പത്തനംതിട്ടയില്‍ ഇന്ന് ഏഴു പേര്‍ക്ക് കോവിഡ് ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ജൂലൈ 09

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് ഏഴു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.  1)  ജൂണ്‍ 23 ന് ഡല്‍ഹിയില്‍ നിന്നും എത്തിയ അടൂര്‍ പന്നിവിഴ സ്വദേശിയായ 23 വയസുകാരന്‍,  2) ജൂണ്‍ 24 ന് അബുദാബിയില്‍ നിന്നും എത്തിയ സീതത്തോട് സ്വദേശിയായ 30 വയസുകാരന്‍,  3)  ജൂണ്‍ ഒന്‍പതിന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശിയായ 27 വയസുകാരന്‍,  4)  ജൂണ്‍ 20 ന് ദുബായിയില്‍ നിന്നും എത്തിയ വാഴമുട്ടം സ്വദേശിയായ 40 വയസുകാരന്‍,  5)  ജൂണ്‍ 22 ന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ ചിറ്റാര്‍ സ്വദേശിയായ 27 വയസുകാരി,  6) ജൂലൈ എട്ടിന് സൗദിയില്‍ നിന്നും എത്തിയ വെച്ചൂച്ചിറ സ്വദേശിയായ 50 വയസുകാരന്‍,  7)  ആറന്മുള കോവിഡ് കെയര്‍ സെന്ററിലെ ഒരു വോളന്റിയര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇതിന്റെ ഉറവിടം കണ്ടെത്താന്‍ സമ്പര്‍ക്ക പരിശോധന നടന്നുവരുന്നു. കൂടാതെ എറണാകുളം ജില്ലയില്‍ ജൂലൈ നാലിന് പോസിറ്റീവായി ഡിക്ലയര്‍ ചെയ്ത വ്യക്തിയെ പത്തനംതിട്ടയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ജില്ലയില്‍ ഇതുവരെ ആകെ 408 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ്  മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്. ഇന്ന് ജില്ലയിലുളള ഏഴു പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 225 ആണ്. നിലവില്‍ പത്തനംതിട്ട ജില്ലക്കാരായ 182 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 170 പേര്‍ ജില്ലയിലും 12 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.  ഒരാള്‍ തമിഴ്‌നാട് സ്വദേശിയാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 77 പേരും  കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 11 പേരും  അടൂര്‍ ജനറല്‍ ആശുപത്രിയില്‍ 10 പേരും  റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 70 പേരും  പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 25 പേരും ഐസൊലേഷനില്‍ ഉണ്ട്.
സ്വകാര്യ ആശുപത്രികളില്‍ 14 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 207 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്.  ഇന്ന്  പുതിയതായി 22 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

ജില്ലയില്‍ 775 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 2660 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 2300 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന്  തിരിച്ചെത്തിയ 108 പേരും  മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 114 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 5735 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ വിദേശത്തുനിന്നും  മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് 135 കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവയില്‍ നിലവില്‍ 1504 പേര്‍ താമസിക്കുന്നുണ്ട്.

ജില്ലയില്‍ നിന്ന് ഇന്ന്  236 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെ ജില്ലയില്‍ നിന്നും 17526 സാമ്പിളുകള്‍ ആണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്. ജില്ലയില്‍ ഇന്ന് 360 സാമ്പിളുകള്‍ നെഗറ്റീവായി റിപ്പോര്‍ട്ട് ചെയ്തു. ഇന്നു വരെ അയച്ച സാമ്പിളുകളില്‍ 396 എണ്ണം പൊസിറ്റീവായും 15220 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 1219 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 96 കോളുകളും  ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 158 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1228 കോളുകള്‍ നടത്തുകയും  55 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു. ഇന്ന് നടന്ന ആശുപത്രി ജീവനക്കാര്‍ക്കുളള പരിശീലന പരിപാടിയില്‍ നാല് ഡോക്ടര്‍മാര്‍ക്കും 14 സ്റ്റാഫ് നഴ്‌സുമാര്‍ക്കും  മൂന്നു ലാബ് ടെക്‌നീഷ്യന്മാര്‍ക്കും ഉള്‍പ്പെടെ 21 പേര്‍ക്ക് കോവിഡ് പ്രിപ്പയേഡ്‌നെസ് പരിശീലനം നല്‍കി.

ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം 4.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...