സ്ഥിതി അതീവ ഗുരുതരം – പത്തനംതിട്ടയില്‍ ഇന്ന് 54 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ജൂലൈ 11

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന്  54 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
1) ഡല്‍ഹിയില്‍ നിന്നും എത്തിയ കവിയൂര്‍ സ്വദേശിനിയായ 40 വയസുകാരി.
2) ഡല്‍ഹിയില്‍ നിന്നും എത്തിയ കവിയൂര്‍ സ്വദേശിയായ എട്ടു വയസുകാരന്‍.
3) വിജയവാഡയില്‍ നിന്നും എത്തിയ കവിയൂര്‍ സ്വദേശിയായ 60 വയസുകാരന്‍.
4) ദമാമില്‍ നിന്നും എത്തിയ കുടമുരുട്ടി സ്വദേശിയായ 38 വയസുകാരന്‍.
5) സൗദിയില്‍ നിന്നും എത്തിയ വടശേരിക്കര സ്വദേശിയായ 60 വയസുകാരന്‍.
6) കുവൈറ്റില്‍ നിന്നും എത്തിയ നാരങ്ങാനം സ്വദേശിയായ 31 വയസുകാരന്‍.
7) കുവൈറ്റില്‍ നിന്നും എത്തിയ ചെറുകോല്‍ സ്വദേശിയായ 34 വയസുകാരന്‍.
8) ഖത്തറില്‍ നിന്നും എത്തിയ അടൂര്‍ സ്വദേശിയായ 41 വയസുകാരന്‍.
9) ദുബായില്‍ നിന്നും എത്തിയ നരിയാപുരം സ്വദേശിയായ 29 വയസുകാരന്‍.
10) ഖത്തറില്‍ നിന്നും എത്തിയ പന്തളം സ്വദേശിയായ 51 വയസുകാരന്‍.
11) ബഹ്‌റനില്‍ നിന്നും എത്തിയ കടമ്പനാട് സ്വദേശിയായ 23 വയസുകാരന്‍.
12) ഖത്തറില്‍ നിന്നും എത്തിയ തെങ്ങമം സ്വദേശിനിയായ 38 വയസുകാരി.
13) ഖത്തറില്‍ നിന്നും എത്തിയ തെങ്ങമം സ്വദേശിനിയായ 8 വയസുകാരി.
14) ഖത്തറില്‍ നിന്നും എത്തിയ തെങ്ങമം സ്വദേശിയായ നാലു വയസുകാരന്‍.
15) ഡല്‍ഹിയില്‍ നിന്നും എത്തിയ നാരങ്ങാനം സ്വദേശിനിയായ 37 വയസുകാരി.
16) ദുബായില്‍ നിന്നും എത്തിയ തട്ട സ്വദേശിയായ 53 വയസുകാരന്‍.
17) ദുബായില്‍ നിന്നും എത്തിയ ഏഴംകുളം സ്വദേശിയായ 29 വയസുകാരന്‍.
18) മസ്‌ക്കറ്റില്‍ നിന്നും എത്തിയ പഴകുളം സ്വദേശിയായ 26 വയസുകാരന്‍.
19) സൗദിയില്‍ നിന്നും എത്തിയ കല്ലൂപ്പാറ സ്വദേശിയായ 49 വയസുകാരന്‍.
20) ഡല്‍ഹിയില്‍ നിന്നും എത്തിയ പളളിക്കല്‍ സ്വദേശിയായ 24 വയസുകാരന്‍.
21) ദമാമില്‍ നിന്നും എത്തിയ മുത്തൂര്‍ സ്വദേശിയായ 24 വയസുകാരന്‍.
22) ദുബായില്‍ നിന്നും എത്തിയ കല്ലൂപ്പാറ സ്വദേശിയായ 33 വയസുകാരന്‍.
23) കുവൈറ്റില്‍ നിന്നും എത്തിയ വളഞ്ഞവട്ടം സ്വദേശിയായ 42 വയസുകാരന്‍
24) ദുബായില്‍ നിന്നും എത്തിയ തടിയൂര്‍ സ്വദേശിയായ 32 വയസുകാരന്‍.
എന്നിവര്‍ക്കാണ് കേരളത്തിന് പുറത്തുനിന്നും എത്തി ഇന്ന് രോഗം സ്ഥിരീകരിച്ചത്.

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍
25) പന്തളം സ്വദേശിയായ 26 വയസുകാരന്‍.
26) പന്തളം സ്വദേശിയായ 38 വയസുകാരന്‍.
27) പത്തനംതിട്ട കുമ്പഴ സ്വദേശിയായ 26 വയസുകാരന്‍.
28) കോട്ടാങ്ങല്‍ സ്വദേശിയായ 60 വയസുകാരന്‍.
29) കല്ലൂപ്പാറ സ്വദേശിയായ 37 വയസുകാരന്‍.
30) പന്തളം സ്വദേശിയായ 35 വയസുകാരന്‍.
കൂടാതെ പത്തനംതിട്ട മുനിസിപ്പാലിറ്റി കണ്ടെയ്ന്‍മെന്റ് സോണില്‍ നടത്തിയ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിലൂടെ 24 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇവര്‍ മുമ്പ് രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കമുളളവരാണ്. ആലപ്പുഴ സ്വദേശിയായ ഒരു രോഗി പത്തനംതിട്ടയില്‍ ചികിത്സയില്‍ ഉണ്ട്.

ജില്ലയില്‍ ഇതുവരെ ആകെ 494 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്. ഇന്ന്  ജില്ലയിലുളള 25 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 293 ആണ്. നിലവില്‍ പത്തനംതിട്ട ജില്ലക്കാരായ 200 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 186 പേര്‍ ജില്ലയിലും 14 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഒരാള്‍ തമിഴ്‌നാട് സ്വദേശിയാണ്.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 114 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 17 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ നാലു പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 53 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 24 പേരും ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ ഏഴു പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 219 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്.
ഇന്ന് പുതിയതായി 65 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

ജില്ലയില്‍ 1225 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 2606 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 1959 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 109 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന്  എത്തിയ 171 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 5790 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് 136 കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവയില്‍ നിലവില്‍ 1435 പേര്‍ താമസിക്കുന്നുണ്ട്.

ജില്ലയില്‍ നിന്ന് ഇന്ന്  420 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെ ജില്ലയില്‍ നിന്നും 18310 സാമ്പിളുകള്‍ ആണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്. ജില്ലയില്‍ ഇന്ന്  325 സാമ്പിളുകള്‍ നെഗറ്റീവായി റിപ്പോര്‍ട്ട് ചെയ്തു. ഇന്നു വരെ അയച്ച സാമ്പിളുകളില്‍ 447 എണ്ണം പൊസിറ്റീവായും 15896 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 1229 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 92 കോളുകളും  ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 153 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന്  875 കോളുകള്‍ നടത്തുകയും 20 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു.

ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം 4.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്  ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...