ഡല്‍ഹി കലാപത്തിനിടെ പള്ളി കത്തിച്ച സംഭവത്തില്‍ കേസെടുക്കാന്‍ കോടതി ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ഡല്‍ഹി കലാപത്തിനിടെ പള്ളി കത്തിച്ച സംഭവത്തില്‍ കേസെടുക്കാന്‍ കോടതി ഉത്തരവ്​. ഡല്‍ഹി മെട്രോപൊളിറ്റന്‍ മജിസ്​ട്രേറ്റ്​ കോടതിയാണ്​ ഉത്തരവിട്ടത്​. കഴിഞ്ഞ വര്‍ഷം നടന്ന കലാപത്തിനിടെ ശിവ്​ വിഹാറിലെ മദീന മസ്​ജിദ്​ കത്തിച്ച സംഭവത്തിലാണ്​ കോടതി നടപടി. അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് മയൂരി സിങ്​ ഡല്‍ഹി, കാരവാല്‍ നഗര്‍ പോലീസ് സ്റ്റേഷനിലെ എസ്.എച്ച്‌.ഒയ്ക്ക് എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കി.

പള്ളി കത്തിച്ചതില്‍ കൃത്യമായ തെളിവുണ്ടെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ കോടതി നടപടി. അഡ്വ. എം.ആര്‍. ഷംഷാദ് സമര്‍പ്പിച്ച അപേക്ഷയിലാണ് ഉത്തരവ്. 2020 ഫെബ്രുവരി 25ന് വൈകുന്നേരം ആറോടെ മദീന മസ്ജിദ് പരിസരത്ത്​ 20 മുതല്‍ 25 വരെ ആളുകള്‍ തടിച്ചുകൂടിയതായി പരാതിയില്‍ പറയുന്നു. രണ്ട് എല്‍പിജി സിലിണ്ടറുകളിലൂടെ നടത്തിയ സ്ഫോടനത്തിന്റെ സഹായത്തോടെയാണ്​ പ്രതികള്‍ പള്ളി തകര്‍ക്കുകയും തീ കത്തിച്ച്‌ നശിപ്പിക്കുകയും ചെയ്​തത്​.

ഫെബ്രുവരി 26ന് പ്രതികളിലൊരാള്‍ മസ്ജിദിന് മുകളില്‍ കയറി ജയ് ശ്രീ രാമനെ വിളിക്കുകയും തുടര്‍ന്ന് മസ്ജിദിന് മുകളില്‍ കാവി പതാക ഉയര്‍ത്തുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. പ്രതികളുടെ പേരുകള്‍ ഉള്‍പ്പടെ പരാമര്‍ശിച്ച്‌​ നല്‍കിയ പരാതിയില്‍ പോലീസ്​ നടപടി എടുക്കാത്തതെന്തെന്ന്​ കോടതി ചോദിച്ചു. ആവശ്യമായ വകുപ്പുകള്‍ പ്രകാരം കേസ്​ എടുക്കാനും നിര്‍ദേശിച്ചിട്ടുണ്ട്​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു : തിരിഞ്ഞുനോക്കാതെ അധികൃതർ

0
​വെച്ചൂച്ചിറ : വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം വൻതോതിൽ പാഴായിപ്പോയിട്ടും...

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...