പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 524 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 13 പേര്‍ വിദേശത്ത് നിന്ന് വന്നവരും ഒന്‍പതു പേര്‍ സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 502 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 39 പേരുണ്ട്.
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1 അടൂര്‍ (അടൂര്‍, കരുവാറ്റ, പന്നിവിഴ, പറക്കോട്, കണ്ണംകോട്) 13
2 പന്തളം (കുടശനാട്, മങ്ങാരം, പൂഴിക്കാട്, ഐരാണികുടി, എം.എസ്.എം. കടയ്ക്കാട്, മുടിയൂര്‍ക്കോണം) 17
3 പത്തനംതിട്ട (കുമ്പഴ, മുണ്ടുകോട്ടയ്ക്കല്‍, പത്തനംതിട്ട) 20
4 തിരുവല്ല (പുരുന്തുരുത്തി, തുകലശേരി, കുറ്റപ്പുഴ, ചുമത്ര, മുത്തൂര്‍, കറ്റോട്, പാലിയേക്കര, മതില്‍ഭാഗം, കാവുംഭാഗം) 36
5 ആനിക്കാട് (പുന്നവേലി, ആനിക്കാട്, നൂറോമാവ്) 4
6 ആറന്മുള (ആറന്മുള, കോട്ട, ഇടയാറന്മുള, കിടങ്ങന്നൂര്‍) 18
7 അരുവാപുലം (കുമ്മണ്ണൂര്‍, ഐരവണ്‍, അരുവാപുലം) 4
8 അയിരൂര്‍ (ഇടപ്പാവൂര്‍, തടിയൂര്‍, കാഞ്ഞീറ്റുകര, വെളളിയറ) 13
9 ചെന്നീര്‍ക്കര 1
10 ചെറുകോല്‍ (വയലത്തല, ചെറുകോല്‍) 4
11 ചിറ്റാര്‍ (കട്ടച്ചിറ, വയ്യാറ്റുപുഴ, പാമ്പിനി, ചിറ്റാര്‍) 15
12 ഏറത്ത് (പുതുശേരിഭാഗം, തുവയൂര്‍, വടക്കടത്തുകാവ്, മണക്കാല) 10
13 ഇലന്തൂര്‍ (ഇലന്തൂര്‍) 6
14 ഏനാദിമംഗലം (കുന്നിട, കുറുമ്പകര, മരുതിമൂട്, മാരൂര്‍, ഇളമണ്ണൂര്‍) 22
15 ഇരവിപേരൂര്‍ (ഈസ്റ്റ് ഓതറ, വളളംകുളം) 15
16 ഏഴംകുളം (വയല, തേപ്പുപാറ, നെടുമണ്‍, പുതുമല, ഏനാത്ത്) 20
17 കടമ്പനാട് (തുവയൂര്‍ സൗത്ത്, മണ്ണടി, കടമ്പനാട് നോര്‍ത്ത്,
കടമ്പനാട് സൗത്ത്) 21
18 കലഞ്ഞൂര്‍ (തിടി, കലഞ്ഞൂര്‍, കൂടല്‍) 6
19 കല്ലൂപ്പാറ (തുരുത്തിക്കാട്, കല്ലൂപ്പാറ) 3
20 കവിയൂര്‍ (കോട്ടൂര്‍, മുണ്ടിയപ്പളളി, കവിയൂര്‍) 6
21 കൊടുമണ്‍ (കൊടുമണ്‍ ഈസ്റ്റ്, രണ്ടാംകുറ്റി, അങ്ങാടിക്കല്‍സൗത്ത് ഐക്കാട്) 6
22 കോയിപ്രം (തട്ടേക്കാട്, കുമ്പനാട്, വരയന്നൂര്‍, പുല്ലാട്) 22
23 കോന്നി (വെളളപ്പാറ, മങ്ങാരം, വകയാര്‍, അട്ടച്ചാക്കല്‍, അതുമ്പുംകുളം, പെരിഞ്ഞോട്ടക്കല്‍) 9
24 കൊറ്റനാട് (ചാലാപ്പളളി, പെരുമ്പെട്ടി, കൊറ്റനാട്) 11
25 കോട്ടാങ്ങല്‍ (വായ്പ്പൂര്‍, കോട്ടാങ്ങല്‍ 3
26 കോഴഞ്ചേരി (തെക്കേമല, കോഴഞ്ചേരി ഈസ്റ്റ്) 9
27 കുളനട (കുളനട, കൈപ്പുഴ നോര്‍ത്ത്, കുളനട താഴം, മാന്തുക) 8
28 കുന്നന്താനം (മാന്താനം, ആഞ്ഞിലിത്താനം, പാലയ്ക്കാതകിടി) 13
29 കുറ്റൂര്‍ (വെസ്റ്റ് ഓതറ, വെണ്‍പാല, കുറ്റൂര്‍) 15
30 മലയാലപ്പുഴ (കിഴക്കുപ്പുറം, തലച്ചിറ, മലയാലപ്പുഴ) 3
31 മല്ലപ്പളളി (മല്ലപ്പളളി ഈസ്റ്റ്, മല്ലപ്പളളി വെസ്റ്റ്) 14
32 മല്ലപ്പുഴശ്ശേരി (കാരംവേലി, മല്ലപ്പുഴശേരി) 5
33 മെഴുവേലി (ഇലവുംതിട്ട) 8
34 മൈലപ്ര (മണ്ണാറകുളഞ്ഞി, മൈലപ്ര) 3
35 നാറാണംമൂഴി (അടിച്ചിപ്പുഴ, മടന്തമണ്‍, നാറാണംമൂഴി, അത്തിക്കയം) 15
36 നാരങ്ങാടനം (തോന്ന്യാമല, കടമ്മനിട്ട) 6
37 നെടുമ്പ്രം(കല്ലുങ്കല്‍, പൊടിയാടി) 5
38 നിരണം(നിരണം) 2
39 ഓമല്ലൂര്‍ (പന്ന്യാലി, പൈവളളിഭാഗം) 4
40 പളളിക്കല്‍ (അമ്മകണ്ടകര, മുണ്ടപ്പളളി, തോട്ടുവ, പഴകുളം, തെങ്ങമം) 21
41 പന്തളം-തെക്കേക്കര (പൊങ്ങലടി, കീരുക്കുഴി, പാറക്കര, മല്ലിക) 14
42 പെരിങ്ങര (അഴിയിടത്തുച്ചിറ, പെരിങ്ങര) 8
43 പ്രമാടം 1
44 റാന്നി (ഇടമണ്‍, അടിച്ചിപ്പുഴ, റാന്നി) 9
45 റാന്നി പഴവങ്ങാടി (ഐത്തല, കരികുളം, ചേത്തയ്ക്കല്‍, മക്കപ്പുഴ, പഴവങ്ങാടി) 13
46 റാന്നി അങ്ങാടി (ഉന്നക്കാവ്, നെല്ലിയ്ക്കാമണ്‍, വലിയകാവ്) 6
47 റാന്നി പെരുനാട് (ളാഹ, മാടമണ്‍) 7
48 സീതത്തോട് (സീതത്തോട്, വാലുപാറ, ആങ്ങമൂഴി) 7
49 തണ്ണിത്തോട് (തേക്കുതോട്, തണ്ണിത്തോട്) 4
50 തോട്ടപ്പുഴശേരി (കുറിയന്നൂര്‍) 6
51 തുമ്പമണ്‍ (മുട്ടം, തുമ്പമണ്‍) 3
52 വടശേരിക്കര (മണിയാര്‍, വടശേരിക്കര) 3
53 വളളിക്കോട് (വളളിക്കോട്, നരിയാപുരം) 2
54 വെച്ചൂച്ചിറ (മുക്കൂട്ടുതറ, ചാത്തന്‍തറ) 5
ജില്ലയില്‍ ഇതുവരെ ആകെ 45237 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 40087 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ അഞ്ചു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) 26.01.2021ന് രോഗബാധ സ്ഥിരീകരിച്ച കോന്നി സ്വദേശി (80) 31.01.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
2) 28.01.2021ന് രോഗബാധ സ്ഥിരീകരിച്ച മല്ലപ്പളളി സ്വദേശി (73) 01.02.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
3) 31.01.2021ന് രോഗബാധ സ്ഥിരീകരിച്ച കോന്നി സ്വദേശിനി (76) 02.02.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
4) ഏഴംകുളം സ്വദേശി (54) 30.01.2021ന് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.
5) തിരുവല്ല സ്വദേശി (51) 31.01.2021ന് തിരുവല്ല താലൂക്ക് ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.
ജില്ലയില്‍ ഇന്ന് 244 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 39558 ആണ്. പത്തനംതിട്ട ജില്ലക്കാരായ 5405 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 5119 പേര്‍ ജില്ലയിലും 286 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം
1 ജില്ലാ ആശുപത്രി കോഴഞ്ചേരി 140
2 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 42
3 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 85
4 മുസലിയാര്‍ പത്തനംതിട്ട സിഎസ്എല്‍ടിസി 60
5 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 77
6 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 21
7 ഇരവിപേരൂര്‍, യാഹിര്‍ സിഎഫ്എല്‍ടിസി 32
8 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 63
9 ആനിക്കാട് സിഎഫ്എല്‍ടിസി 17
10 പന്തളം-തെക്കേക്കര സിഎഫ്എല്‍ടിസി 46
11 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 3905
12 സ്വകാര്യ ആശുപത്രികളില്‍ 176
ആകെ 4664
ജില്ലയില്‍ 12184 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 3699 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3271 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 172 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 144 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 19154 പേര്‍ നിരീക്ഷണത്തിലാണ്.
ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 171467, 1134, 172601.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 175772, 282, 176054.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 25703, 353, 26056.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 5666, 47, 5713.
6 സി.ബി.നാറ്റ് പരിശോധന 478, 8, 486.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 379571, 1824, 381395.
കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 2087 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3911 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 3095 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.19 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 10.67 ശതമാനമാണ്.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 65 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 124 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 760 കോളുകള്‍ നടത്തുകയും രണ്ടു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.
































