പത്തനംതിട്ടയില്‍ ഇന്ന് 244 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഫെബ്രുവരി 08

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 244 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴു പേര്‍ വിദേശത്ത് നിന്ന് വന്നവരും ഏഴു പേര്‍ സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 230 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 15 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
1 അടൂര്‍ (കണ്ണംകോട്, പന്നിവിഴ, ആനന്ദപ്പള്ളി, കരുവാറ്റ, മൂന്നാളം) 18
2 പന്തളം (മങ്ങാരം, പൂഴിക്കാട്, കടയ്ക്കാട്, മുടിയൂര്‍ക്കോണം, തോന്നല്ലൂര്‍, കുരമ്പാല) 10
3 പത്തനംതിട്ട (അഴൂര്‍, കല്ലറകടവ്, നന്നുവക്കാട് മുണ്ടുകോട്ടയ്ക്കല്‍) 12
4 തിരുവല്ല (മതില്‍ഭാഗം, തുകലശ്ശേരി, മഞ്ഞാടി, കുറ്റപ്പുഴ, കറ്റോട്) 7
5 ആനിക്കാട് (നൂറോമാവ്) 2
6 ആറന്മുള (നീര്‍വിളാകം) 3
7 അരുവാപുലം (കുമ്മണ്ണൂര്‍, ഐരവണ്‍) 8
8 അയിരൂര്‍ (തേക്കുങ്കല്‍ അയിരൂര്‍ നോര്‍ത്ത്, ചെറുകോല്‍പ്പുഴ) 4
9 ഏറത്ത് (പുതുശ്ശേരിഭാഗം, വടക്കടത്തുകാവ്, ഏറത്ത്, മണക്കാല) 6
10 ഇലന്തൂര്‍ (പരിയാരം, ഇലന്തൂര്‍) 5
11 ഏനാദിമംഗലം (പൂതംങ്കര, കുറുമ്പകര, ഇളമണ്ണൂര്‍, മാരൂര്‍) 12
12 ഇരവിപേരൂര്‍ (വളളംകുളം, ഇരവിപേരൂര്‍) 4
13 ഏഴംകുളം (ചായലോട്, നെടുമണ്‍, പുതുമല, വയല, പറക്കോട്) 10
14 എഴുമറ്റൂര്‍ (തെളളിയൂര്‍, നാരകത്താണി) 3
15 കടമ്പനാട് (കടമ്പനാട്, മണ്ണടി, തുവയൂര്‍ സൗത്ത്) 8
16 കടപ്ര (കടപ്ര, മാന്നാര്‍) 5
17 കലഞ്ഞൂര്‍ (നിരത്തുപ്പാറ, കലഞ്ഞൂര്‍, കൂടല്‍) 5
18 കല്ലൂപ്പാറ (തുരുത്തിക്കാട്, കടമാന്‍കുളം) 2
19 കവിയൂര്‍ 1
20 കൊടുമണ്‍ (ഇടത്തിട്ട, ചിരണിക്കല്‍, ചന്ദനപ്പളളി, അങ്ങാടിക്കല്‍ സൗത്ത്) 8
21 കോയിപ്രം (പൂവത്തൂര്‍, നെല്ലിമല, പല്ലാട്) 3
22 കോന്നി (തെങ്ങുംകാവ്, മങ്ങാരം, വകയാര്‍, പയ്യനാമണ്‍, പെരിഞൊട്ടയ്ക്കല്‍) 18
23 കൊറ്റനാട് (പെരുമ്പെട്ടി) 2
24 കോട്ടാങ്ങല്‍ 1
25 കോഴഞ്ചേരി (കോഴഞ്ചേരി തെക്കേമല) 6
26 മലയാലപ്പുഴ (താഴം) 3
27 മല്ലപ്പളളി (മല്ലപ്പള്ളി വെസ്റ്റ്, കീഴ്‌വായ്പ്പൂര്‍, ചുങ്കപ്പാറ) 3
28 മൈലപ്ര (മേക്കൊഴൂര്‍, മൈലപ്ര) 6
29 നിരണം (നിരണം) 2
30 ഓമല്ലൂര്‍ (പുത്തന്‍പീടിക, പന്ന്യാലി) 6
31 പളളിക്കല്‍ (പഴകുളം, തോട്ടുവ, പെരിങ്ങനാട്, തെങ്ങമം, പാറക്കൂട്ടം, മുണ്ടപ്പളളി) 20
32 പന്തളം-തെക്കേക്കര 1
33 പ്രമാടം (മല്ലശ്ശേരി, പ്രമാടം, ഇളകൊള്ളൂര്‍) 12
34 പുറമറ്റം 1
35 റാന്നി 1
36 റാന്നി പഴവങ്ങാടി 1
37 റാന്നി അങ്ങാടി (ഈട്ടിച്ചുവട്, വലിയകാവ്) 3
38 റാന്നി പെരുനാട് (മാടമണ്‍, തുലാപ്പളളി) 2
39 സീതത്തോട് 1
40 തണ്ണിത്തോട് (തേക്കുതോട്) 2
41 തോട്ടപ്പുഴശ്ശേരി (തടിയൂര്‍, മാരാമണ്‍) 2
42 വടശ്ശേരിക്കര (വടശ്ശേരിക്കര) 3
43 വളളിക്കോട് (വി-കോട്ടയം, നരിയാപുരം, വാഴമുട്ടം ഈസ്റ്റ്) 5
44 വെച്ചൂച്ചിറ (വെണ്‍കുറുഞ്ഞി, ചാത്തന്‍തറ, മണ്ണടിശാല, കക്കുടുമണ്‍) 7

ജില്ലയില്‍ ഇതുവരെ ആകെ 48237 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 42961 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതനായ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) കുറ്റപ്പുഴ സ്വദേശി (53) 08.02.2021-ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു. തുടര്‍ന്നു നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.

ജില്ലയില്‍ ഇന്ന് 423 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 42094 ആണ്. പത്തനംതിട്ട ജില്ലക്കാരായ 5856 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 5556 പേര്‍ ജില്ലയിലും 300 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം
1 ജില്ലാ ആശുപത്രി കോഴഞ്ചേരി 166
2 റാന്നി മേനാംതോട്ടം സി.എസ്.എല്‍.ടി.സി. 46
3 പന്തളം അര്‍ച്ചന സി.എസ്.എല്‍.ടി.സി. 139
4 മുസലിയാര്‍ പത്തനംതിട്ട സി.എസ്.എല്‍.ടി.സി. 65
5 പെരുനാട് കാര്‍മ്മല്‍ സി.എഫ്.എല്‍.ടി.സി. 109
6 പത്തനംതിട്ട ജിയോ സി.എഫ്.എല്‍.ടി.സി. 36
7 ഇരവിപേരൂര്‍, യാഹിര്‍ സി.എഫ്.എല്‍.ടി.സി. 46
8 അടൂര്‍ ഗ്രീന്‍വാലി സി.എഫ്.എല്‍.ടി.സി. 98
9 ആനിക്കാട് സി.എഫ്.എല്‍.ടി.സി. 43
10 പന്തളം-തെക്കേക്കര സി.എഫ്.എല്‍.ടി.സി. 31
11 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 5320
12 സ്വകാര്യ ആശുപത്രികളില്‍ 188
ആകെ 6287

ജില്ലയില്‍ 10652 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 3643 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3461 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 238 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 116 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 17756 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍.ടി.പി.സി.ആര്‍.ടെസ്റ്റ്) 176578, 1414, 177992.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 178288, 694, 178982.
3 റാപ്പിഡ് ആന്റിജന്‍ (വീണ്‍ണ്ടും നടത്തിയത്) 27669, 810, 28479.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 5839, 40, 5879.
6 സി.ബി.നാറ്റ് പരിശോധന 527, 5, 532.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 389386, 2963, 392349.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 1388 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 4351 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 3397 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.19 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 10.96 ശതമാനമാണ്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 50 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 93 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 559 കോളുകള്‍ നടത്തുകയും നാലു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30 ന് കൂടി. ജില്ലാതല പ്ലാനിംഗ് മീറ്റിംഗ് രാവിലെ 10 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ കൂടി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
കരാര്‍ നിയമനം കോന്നി സിമെറ്റ് കോളജിലെ വനിത ഹോസ്റ്റലില്‍ താമസിച്ച് ജോലി ചെയ്യുന്നതിന്...

ആർഎസ്എസ് പരിപാടിയിൽ മുഖ്യാതിഥിയായി കേരള കേന്ദ്ര സർവകലാശാല വിസി

0
കാഞ്ഞങ്ങാട് : പെരിയ കേരള കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ ആർഎസ്എസ്...

ക്ഷേത്ര ദർശനം കഴിഞ്ഞ് കാവേരി നദിക്കരയിലെത്തിയ ഒരു കുടുംബത്തിലെ നാലുപേർ ഉൾപ്പെടെ അഞ്ചുപേർ മുങ്ങിമരിച്ചു

0
ബംഗളൂരു : കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ മുത്തത്തിയിൽ...

പരിസ്ഥിതി ലോലം : ആശങ്ക പരിഹരിക്കാൻ അടിയന്തര നടപടി

0
തിരുവനന്തപുരം : പരിസ്ഥിതി ലോല പ്രദേശങ്ങളുമായി (ESA) ബന്ധപ്പെട്ട ആശങ്ക പരിഹരിക്കുന്നതിന്...