പത്തനംതിട്ടയില്‍ ഇന്ന് 35 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ജൂലൈ 19

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന്  35 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ക്ക് ട്രൂനാറ്റ് പരിശോധനയിലൂടെയും, ഒരാള്‍ക്ക് റാപ്പിഡ് ആന്റിജന്‍ പരിശോധനയിലൂടെയും ആണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ എട്ടു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവരും മൂന്നുപേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 24 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍
1) യു.എ.ഇ.യില്‍ നിന്നും എത്തിയ കോട്ടാങ്ങല്‍ സ്വദേശിയായ 29 വയസുകാരന്‍.
2) അബുദാബിയില്‍ നിന്നും എത്തിയ പരുമല സ്വദേശിയായ 47 വയസുകാരന്‍.
3) അബുദാബിയില്‍ നിന്നും എത്തിയ തുമ്പമണ്‍ താഴം സ്വദേശിയായ 43 വയസുകാരന്‍.
4) ദുബായില്‍ നിന്നും എത്തിയ വെട്ടിപ്രം സ്വദേശിയായ ഏഴു വയസുകാരന്‍.
5) ദുബായില്‍ നിന്നും എത്തിയ കോയിപ്രം കുറുങ്ങഴ സ്വദേശിയായ 62 വയസുകാരന്‍.
6) മസ്‌ക്കറ്റില്‍ നിന്നും എത്തിയ റാന്നി, പഴവങ്ങാടി സ്വദേശിയായ 51 വയസുകാരന്‍.
7) യു.എ.ഇ.യില്‍ നിന്നും എത്തിയ വെട്ടിപ്രം സ്വദേശിനിയായ 32 വയസുകാരി.
8) ദുബായില്‍ നിന്നും എത്തിയ കുളനട സ്വദേശിയായ 28 വയസുകാരന്‍.
9) ബാംഗളൂരില്‍ നിന്നും എത്തിയ ഇലന്തൂര്‍ സ്വദേശിനിയായ 26 വയസുകാരി.
10) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ റാന്നി-അങ്ങാടി സ്വദേശിനിയായ 48 വയസുകാരി.
11) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശിയായ 32 വയസുകാരന്‍.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍

12) കുമ്മണ്ണൂര്‍ സ്വദേശിനിയായ 53 വയസുകാരി. ജൂലൈ 16 ന് രോഗബാധിതനായ വ്യക്തിയുടെ മാതാവ്. ഗൃഹനിരീക്ഷണത്തില്‍ ആയിരുന്നു.

13) വലഞ്ചുഴി സ്വദേശിനിയായ 51 വയസുകാരി. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും ജൂലൈ 13ന് രോഗബാധിതനായ വ്യക്തിയുടെ മാതാവ്. ഗൃഹനിരീക്ഷണത്തില്‍ ആയിരുന്നു.

14) കുലശേഖരപതി സ്വദേശിയായ 44 വയസുകാരന്‍. പത്തനംതിട്ട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ജോലി ചെയ്യുന്നു. കുമ്പഴ ക്ലസ്റ്ററിലുളള മുമ്പ് രോഗം ബാധിച്ച വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടിയില്‍ ഉളളയാളാണ്.

15) വാര്യാപുരം സ്വദേശിയായ 26 വയസുകാരന്‍. സ്വകാര്യ ബാങ്കിംഗ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. മുന്‍പ് രോഗബാധിതനായ ഇതേ ബാങ്കിലെ ജീവനക്കാരന്റെ സമ്പര്‍ക്കപ്പട്ടിയില്‍ ഉളളയാളാണ്.

16) അടൂര്‍ കരുവാറ്റ സ്വദേശിനി വീട്ടമ്മയായ 48 വയസുകാരി. അടൂരില്‍ രോഗബാധിതയായ ആരോഗ്യപ്രവര്‍ത്തകയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.

17) വലഞ്ചുഴി സ്വദേശിയായ 50 വയസുകാരന്‍. കോന്നി പോലീസ് സ്റ്റേഷനിലെ ജീവനക്കാരനാണ്. മുന്‍പ് രോഗബാധിതനായ ആര്‍.ടി.ഓഫീസ് ജീവനക്കാരന്റെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.

18) തേക്കുതോട് സ്വദേശിനിയായ അഞ്ചു വയസുകാരി. ജൂലൈ 15 ന് രോഗബാധിതനായ വ്യക്തിയുടെ മകളാണ്.

19) തേക്കുതോട് സ്വദേശിയായ നാലു വയസുകാരന്‍. ജൂലൈ 15 ന് രോഗബാധിതനായ വ്യക്തിയുടെ മകനാണ്.

20) തേക്കുതോട് സ്വദേശിനിയായ 27 വയസുകാരി. ജൂലൈ 15 ന് രോഗബാധിതനായ വ്യക്തിയുടെ ഭാര്യയാണ്.

21) പത്തനംതിട്ട സ്വദേശിയായ 13 വയസുകാരന്‍. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും ജൂലൈ 13ന് രോഗബാധിതനായ വ്യക്തിയുടെ മകനാണ്.

22) പത്തനംതിട്ട സ്വദേശിനിയായ 38 വയസുകാരി. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും ജൂലൈ 13 ന് രോഗബാധിതനായ വ്യക്തിയുടെ ഭാര്യയാണ്.

23) പത്തനംതിട്ട സ്വദേശിയായ 14 വയസുകാരന്‍. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും ജൂലൈ 13ന് രോഗബാധിതനായ വ്യക്തിയുടെ മകനാണ്.

24) കുലശേഖരപതി സ്വദേശിനിയായ 63 വയസുകാരി. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും ജൂലൈ 11ന് രോഗബാധിതനായ വ്യക്തിയുടെ മാതാവ്.

25) വെട്ടിപ്രം സ്വദേശിനിയായ 70 വയസുകാരി. ജൂലൈ 16 ന് രോഗബാധിതനായ വ്യക്തിയുടെ മാതാവ്.

26) കുലശേഖരപതി സ്വദേശിനിയായ 13 വയസുകാരി. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായ വ്യക്തിയുടെ മകളാണ്.

27) കുലശേഖരപതി സ്വദേശിയായ 70 വയസുകാരന്‍. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായ വ്യക്തിയുടെ പിതാവാണ്.

28) കുലശേഖരപതി സ്വദേശിനിയായ ഏഴു വയസുകാരി. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായ വ്യക്തിയുടെ മകളാണ്.

29) അയിരൂര്‍ നോര്‍ത്ത് സ്വദേശിനിയായ 26 വയസുകാരി. അയിരൂരില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടിയില്‍ ഉളളയാളാണ്. ഗൃഹ നിരീക്ഷണത്തിലായിരുന്നു.

30) കോന്നി, അരുവാപ്പുലം സ്വദേശിയായ 14 വയസുകാരന്‍. ജൂലൈ 15 ന് രോഗബാധിതനായ വ്യക്തിയുടെ മകനാണ്.

31) ഊന്നുകല്‍ സ്വദേശിയായ 44 വയസുകാരന്‍. കുമ്പഴ ക്ലസ്റ്ററില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.

32) ഊന്നുകല്‍ സ്വദേശിനിയായ 84 വയസുകാരി. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ മുത്തശിയാണ്.

33) പ്രമാടം മല്ലശേരി സ്വദേശിയായ 24 വയസുകാരന്‍. ജൂലൈ 12 ന് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടിയില്‍ ഉളളയാളാണ്.

34) വെട്ടൂര്‍ സ്വദേശിനിയായ 26 വയസുകാരി. ട്രൂനാറ്റ് പരിശോധനയിലൂടെ രോഗം സ്ഥിരീകരിച്ചു. അടൂരില്‍ രോഗബാധിതയായ ആരോഗ്യ പ്രവര്‍ത്തകയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളയാളാണ്.

35) വടശേരിക്കര സ്വദേശിയായ 29 വയസുകാരന്‍. ചിറ്റാര്‍ പോലീസ് സ്റ്റേഷനിലെ ജീവനക്കാരന്‍ ആണ്. ആന്റിജന്‍ പരിശോധനയിലൂടെ രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

ജില്ലയില്‍ ഇതുവരെ ആകെ 838 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 244 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ് മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന്  33 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 391 ആണ്. പത്തനംതിട്ട ജില്ലക്കാരായ 446 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 436 പേര്‍ ജില്ലയിലും 10 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 167 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 120 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ അഞ്ചു പേരും റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 75 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 38 പേരും, ഇരവിപേരൂര്‍ സിഎഫ്എല്‍ടിസിയില്‍ 34 പേരും, ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ 14 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 453 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന്  പുതിയതായി 41 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

ജില്ലയില്‍ 2461 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1299 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 1952 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന്  തിരിച്ചെത്തിയ 61 പേരും  മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന്  എത്തിയ 78 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 5712 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ നിന്ന് ഇന്ന് 48 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതുവരെ ജില്ലയില്‍ നിന്നും 21161 സാമ്പിളുകള്‍ ആണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്. ജില്ലയില്‍ ഇന്ന്  425 സാമ്പിളുകള്‍ നെഗറ്റീവായി റിപ്പോര്‍ട്ട് ചെയ്തു. ഇന്നു വരെ അയച്ച സാമ്പിളുകളില്‍ 18358 എണ്ണം നെഗറ്റീവായി റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 1297 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 106 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 131 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന്  737 കോളുകള്‍ നടത്തുകയും 26 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്  ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....

ചരിത്രത്തിലാദ്യമായി ഓണം എത്തും മുന്നേ ഹോണറേറിയവും ഉത്സവബത്തയും ആശമാരുടെ അക്കൗണ്ടിൽ : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ആശാ പ്രവർത്തകർക്കുള്ള ഹോണറേറിയവും ഉത്സവബത്തയും ഓണത്തിന് മുൻപേ നൽകിയതായി ആരോഗ്യ...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...