പത്തനംതിട്ടയില്‍ ഇന്ന് 17 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ജൂലൈ 27

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 17 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ എട്ടു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും നാലു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും അഞ്ചു പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍ –
1) യു.എ.ഇ.യില്‍ നിന്നും എത്തിയ കാരയ്ക്കല്‍ സ്വദേശിയായ 47 വയസുകാരന്‍.
2) ദുബായില്‍ നിന്നും എത്തിയ കുളനട സ്വദേശിയായ 35 വയസുകാരന്‍.
3) ദുബായില്‍ നിന്നും എത്തിയ വി-കോട്ടയം സ്വദേശിയായ 32 വയസുകാരന്‍.
4) യു.എ.ഇ.യില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശിയായ 59 വയസുകാരന്‍.
5) യു.എസ്.എ.യില്‍ നിന്നും എത്തിയ റാന്നി തെക്കേപ്പുരം സ്വദേശിയായ 78 വയസുകാരന്‍.
6) യു.എ.ഇ.യില്‍ നിന്നും എത്തിയ ഈട്ടിച്ചുവട് സ്വദേശിയായ 50 വയസുകാരന്‍.
7) യു.എ.ഇ.യില്‍ നിന്നും എത്തിയ ഈട്ടിച്ചുവട് സ്വദേശിനിയായ 54 വയസുകാരി.
8) സൗദിയില്‍ നിന്നും എത്തിയ റാന്നി സ്വദേശിയായ 39 വയസുകാരന്‍.

9) ആന്ധ്രപ്രദേശില്‍ നിന്നും എത്തിയ കവിയൂര്‍ സ്വദേശിയായ 42 വയസുകാരന്‍.
10) ഡല്‍ഹിയില്‍ നിന്നും എത്തിയ റാന്നി-പഴവങ്ങാടി സ്വദേശിയായ 28 വയസുകാരന്‍.
11) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ റാന്നി സ്വദേശിയായ 30 വയസുകാരന്‍.
12) ഡല്‍ഹിയില്‍ നിന്നും എത്തിയ നാറാണംമൂഴി സ്വദേശിനിയായ അഞ്ചു വയസുകാരി.

സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍
13) മെഴുവേലി സ്വദേശിയായ 73 വയസുകാരന്‍. കാന്‍സര്‍ രോഗബാധയ്ക്ക് ചികിത്സയിലായിരിക്കെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു. സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

14) കുമ്മണ്ണൂര്‍ സ്വദേശിനിയായ 27 വയസുകാരി. കുമ്പഴ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.

15) സീതത്തോട് സ്വദേശിനിയായ 32 വയസുകാരി. അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.

16) നാറാണംമൂഴി സ്വദേശിനിയായ 49 വയസുകാരി. ഡല്‍ഹിയില്‍ നിന്ന് രോഗബാധിതനായി എത്തിയ വ്യക്തിയുടെ മാതാവാണ്.

17) മുണ്ടുകോട്ടയ്ക്കല്‍ സ്വദേശിനിയായ 48 വയസുകാരി. അടൂര്‍ ക്ലസ്റ്ററില്‍ നിന്നും രോഗം ബാധിച്ചു.

ജില്ലയില്‍ ഇതുവരെ ആകെ 1141 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 425 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്  മൂലം ജില്ലയില്‍ ഇതുവരെ രണ്ടു പേര്‍ മരണമടഞ്ഞു. ജില്ലയില്‍ ഇന്ന് 28 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 793 ആണ്. പത്തനംതിട്ട ജില്ലക്കാരായ 346 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 336 പേര്‍ ജില്ലയിലും 10 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 147 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 85 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ നാലു പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 29 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 24 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളജ് സിഎഫ്എല്‍ടിസിയില്‍ 27 പേരും ഐസൊലേഷനില്‍ ഉണ്ട്. കൂടാതെ തിരുവല്ല ഹോളി സ്പിരിറ്റ് കോണ്‍വെന്റില്‍ 38 പേരും, ഐസൊലേഷനില്‍ ഉണ്ട്.
സ്വകാര്യ ആശുപത്രികളില്‍ 17 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 371 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 31 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

ജില്ലയില്‍ 3266 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1074 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 1662 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 126 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 97 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 6002 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1) ദൈനംദിന പരിശോധന
(ആര്‍ടിപിസിആര്‍ ടെസ്റ്റ്) 24332, 669, 25001.

2) ട്രൂനാറ്റ് പരിശോധന 683, 25, 708.

3) സെന്റിനല്‍ സര്‍വൈലന്‍സ് 9714, 0, 9714.

4) റാപ്പിഡ് ആന്റിജന്‍ പരിശോധന 1471, 0, 1471.

5) റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.

ആകെ ശേഖരിച്ച സാമ്പിളുകള്‍ 36685, 694, 37379., 1790 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 69 കോളുകളും  ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 128 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 665 കോളുകള്‍ നടത്തുകയും  22 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു. ഇന്ന് 41 മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെ സിഎഫ്എല്‍ടിസി സംബന്ധിച്ച പരിശീലനം നല്‍കി.

ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം 4.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്  ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ്...

0
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉ​ദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ്...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...