പത്തനംതിട്ടയില്‍ ഇന്ന് 130 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ജൂലൈ 31

For full experience, Download our mobile application:
Get it on Google Play

ഇന്നത്തെ കോവിഡ് കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ ഇപ്രകാരമാണ് പബ്ലിക് റിലേഷന്‍സ് വകുപ്പ് നല്‍കിയിരിക്കുന്നത്. രോഗം ബാധിച്ചവര്‍ എവിടെയുള്ളവരെന്ന ഒരു സൂചനയും നല്‍കിയിട്ടില്ല. ഇതുമൂലം ജനങ്ങള്‍ക്ക്‌ കൂടുതല്‍ മുന്‍കരുതല്‍ സ്വീകരിക്കുവാന്‍ കഴിയില്ല. ജില്ലാ ഭരണകൂടത്തിന്റെ ഈ നടപടിയില്‍ പത്തനംതിട്ട മീഡിയാ പ്രതിഷേധം രേഖപ്പെടുത്തുന്നു. വായനക്കാര്‍ക്കും പ്രതിഷേധം രേഖപ്പെടുത്താം http://www.facebook.com/mediapta

പത്തനംതിട്ട കളക്ടറേറ്റ് :  ജില്ലയില്‍ ഇന്ന് 130 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 24 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 29 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 77 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ കുമ്പഴ ക്ലസ്റ്ററിലുളള 22 പേരും  അടൂര്‍ ക്ലസ്റ്ററിലുളള 22 പേരും ചങ്ങനാശ്ശേരി ക്ലസ്റ്ററിലുളള 21 പേരും ഉണ്ട്. എ.ആര്‍.ക്യാമ്പ് ക്ലസ്റ്ററിലുളള ഒരാളും ഉണ്ട്. 3 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 5 പേരുടെ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

ജില്ലയില്‍ ഇതുവരെ ആകെ 1449 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് മൂലം ജില്ലയില്‍ ഇതുവരെ 2 പേര്‍ മരണമടഞ്ഞു. ജില്ലയില്‍ ഇന്ന് 59 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 1019 ആണ്. പത്തനംതിട്ട ജില്ലക്കാരായ 428 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 415 പേര്‍ ജില്ലയിലും 13 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 137 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 44 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ 6 പേരും, റാന്നി മേനാംതോട്ടം സി.എഫ്.എല്‍.ടി.സി യില്‍ 52 പേരും, പന്തളം അര്‍ച്ചന സി.എഫ്.എല്‍.ടി.സി യില്‍ 33 പേരും, ഇരവിപേരൂര്‍ സി.എഫ്.എല്‍.ടി.സി യില്‍ 21 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളേജ് സി.എഫ്.എല്‍.ടി.സി യില്‍ 136 പേരും ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ 14 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 443 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്.
ഇന്ന് പുതിയതായി 135 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

ജില്ലയില്‍ 3387 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1149 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 1588 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 84 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 78 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 6124 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1) ദൈനംദിന പരിശോധന (RTPCR Test) – ഇന്നലെ വരെ ശേഖരിച്ചത്  26435 , ഇന്ന് ശേഖരിച്ചത് 353, ആകെ 26788
2) ട്രൂനാറ്റ് പരിശോധന  – ഇന്നലെ വരെ ശേഖരിച്ചത് 786 , ഇന്ന് ശേഖരിച്ചത്  27, ആകെ 813
3)  സെന്റിനല്‍ സര്‍വ്വൈലന്‍സ് – ഇന്നലെ വരെ ശേഖരിച്ചത് 9947, ഇന്ന് ശേഖരിച്ചത് 165, ആകെ 10112
4 ) റാപ്പിഡ് ആന്റിജന്‍ പരിശോധന – ഇന്നലെ വരെ ശേഖരിച്ചത്  2421, ഇന്ന് ശേഖരിച്ചത് 6,  ആകെ 2427
5) റാപ്പിഡ് ആന്റിബോഡി പരിശോധന  – ഇന്നലെ വരെ ശേഖരിച്ചത് 485, ഇന്ന് ശേഖരിച്ചത്  0, ആകെ 485
ആകെ ശേഖരിച്ച സാമ്പിളുകള്‍ – ഇന്നലെ വരെ ശേഖരിച്ചത് 40074 , ഇന്ന് ശേഖരിച്ചത് 551, ആകെ 40625
ഫലം ലഭിക്കാനുള്ളത് 1203 സാമ്പിളുകളുടെ

ജില്ലാ മെഡിക്കല്‍ ആഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 66 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 117 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1361 കോളുകള്‍ നടത്തുകയും 20 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം 4.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു. പ്രോഗ്രാം ആഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ആഫീസറുടെ ചേമ്പറില്‍ കൂടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...