ്ഥിരീകരിച്ചു.

ജില്ലയില്‍ ഇന്ന് 229 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 22752 ആണ്. പത്തനംതിട്ട ജില്ലക്കാരായ 4132 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 3888 പേര്‍ ജില്ലയിലും 244 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം.
1 ജില്ലാ ആശുപത്രി കോഴഞ്ചേരി 197
2 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 37
3 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 155
4 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 192
5 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 183
6 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 57
7 ഇരവിപേരൂര്‍, യാഹിര്‍ സിഎഫ്എല്‍ടിസി 34
8 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 110
9 നെടുമ്പ്രം സിഎഫ്എല്‍ടിസി 0
10 മല്ലപ്പളളി സിഎഫ്എല്‍ടിസി 1
11 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 2482
12 സ്വകാര്യ ആശുപത്രികളില്‍ 116
ആകെ 3564

ജില്ലയില്‍ 5222 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 3542 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3738 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 113 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 74 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 12502 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 136288, 1116, 137404.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 127538, 1856, 129394.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 9400, 191, 9591.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 4545, 11, 4556.
6 സി.ബി.നാറ്റ് പരിശോധന 342, 0, 342.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 278598, 3174, 281772.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 2833 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 6007 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2862 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.15 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 8.98 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 62 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 126 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1133 കോളുകള്‍ നടത്തുകയും ഏഴു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.

പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആർഎസ്എസ് പരിപാടിയിൽ മുഖ്യാതിഥിയായി കേരള കേന്ദ്ര സർവകലാശാല വിസി

0
കാഞ്ഞങ്ങാട് : പെരിയ കേരള കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ ആർഎസ്എസ്...

ക്ഷേത്ര ദർശനം കഴിഞ്ഞ് കാവേരി നദിക്കരയിലെത്തിയ ഒരു കുടുംബത്തിലെ നാലുപേർ ഉൾപ്പെടെ അഞ്ചുപേർ മുങ്ങിമരിച്ചു

0
ബംഗളൂരു : കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ മുത്തത്തിയിൽ...

പരിസ്ഥിതി ലോലം : ആശങ്ക പരിഹരിക്കാൻ അടിയന്തര നടപടി

0
തിരുവനന്തപുരം : പരിസ്ഥിതി ലോല പ്രദേശങ്ങളുമായി (ESA) ബന്ധപ്പെട്ട ആശങ്ക പരിഹരിക്കുന്നതിന്...

ഗവർണറെ സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ

0
തിരുവനന്തപുരം: ​ഗവർണറെ സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. വിസി നിയമനത്തിലും ഉദ്യോ​ഗസ്ഥരുടെ...